x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സനു മഠത്തിലിന്റെ അമ്മയ്ക്ക് ഓണസമ്മാനവുമായി നവയുഗം നേതാക്കൾ

വെബ്ഡെസ്ക്
Published: August 27, 2026 02:57 PM IST | Updated: August 27, 2026 02:57 PM IST

ഓണസമ്മാനം കെെമാറുന്നു

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​നേ​താ​വാ​യി​രു​ന്ന അകാലത്തിൽ അന്തരിച്ച സ​നു​മ​ഠ​ത്തി​ലി​ന്‍റെ അ​മ്മ​യ്ക്ക് ഓ​ണ​ക്കാ​ല​ത്ത് സ​മ്മാ​ന​വു​മാ​യി എ​ത്തി ന​വ​യു​ഗം നേ​താ​ക്ക​ൾ.

സ​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ഉ​ണ്ണി മാ​ധ​വം, റ​ഷീ​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം എ​ന്നി​വ​ർ ചേ​ർ​ന്ന് സ​നു​മ​ഠ​ത്തി​ലി​ന്‍റെ അ​മ്മ​ക്ക് ഓ​ണ​പ്പു​ട​വ​യും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി.

സ​നു​വി​ന്‍റെ ഭാ​ര്യ, മ​ക​ൻ, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ, ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ മു​ൻ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.ആ​ർ. അ​ജി​ത്ത്, ന​വ​യു​ഗം കു​ടും​ബാം​ഗ​ങ്ങ​ളാ​യ സീ​ന​ത്ത് റ​ഷീ​ദ്, ര​വി എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ന​വ​യു​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ൽ നേ​തൃ​ത്വ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച സ​നു മി​ക​ച്ച സം​ഘ​ട​ക​പാ​ട​വം കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ദ​ല്ല മേ​ഖ​ല​യി​ൽ ന​ട്ടെ​ല്ല് സ​നു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളാ​ലും രോ​ഗം മൂ​ല​വും വ​ല​ഞ്ഞ ഒ​ട്ടേ​റെ പ്ര​വാ​സി​ക​ളാ​ണ് സ​നു​വിന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്.

സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും പ​ണം ചെ​ല​വാ​ക്കി മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ഒ​രി​ക്ക​ലും മ​ടി​ക്കാ​ത്ത സ​നു മ​ഠ​ത്തി​ൽ, നി​റ​ഞ്ഞ പു​ഞ്ചി​രി​യും ഊ​ഷ്മ​ള​മാ​യ പെ​രു​മാ​റ്റ​വും കൊ​ണ്ട് വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യ​വും സ​മ്പാ​ദി​ച്ചി​രു​ന്നു.

16 വ​ർ​ഷ​ത്തോ​ള​മാ​യി ദ​മാം പ്ര​വാ​സി​യാ​യ സ​നു മ​ഠ​ത്തി​ൽ 2023 ഏ​പ്രി​ൽ 22നാ​ണ് ദ​മാം കൊ​ദ​റി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു വ​ച്ച് ഉ​റ​ക്ക​ത്തി​നിടെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അന്തരിച്ചത്.

Tags : Navayugam Sanu Madathil OnamGift

Recent News

Corehub Up