x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു


Published: March 18, 2026 03:11 PM IST | Updated: March 18, 2026 03:26 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-​ടു ഏ​രി​യ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-ടുവിലെ പോ​ക്ക​റ്റ് എ​ഫിലു​ള്ള ലൈ​ബ്ര​റി ഹാ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ലെ​ഫ്‌​ന​ന്‍റ് കേ​ണ​ൽ പി.എ​സ്. സി​ന്ധു മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ഡബ്ല്യുഎംസി ഡ​ൽ​ഹി റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ഗീ​ത ര​മേ​ശ്, ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​എ​ൻ ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡി. ​ജ​യ​കു​മാ​ർ, ഏ​രി​യ ചെ​യ​ർ​മാ​ൻ എം.എ​ൽ. ഭോ​ജ​ൻ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് കെ. ​നാ​യ​ർ, വ​നി​താ വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ബീ​ന പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

K-Rail Survey

നി​ധി​ഷാ നാ​യ​ർ, സ​ന്ധ്യാ ബി​നീ​ഷ്, മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ പ്രാ​ർ​ഥനാ ഗീ​താ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ളി​ൽ ഗു​രു ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​ർ, ഡോ​ളി ആ​ന്‍റ​ണി, മ​നീ​ഷാ നാ​യ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

മി​നി മ​നോ​ജ് ഓ​ട​ക്കു​ഴ​ലി​ൽ ആ​ല​പി​ച്ച ഗാ​നം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി. പ്ര​ദീ​പ് സ​ദാ​ന​ന്ദ​നാ​യി​രു​ന്നു അ​വ​താ​ര​ക​ൻ. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ചു പ​ങ്കി​ട്ട ശേ​ഷം ഏ​രി​യ​യി​ലെ ഗാ​യ​ക​ർ വി​വി​ധ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സ്നാക്സ് വി​ത​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags : DMA Womens Day Celebration Delhi

Recent News

Corehub Up