വാർസോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനായ കലാകാരൻ റോബർട്ട് കുസോവ്കോവ് (44) പോളണ്ടിൽ വെടിയേറ്റു മരിച്ചു.
കിഴക്കൻ പോളണ്ടിലെ ബിലായ പൊഡ്ലാസ്ക പട്ടണത്തിൽവച്ചാണ് ആക്രമിക്കപ്പെട്ടത്. ആറു തവണ വെടിയേറ്റതായി പോളിഷ് പോലീസ് അറിയിച്ചു.
സെമിയോൺ സ്ക്രെപെറ്റ്സ്കി എന്ന പേരിൽ കാർട്ടൂണുകളും കാരിക്കേച്ചറുകളും വരച്ചിരുന്നു റോബർട്ട്. പുടിൻ, ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ തുടങ്ങിയവരെ നിശിതമായി വിമർശിച്ചിരുന്നു.
അടുത്തിടെ ബർലിനിലെ റഷ്യൻ എംബസിക്കു മുന്നിൽ പ്രതിഷേധപ്രകടനവും നടത്തി. 2021ൽ റഷ്യയിൽനിന്നു പലായനം ചെയ്ത റോബർട്ട് തുടർന്ന് പോളണ്ടിലാണു താമസിച്ചിരുന്നത്.
Tags : Poland Putin critic shot dead