x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്നു; വി​വ​ര​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി 


Published: March 23, 2026 07:58 AM IST | Updated: March 23, 2026 07:58 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്ന​തി​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ മെ​യ് 18ന് ​മു​ൻ​പ് ന​ൽ​കാ​നാ​ണ് സു​പ്രീം​കോ​ട​തി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വ​നി​ത ജ​യി​ലു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ, ത​ട​വു​കാ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലെ ത​ട​വു​കാ​രു​ടെ എ​ണ്ണം, ജ​യി​ൽ​ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത ത​സ്‌​തി​ക​ക​ൾ, ഒ​ഴി​വു​ക​ൾ എ​ന്നി​വ​യും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : supreme court new delhi prison prisoners

Recent News

Corehub Up