കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എസ്ബിഐ, കാനറ ബാങ്കുകള്‍ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
പിആര്‍എസ് വായ്പയുടെ പരിധി സര്‍ക്കാര്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കായുള്ള തുക വിതരണം പുനരാരംഭിച്ചത്.
1100 കോടിയില്‍നിന്ന് 1600 കോടിയായാണു സര്‍ക്കാര്‍ പിആര്‍എസ് വായ്പാപരിധി ഉയര്‍ത്തിയത്. ബുധനാഴ്ച മുതല്‍ ഈ ബാങ്കുകളില്‍നിന്ന് തുക ലഭിക്കും.
നിലവില്‍ പിആര്‍എസ് കൈപ്പറ്റിയ കര്‍ഷകര്‍ രസീതുമായി എസ്ബിഐ, കാനറ ബാങ്കുകളെ സമീപിച്ചാല്‍ തുക ലഭിക്കുമെന്നും എംഡി അറിയിച്ചു.
Tags : Paddy procurement SBI Canara Bank cash distribution