x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക്സി​ൻ ഷി​ന​വ​ത്ര ജ​യി​ൽമോ​ചി​ത​നാ​യി


Published: May 12, 2026 01:44 AM IST | Updated: May 12, 2026 01:44 AM IST

ബാ​​​​ങ്കോ​​​​ക്ക്: അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ത​​​​ക്സി​​​​ൻ ഷി​​​​ന​​​​വ​​​​ത്ര ജ​​​​യി​​​​ൽമോ​​​​ചി​​​​ത​​​​നാ​​​​യി.

ബാ​​​​ങ്കോ​​​​ക്കി​​​​ലെ ജ​​​​യ​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​ക്സി​​​​ൻ ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്. ക്ലോം​​​​ഗ് പ്രേം ​​​​സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​നു മു​​​​ന്നി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ എ​​ഴു​​പ​​ത്തി​​യാ​​റു​​കാ​​​​ര​​​​നാ​​​​യ നേ​​​​താ​​​​വി​​​​നെ സ്വീ​​​​ക​​​​രി​​​​ച്ചു. മ​​​​ക​​​​ളും മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ പ​​​​യേ​​​​തു​​​​ങ്താ​​​​ൻ ഷി​​​​ന​​​​വ​​​​ത്ര ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​ക്ക​​​​ളും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

1998ൽ ​​​​സ്വ​​​​ന്ത​​​​മാ​​​​യി പാ​​​​ർ​​​​ട്ടി രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച ത​​​​ക്സി​​​​ൻ 2001ൽ ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി. 2006ൽ ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ഴി​​​​മ​​​​തിയാ​​​​രോ​​​​പി​​​​ച്ച് പ​​​​ട്ടാ​​​​ളം പു​​​​റ​​​​ത്താ​​​​ക്കി.

സ്വ​​​​ന്തം ബി​​​​സി​​​​ന​​​​സ് താ​​​​ത്പര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ​​​​ദ​​​​വി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ലോ​​​​ട്ട​​​​റി പ​​​​ദ്ധ​​​​തി​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ക വ​​​​ഴി സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ത​​​​ക്സിനെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണം.

വി​​​​ദേ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു ത​​​​ക്​​​​സി​​​​ൻ ത​​​​ന്‍റെ ഫ്യൂ ​​​​താ​​​​യ് പാ​​​​ർ​​​​ട്ടി വീ​​​​ണ്ടും സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​ത്. ആ​​​​ദ്യം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് എ​​​​ട്ട് വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വാ​​​​ണ് വി​​​​ധി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും, പി​​​​ന്നീ​​​​ട് ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി കു​​​​റ​​​​ച്ചു.

Tags : Thaksin Shinawatra prison released

Recent News

Corehub Up