ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ സാരഥികളായി കെ.ജി. സുനിൽ (ചെയർമാൻ), ജിൻസി ഷാജു (വൈസ് ചെയർപേഴ്സൺ), ഏബിൾ മാത്യു (സെക്രട്ടറി), അനിൽ കുമാർ സി. നായർ, ഹരീഷ് വി. കുറുപ്പ് (ജോയിന്റ് സെക്രട്ടറിമാർ), പുരുഷൻ കുടമാളൂർ (ട്രഷറർ), ബിജി കെ ബാബു (ജോയിന്റ് ട്രഷറർ), സി. രഞ്ജിത്ത് (ഇന്റേണൽ ഓഡിറ്റർ), ആൻസി അരുൾ ദാസ് (വനിതാ വിഭാഗം കൺവീനർ), ആനിക്കുട്ടി ചാക്കോ (വനിതാ വിഭാഗം ജോയിന്റ് കൺവീനർ), ദേവികാ സുനിൽ (യുവജന വിഭാഗം കൺവീനർ), പി. പ്രേംജിത്ലാൽ (യുവജന വിഭാഗം ജോയിന്റ് കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.
കൂടാതെ എം.ടി. അലക്സാണ്ടർ, അനന്തു സുനിൽ, പി.പി. സിറിയക്, ജിതിൻ പുരുഷോത്തം, എം. മിഥുൻ, നിഖിൽ ഗോപിനാഥ്, പ്രേം ലാൽ, തോമസ് ജോസ് എന്നിവരെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായും തെരെഞ്ഞെടുത്തു. ചായ സത്കാരത്തോടെ ചടങ്ങുകൾ സമാപിച്ചു.
Tags : DMA Aya Nagar Area Delhi