x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ.​പി. ജ​യ​രാ​ജ​നെ​തി​രാ​യ കോ​ട​തി വി​ധി:​നീ​തി ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന​തി​ൽ സ​ന്തോ​ഷം: ഫ​ർ​സീ​ൻ മ​ജീ​ദ്


Published: June 17, 2026 03:36 AM IST | Updated: June 17, 2026 03:36 AM IST

മ​ട്ട​ന്നൂ​ർ: കു​റ​ച്ചു വൈ​കി​യാ​ണെ​ങ്കി​ലും നീ​തി ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നീ​തി​വ്യ​വ​സ്ഥ​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​ർ​സീ​ൻ മ​ജീ​ദ്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കോ​ട​തി വി​ധി സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഫ​ർ​സീ​ൻ.

2022 ജൂ​ൺ 13 നാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ പി​ണ​റാ​യി വി​ജ​യ​നെ ഫ​ർ​സീ​ൻ മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്തി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

അ​ന്നു ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു കാ​ണി​ച്ചു ത​ങ്ങ​ളെ 14 ദി​വ​സം ജ​യി​ലി​ൽ ഇ​ടു​ക​യും ചെ​യ്തു. ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യ​തെ​ന്നും ഫ​ർ​സീ​ൻ മ​ജീ​ദ് പ​റ​ഞ്ഞു.

അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് എ​ന്തി​നെ​യും അ​ടി​ച്ച​മ​ർ​ത്താ​മെ​ന്നും പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കാ​മെ​ന്നും ക​രു​തു​ന്ന പി​ണ​റാ​യി​സ​ത്തി​നെ​തി​രെ​യു​ള്ള വ​ലി​യ താ​ക്കീ​താ​ണ് കോ​ട​തി ഉ​ത്ത​ര​വെ​ന്നും ഫ​ർ​സീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : EP Jayarajan Farzeen Majeed cpm kerala police

Recent News

Corehub Up