x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാറിൻ മാജിക്; ബോ​സ്നി​യ​യ്‌‌​ക്കെ​തി​രെ സ​മ​നി​ല പി​ടി​ച്ച് കാ​ന​ഡ


Published: June 13, 2026 03:30 AM IST | Updated: June 13, 2026 03:50 AM IST

ടൊ​റ​ന്റോ: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി​യി​ലെ ആ​വേ​ശ​ക​ര​മാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബോ​സ്നി​യ​ക്കെ​തി​രെ (1-1) സ​മ​നി​ല പി​ടി​ച്ച് ആ​തി​ഥേ​യ​രാ​യ കാ​ന​ഡ. ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ടി​യ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം ഗോ​ൾ നേ​ടി​യ സൈ​ൽ ലാ​റി​നാ​ണ് കാ​ന​ഡ​യു​ടെ ര​ക്ഷ​ക​നാ​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 21-ാം മി​നി​റ്റി​ൽ ജോ​വോ ലു​ക്കി​ച്ചി​ന്‍റെ ഗോ​ളി​ലൂ​ടെ ബോ​സ്‌​നി​യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ബോ​സ്നി​യ​ക്ക് ല​ഭി​ച്ച ഏ​ക സു​വ​ർ​ണാ​വ​സ​രം അ​വ​ർ കൃ​ത്യ​മാ​യി ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ 54 ശ​ത​മാ​നം പ​ന്ത​ട​ക്ക​വു​മാ​യി കാ​ന​ഡ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും നി​ർ​ഭാ​ഗ്യം കൊ​ണ്ട് ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു.

കാ​ന​ഡ​യ്ക്ക് എ​ട്ട് കോ​ർ​ണ​ർ കി​ക്കു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും അ​വ​യൊ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മ​ണ​വും പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി ക​ളം നി​റ​ഞ്ഞ​തോ​ടെ മ​ത്സ​രം കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ച്ചു. 53-ാം മി​നി​റ്റി​ൽ ക​നേ​ഡി​യ​ൻ താ​രം റി​ച്ചി ലാ​ര്യ തൊ​ടു​ത്തു​വി​ട്ട പ​ന്ത് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ക്രോ​സ് ബാ​റി​ൽ ത​ട്ടി​ത്തെ​റി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ ബോ​സ്നി​യ​ക്ക് ലീ​ഡ് ഉ​യ​ർ​ത്താ​ൻ മി​ക​ച്ചൊ​രു അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും കാ​ന​ഡ ഗോ​ൾ​കീ​പ്പ​ർ മാ​ക്‌​സിം ക്രെ​പ്പേ മാ​ത്രം മു​ന്നി​ൽ നി​ൽ​ക്കെ എ​ർ​മെ​ഡി​ൻ ഡെ​മി​റോ​വി​ച്ച് ആ ​അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി. ഒ​ട്ട​ന​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ കാ​ന​ഡ പാ​ഴാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 79-ാം മി​നി​റ്റി​ലാ​ണ് കാ​ന​ഡ ബോ​സ്‌​നി​യ​ൻ പ്ര​തി​രോ​ധ​പ്പൂ​ട്ട് പൊ​ളി​ച്ച​ത്.

75-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി കോ​ർ​ട്ടി​ലി​റ​ങ്ങി നാ​ല് മി​നി​റ്റി​നു​ള്ളി​ൽ സൈ​ൽ ലാ​റി​ൻ കാ​ന​ഡ​യ്ക്കാ​യി സ​മ​നി​ല ഗോ​ൾ നേ​ടി. ബോ​ക്‌​സി​ലേ​ക്ക് വ​ന്ന പ​ന്ത് ബു​ദ്ധി​പൂ​ർ​വം ലാ​റി​ന് ഫ്ലി​ക്ക് ചെ​യ്ത് കൊ​ടു​ത്ത ജൊ​നാ​ഥ​ൻ ഡേ​വി​ഡാ​ണു ഈ ​ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഈ ​സ​മ​നി​ല​യോ​ടെ ഇ​രു ടീ​മു​ക​ളും ഓ​രോ പോ​യി​ന്റ് വീ​തം പ​ങ്കി​ട്ടു.

1986-ലും 2022-​ലെ ഖ​ത്ത​ർ ലോ​ക​ക​പ്പി​ലും ക​ളി​ച്ചി​ട്ടു​ള്ള കാ​ന​ഡ​യു​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ പോ​യി​ന്‍റ് നേ​ട്ട​മാ​ണി​ത്. ഇ​തോ​ടൊ​പ്പം 2010 ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ശേ​ഷം ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സ​മ​നി​ല നേ​ടു​ന്ന ആ​ദ്യ​ത്തെ ആ​തി​ഥേ​യ രാ​ജ്യ​മെ​ന്ന ബ​ഹു​മ​തി​യും കാ​ന​ഡ സ്വ​ന്ത​മാ​ക്കി.

Tags : fifa world cup canada bosnia

Recent News

Corehub Up