പരവൂർ: സാങ്കേതിക തകരാറുകളും ബുക്കിംഗ് കാലതാമസവും പരിഹരിച്ചുകൊണ്ടുള്ള പുതിയ ഐആർസിടിസി വെബ്സൈറ്റ് ജൂലൈ 15ഓടെ രാജ്യത്തിന് സമർപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
ജയ്പുരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടയിലാണ് റെയിൽവേ മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.