x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ പൂ​ക്ക​ള മ​ത്സ​രം ഞാ​യ​റാ​ഴ്ച

വെബ്ഡെസ്ക്
Published: August 14, 2026 10:17 AM IST | Updated: August 14, 2026 10:17 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, വി​വ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തു​ന്ന പൂ​ക്ക​ള മ​ത്സ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഉ​ദ്‌​ഘാ​ട​ന യോ​ഗ​ത്തി​ൽ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ഡ​യ​റ​ക്‌​ട​ർ അ​നീ​ഷ് പി. ​രാ​ജ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി മ​ത്സ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. വി​വാ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ജ​യ​കു​മാ​ർ നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി. മ​ണി​ക​ണ്ഠ​ൻ, പൂ​ക്ക​ളം ക​മ്മി​റ്റി ക​ൺ​വീ​ന​റും അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​എ​ൻ. ഷാ​ജി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഡി ​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

പ​ട്ടേ​ൽ ന​ഗ​ർ, ഉ​ത്തം ന​ഗ​ർ - ന​വാ​ദ, ഛത്ത​ർ​പൂ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ, ദ്വാ​ര​ക, സൗ​ത്ത് നി​കേ​ത​ൻ, അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, മോ​ത്തി​ന​ഗ​ർ - ര​മേ​ശ് ന​ഗ​ർ, ക​രോ​ൾ ബാ​ഗ് - ക​ണാ​ട്ട് പ്ലേ​സ്, ആ​ശ്രം - ശ്രീ​നി​വാ​സ്പു​രി, ജ​ന​ക് പു​രി, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, ദി​ൽ​ഷാ​ദ് കോ​ള​നി, വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ, ആ​യാ ന​ഗ​ർ, ആ​ർ​കെ പു​രം, ബ​ദ​ർ​പൂ​ർ, കാ​ൽ​ക്കാ​ജി എ​ന്നീ ഡി​എം​എ​യു​ടെ 20 ഏ​രി​യ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വി​ജ​യി​ക​ളാ​വു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് വി​വാ എ​ഡ്യൂ​ക്കേ​ഷ​ൻ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന ക്യാ​ഷ് പ്രൈ​സ് യ​ഥാ​ക്ര​മം 20,001, 15,001, 10,001രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മാ​നാ​ർ​ഹ​രാ​വാ​ത്ത മ​റ്റു ടീ​മു​ക​ൾ​ക്ക് 3,000 രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യും ന​ൽ​കും.

വി​ജ​യി​ക​ളെ അ​ന്നു​ത​ന്നെ, വി​ധി നി​ർ​ണ​യ​ത്തി​ന് ശേ​ഷം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്. കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ഈ മാസം 23-ന് ​വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് മ​ഹാ​രാ​ജ അ​ഗ്ര​സീ​ൻ കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ചി​ങ്ങ നി​ലാ​വി​ൽ സ​മ്മാ​നി​ക്കും. സ​മ്മാ​നാ​ർ​ഹ​രാ​വാ​ത്ത ടീ​മു​ക​ൾ​ക്കു​ള്ള 3,000 രൂ​പ സെ​പ്തം​ബ​ർ ഒ​ന്ന് മു​ത​ൽ ഡി​എം​എ ഓ​ഫീ​സി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പൂ​ക്ക​ളം ക​ൺ​വീ​ന​ർ എ​ന്നി​വ​രു​മാ​യി 9810791770, 9650699114, 8130595922 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : DMA PookkalamCompetition NRINews

Recent News

Corehub Up