കൊച്ചി: ഫുഡ് ബിസിനസ് മേഖലയിലെ പുതുമകള്‍ പരിചയപ്പെടുത്തുന്ന ബി2ബി എക്സപോയുടെ മൂന്നാമത് എഡിഷന് കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ ജൂലൈ ഒന്നുമുതല്‍ മൂന്നുവരെ നടക്കും.
സിനര്‍ജി എക്സ്പോഷേഴ്സ് ആന്‍ഡ് ഇവന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മേള വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും സ്പൈസസ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഒരുക്കുന്നത്.
ഇന്ത്യക്കു പുറമെ നേപ്പാള്‍, ശ്രീലങ്ക, ഗള്‍ഫ് തുടങ്ങി 36 രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറോളം കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ എഐ, റോബോട്ടിക് സാങ്കേതികവിദ്യ അധിഷ്ഠിതമായ ഉത്പന്നങ്ങളും ബ്രാന്‍ഡുകളും പ്രദര്‍ശിപ്പിക്കും.
50ലേറെ പ്രൊഡക്ട് ലോഞ്ചുകളും ശില്പശാലകളും മേളയുടെ ഭാഗമായുണ്ടാകുമെന്നും 30,000 ലേറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെഎസ്എസ്ഐഎ, കെഎച്ച്ആര്‍എ തുടങ്ങിയ പ്രമുഖ സംഘടനകളുടെ സഹകരണവും മേളയ്ക്കുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.fdpexpo.com എന്ന വെബ്സൈറ്റ് വഴിയോ 9551665441 എന്ന നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം.
Tags : Synergy Food Business Expo