x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ലാം സൗ​ദി


Published: June 17, 2026 02:24 AM IST | Updated: June 17, 2026 02:24 AM IST

മ​യാ​മി: 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ ആ​ദ്യമ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ 1-2നു ​ഞെ​ട്ടി​ച്ച​തി​ന്‍റെ സ്മ​ര​ണ​യി​ല്‍ ഇ​റ​ങ്ങി​യ സൗ​ദി അ​റേ​ബ്യ​ക്ക്, മ​റ്റൊ​രു വ​മ്പ​ന്‍ ജ​യം ന​ഷ്ട​മാ​യി. ഗ്രൂ​പ്പ് എ​ച്ചി​ല്‍ അ​ര​ങ്ങേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യും ഉ​റു​ഗ്വെ​യും 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

41-ാം മി​നി​റ്റി​ല്‍ അ​ബ്ദു​ള്‍ അ​ല്‍ അ​മ​റി​യി​ലൂ​ടെ സൗ​ദി ലീ​ഡ് നേ​ടി. സൗ​ദി​ക്ക് ജ​യ​ത്തി​ലേ​ക്ക് 10 മി​നി​റ്റി​ന്‍റെ അ​ക​ലം മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഉ​റു​ഗ്വെ​യു​ടെ മാ​ക്‌​സി അ​രൗ​ജൊ സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

തു​ട​ക്കം മു​ത​ല്‍ ഉ​റു​ഗ്വെ​യു​ടെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. 30-ാം മി​നി​റ്റി​ല്‍ ഫെ​ഡെ​റി​ക്കോ വി​ന്നാ​സി​ന്‍റെ ഹെ​ഡ​ര്‍ സൗ​ദി അ​റേ​ബ്യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ഉ​വൈ​സ് പ​ണി​പ്പെ​ട്ടാ​ണ് ര​ക്ഷി​ച്ച​ത്. ഗ്രൂ​പ്പി​ല്‍ ആ​ദ്യറൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഉ​റു​ഗ്വെ, സൗ​ദി അ​റേ​ബ്യ, സ്‌​പെ​യി​ന്‍, കേ​പ് വെ​ര്‍​ദെ ടീ​മു​ക​ള്‍ ഒ​രു പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി.

Tags : FIFA Wrold Cup Football Saudi

Recent News

Corehub Up