Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MehrauliArea

Pravasi India – Delhi

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഹ്റോ​ളി ബ​സ് ടെ​ർ​മി​ന​ലി​നു സ​മീ​പ​മു​ള്ള എം​സി​ഡി കമ്യൂണി​റ്റി ഹാ​ളി​ൽ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ കെ​പി​എ​ച്ച് ആ​ചാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​ക്ഷി​ത കു​മാ​ർ, അ​ൽ​കാ ജേ​ക്ക​ബ്, അ​രു​ന്ധ​തി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​ത​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

മെ​ഹ്റോ​ളി എം​എ​ൽ​എ ഗ​ജേ​ന്ദ്ര യാ​ദ​വ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ റ​വ ഫാ ​ഡോ മാ​ത്യു കോ​യി​ക്ക​ൽ, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. പ​ദ്‌​മ​കു​മാ​ർ, സെ​ക്ര​ട്ട​റി സു​ജാ രാ​ജേ​ന്ദ്ര​ൻ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി മോ​ഹ​ന​ച​ന്ദ്ര​ൻ, പൂ​ക്ക​ളം ക​ൺ​വീ​ന​റും ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​റു​മാ​യ എം.ആ​ർ. ര​ജീ​ഷ്, ക​ൾ​ച്ച​റ​ൽ ക​മ്മ​റ്റി ക​ൺ​വീ​ന​റും യൂ​ത്ത് വിംഗ് ക​ൺ​വീ​ന​റു​മാ​യ ആ​ഷി​ഷ് സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​പ​ർ​ണ സ​ത്യ​നാ​രാ​യ​ണ​ൻ, ബി​ന്ദു സ​ര​സ്വ​തി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

 

Latest News

Corehub Up