x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ


Published: February 28, 2026 09:18 PM IST | Updated: February 28, 2026 09:18 PM IST

ആ​ല​പ്പു​ഴ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ.

ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പു​ത്ര​ക​രി​യി​ൽ ബാ​ബു​രാ​ജി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ദേ​വ​സ്വം​ക​രി​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (34), വി​ഷ്ണു (34) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി എ​ച്ച്. ഷു​ഹൈ​ബാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ബാ​ബു​രാ​ജി​ന്‍റെ കൈ​യി​ലെ രാ​ഖി വി​ഷ്‌​ണു വ​ലി​ച്ചു പൊ​ട്ടി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി​ഷ്‌​ണു​വും ബാ​ബു​രാ​ജും ത​മ്മി​ൽ ഇ​തേ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി.

2018 ഓ​ഗ​സ്റ്റ് 25ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ചേ​ർ​ത്ത​ല - ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ ഗു​ണ്ടു​വ​ള​വ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ബാ​ബു​രാ​ജി​നെ അ​ഖി​ൽ ത​ട​ഞ്ഞു. ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ഖി​ൽ ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് ബാ​ബു​രാ​ജി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​ബു​രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Attempt to kill BJP worker CPM workers prison

Recent News

Corehub Up