ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഛത്തർപൂർ ഏരിയയുടെ ആദ്യത്തെ വാർഷിക പൊതുയോഗം മാർച്ച് 22ന് ഛത്തർപുർ മെയിൻ റോഡിലുള്ള പഞ്ചമുഖി കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
അഡ്ഹോക് കമ്മിറ്റി കൺവീനർ എ. ജോയിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, രാജേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ എ. ജോയിക്കുട്ടി, വൈസ് ചെയർമാൻ സോജൻ വർഗീസ്, സെക്രട്ടറി രാജേഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാർ ബിന്ദു ഗിരീഷ്, സുനിൽ കുമാർ, ട്രഷറർ സദാശിവൻ പി. ജനാർദ്ദനൻ, ജോയിന്റ് ട്രഷറർ ജവാഹർ ലാൽ, ഇന്റേണൽ ഓഡിറ്റർ കെ. രാജൻ, വനിതാ വിഭാഗം കൺവീനർ ഗീതു ഗോപൻ, ജോയിന്റ് കൺവീനേഴ്സ് ഷൈലജാ സദാശിവൻ, സുനിതാ പ്രദീഷ്, യുവജന വിഭാഗം കൺവീനർ വിപിൻ കുമാർ, കൺവീനേഴ്സ് അക്ഷയ് കുറുപ്പ്, വിനയ നായർ എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ആർ. സുനിത, എം.ടി. രാജേഷ്, ഷീബാ ജോസഫ്, ഗിരീഷ് കുമാർ, റെയ്ച്ചൽ വർഗീസ്, മോളി ജോയ്, ബേബി വർഗീസ്, സുനിതാ സന്തോഷ്, പി. ബി ഷാജി, ജെ.എസ്. അനില, ടി.എസ്. ദിവ്യ, മനോജ് പരിക്കാട്ടിൽ, അശ്വതി രാജൻ, പി.ടി. ഷൈബി എന്നിവരെയും തെരഞ്ഞെടുത്തു.
Tags : DMA Chhatarpur Area DMA New leadership