x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂട്ടബലാത്സംഗം; ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷം തടവ്


Published: June 17, 2026 02:37 AM IST | Updated: June 17, 2026 02:37 AM IST

ഐ​​​സ്വാ​​​ൾ: മി​​​സോ​​​റ​​​മി​​​ൽ സ്ത്രീ​​​യെ കൂ​​​ട്ടബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ശേ​​​ഷം മു​​​ഖ​​​ത്ത് ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​​ക്ക് 42 വ​​​ർ​​​ഷം ക​​​ഠി​​​നത​​​ട​​​വ്. നീ​​​ലാ​​​ഞ്ജ​​​ൻ ദാ​​​സ്, ദി​​​നേ​​​ശ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ശി​​​ക്ഷി​​​ച്ച​​​ത്. ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​യാ​​​ണ് നീ​​​ലാ​​​ഞ്ജ​​​ൻ ദാ​​​സ്. കു​​​മാ​​​ർ യു​​​പി​​​ക്കാ​​​ര​​​നാ​​​ണ്.

2017 ജൂ​​​ലൈ 16നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. വ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​യ സ്ത്രീ​​​യാ​​​ണ് ക്രൂ​​​രബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ര​​​ണ്ടു പേ​​​ർ ചേ​​​ർ​​​ന്ന് ഇ​​​വ​​​രെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​ശേ​​​ഷം മു​​​ഖ​​​ത്ത് ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ചു. ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ സ്ത്രീ​​​യു​​​ടെ ഒ​​​രു ക​​​ണ്ണി​​​ന്‍റെ കാ​​​ഴ്ച ന​​​ഷ്ട​​​മാ​​​യി. ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ സ്ത്രീ​​​ക്കൊ​​​പ്പം രം​​​ഗോ​​​ബി എ​​​ന്ന സ്ത്രീ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​ക്ര​​​മി​​​ക​​​ളെ ക​​​ണ്ട രം​​​ഗോ​​​ബി സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും 11 ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. രം​​​ഗോ​​​ബി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ത്തി​​​രു​​​ന്ന ര​​​ണ്ടു ജ​​​വാ​​​ന്മാ​​​രെ കോ​​​ട​​​തി വി​​​ട്ട​​​യ​​​ച്ചു. തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡി​​​നി​​​ടെ​​​യാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ത തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

Tags : Gang rape BSF jawans prison Mizoram

Recent News

Corehub Up