x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

പി.എൻ. ഷാജി
Published: September 18, 2026 12:26 PM IST | Updated: September 18, 2026 12:26 PM IST

പരിപാടിയിൽ നിന്ന്

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഹ്റോ​ളി ബ​സ് ടെ​ർ​മി​ന​ലി​നു സ​മീ​പ​മു​ള്ള എം​സി​ഡി കമ്യൂണി​റ്റി ഹാ​ളി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ കെ​പി​എ​ച്ച് ആ​ചാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​ക്ഷി​ത കു​മാ​ർ, അ​ൽ​കാ ജേ​ക്ക​ബ്, അ​രു​ന്ധ​തി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​ത​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

മെ​ഹ്റോ​ളി എം​എ​ൽ​എ ഗ​ജേ​ന്ദ്ര യാ​ദ​വ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ റ​വ ഫാ ​ഡോ മാ​ത്യു കോ​യി​ക്ക​ൽ, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. പ​ദ്‌​മ​കു​മാ​ർ, സെ​ക്ര​ട്ട​റി സു​ജാ രാ​ജേ​ന്ദ്ര​ൻ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി മോ​ഹ​ന​ച​ന്ദ്ര​ൻ, പൂ​ക്ക​ളം ക​ൺ​വീ​ന​റും ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​റു​മാ​യ എം.ആ​ർ. ര​ജീ​ഷ്, ക​ൾ​ച്ച​റ​ൽ ക​മ്മ​റ്റി ക​ൺ​വീ​ന​റും യൂ​ത്ത് വിംഗ് ക​ൺ​വീ​ന​റു​മാ​യ ആ​ഷി​ഷ് സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​പ​ർ​ണ സ​ത്യ​നാ​രാ​യ​ണ​ൻ, ബി​ന്ദു സ​ര​സ്വ​തി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

 

K-Rail Survey

ച​ട​ങ്ങി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​യ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് മീ​നാ​ക്ഷി മെ​മ്മോ​റി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ് ന​ൽ​കി​യ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് 10-ാം ക്ലാ​സി​ൽ പ്ര​ജി​ത് പ്ര​സാ​ദ്, 12-ാം ക്ലാ​സി​ൽ വി​ശാ​ൽ സോ​മ​ൻ (സ​യ​ൻ​സ്), ഐ​റി​ൻ സൂ​സ​ൻ ബി​നു (ഹ്യൂ​മാ​നി​റ്റീ​സ്), റോ​ഷ​ൻ ര​ജീ​ഷ് (കോ​മേ​ഴ്‌​സ്) എ​ന്നി​വ​ർ​ക്കും 10-ാം ക്ലാ​സി​ൽ മ​ല​യാ​ളം വി​ഷ​യ​ത്തി​ൽ ടോ​പ്പേ​ഴ്‌​സി​നു​ള്ള അ​ഡ്വ​ക്കേ​റ്റ് ജോ​ൺ തോ​മ​സ് ന​ൽ​കി​യ കെ.ജെ. വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് പ്ര​ജി​ത് പ്ര​സാ​ദിനും ​സ​മ്മാ​നി​ച്ചു. ഗു​രു മേ​ഘാ നാ​യ​രെ​യും വേ​ണു സ​ജ​യ​നെ​യും ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ച്ചു.

ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 11 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ അ​മ്പി​ളി അ​ഭി​ലാ​ഷ് ന​യി​ച്ച ക​ണി​ക്കൊ​ന്ന​ക്കും ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ ച​ന്ദ്ര പ്ര​കാ​ശ് ന​യി​ച്ച ആ​രാ​ധ്യ കി​ഡ്‌​സ് കെ​യ​റി​നും മൂ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ പോ​ൾ​മോ​ൻ ജോ​യ് ന​യി​ച്ച ഇ​ൻ​സൈ​ഡ് ഇ​ന്ത്യ ടൂ​ർ ആ​ൻ​ഡ് ട്രാ​വ​ൽ​സ് മെ​ഹ്‌​റോ​ളി​ക്കും ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

തു​ട​ർ​ന്ന് ഏ​രി​യ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, കൈ​കൊ​ട്ടി​ക്ക​ളി, ഓ​ണ​പ്പാ​ട്ടു​ക​ൾ, നാ​ട​ൻ പാ​ട്ടു​ക​ൾ, സി​നി​മാ ഗാ​ന​ങ്ങ​ൾ, തി​രു​വാ​തി​ര​ക​ളി, ഫ്യൂ​ഷ​ൻ ഡാ​ൻ​സ് എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

 

K-Rail Survey

തു​ട​ർ​ന്ന് മെ​ല​ഡി കിം​ഗ്‌​സി​ന്‍റെ ബാ​ന​റി​ൽ സു​മേ​ഷ് അ​യി​രൂ​ർ ന​യി​ച്ച മെ​ഗാ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ചാ​രു​ത​യേ​കി. ച​ട​ങ്ങി​ൽ ല​ക്കി ട്രോ ​ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ കെ ​തോ​മ​സ്, ഡി. ​ജ​യ​കു​മാ​ർ, ര​മ സു​നി​ൽ, ക​രോ​ൾ​ബാ​ഗ്-​കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ ചെ​യ​ർ​മാ​ൻ എ.കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, ട്രെ​ഷ​റ​ർ എ​സ്. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, മ​യൂ​ർ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി വി ​ര​ഘു​നാ​ഥ​ൻ, പ​ശ്ചിം വി​ഹാ​ർ ഏ​രി​യ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ന​ളി​നി മോ​ഹ​ൻ, മോ​ത്തി ന​ഗ​ർ ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പി. ​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

Tags : DMA MehrauliArea Onam NRINews

Recent News

Corehub Up