x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊടുക്കിയ സം​ഭ​വം; ഗ​താ​ഗ​ത മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 27, 2026 04:18 PM IST | Updated: August 27, 2026 04:21 PM IST

മ​ന്ത്രി സി.​പി. ജോ​ൺ

മ​ല​പ്പു​റം: വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി സി.​പി. ജോ​ൺ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം കി​ഴി​ശേ​രി മു​ണ്ടം​പ​റ​മ്പ് സ്വ​ദേ​ശി ഷൗ​ക്ക​ത്ത് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​ന്ത്രി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. 

ഏ​ജ​ന്‍റ് ഇ​ല്ലാ​തെ സ​മീ​പി​ച്ച​പ്പോ​ൾ നി​ര​ന്ത​ര​മാ​യി ഫി​റ്റ്ന​സ് നി​ഷേ​ധി​ച്ചു​വെ​ന്നും ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണെ​ന്നും ഷൗ​ക്ക​ത്ത് എ​ഴു​തി​യെ​ന്ന് ക​രു​തി​യ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഷൗ​ക്ക​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Tags : C.P.John Transport Minister Malappuram Auto Driver Fitness Certificate

Recent News

Corehub Up