x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​നാ​ല്‍ ഘോ​ഷി​നു നേ​രെ മു​ട്ട​യെ​റി​ഞ്ഞു; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍


Published: June 17, 2026 03:40 AM IST | Updated: June 17, 2026 03:41 AM IST

കോ​ല്‍​ക്ക​ത്ത: തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​നാ​ല്‍ ഘോ​ഷി​നു നേ​രെ മു​ട്ട​യെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ന്ദ​ന്‍ സിം​ഗ്, ര​വി കോ​യ​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മ​മ​ത ബാ​ന​ര്‍​ജി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് കു​നാ​ല്‍ ഘോ​ഷി​നു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റു തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ടി​എം​സി​യു​ടെ പ​രാ​ജ​യ​ത്തി​നു ശേ​ഷം പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ള്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍​ക്കും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും നേ​രേ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Kunal Ghosh attacked arrest tmc

Recent News

Corehub Up