x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിക്കാഗോയിൽ വിവേകാനന്ദ പ്രതിമ


Published: June 17, 2026 03:03 AM IST | Updated: June 17, 2026 03:03 AM IST

ഷി​​​ക്കാ​​​ഗോ: ​​​സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്‍റെ പൂ​​​ർ​​​ണ​​​കാ​​​യ പ്ര​​​തി​​​മ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷി​​​ക്കാ​​​ഗോ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓഫീസ് വ​​​ള​​​പ്പി​​​ൽ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു.

യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ വി​​​ന​​​യ് മോ​​​ഹ​​​ൻ ഖ്വ​​​ത്ര​​​യാ​​​ണു ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. മ​​​ത​​​ങ്ങ​​​ളും വി​​​ശ്വാ​​​സ​​​ങ്ങ​​​ളും ഒ​​​ന്നി​​​ച്ചു​​​ പോ​​​ക​​​ണ​​​മെ​​​ന്ന വി​​​വേ​​​കാ​​​ന​​ന്ദ ദ​​​ർ​​​ശ​​​നം എ​​​ക്കാ​​​ല​​​വും നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് അം​​​ബാ​​​സ​​​ഡ​​​റും ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച മ​​​റ്റു​​​ള്ള​​​വ​​​രും പ​​​റ​​​ഞ്ഞു.

1893ൽ ​​​ഷി​​​ക്കാ​​​ഗോ​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക​​​ മ​​​തസ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ പ്ര​​​സം​​​ഗ​​​ത്തോ​​​ടെ​​​യാ​​​ണ് വി​​​വേ​​​കാ​​​നന്ദൻ ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്തു പ്ര​​​ശ​​​സ്ത​​​നാ​​​കു​​​ന്ന​​​ത്.

Tags : Vivekananda statue Chicago USA

Recent News

Corehub Up