x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​സ്വം ബോ​ർ​ഡ് സ്പെ​ഷ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റുടെ നിയമനം വിവാദത്തിൽ


Published: June 13, 2026 03:58 AM IST | Updated: June 13, 2026 03:58 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ക​മ്പ​നി​യു​ടെ അ​ഭി​ഭാ​ഷ​ക​നെ ദേ​വ​സ്വം ബോ​ർ​ഡ് സ്പെ​ഷ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റാ​യി നി​യ​മി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്.

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി ക​വ​ർ​ച്ച കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള "സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ്' എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. കെ.​ബി. പ്ര​ദീ​പി​നെ ദേ​വ​സ്വം ബോ​ർ​ഡ് സ്പെ​ഷ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റാ​യി നി​യ​മി​ച്ച ന​ട​പ​ടി​യാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്.

കെ.​ബി. പ്ര​ദീ​പി​ന്‍റെ നി​യ​മ​ന​ത്തി​നെ​തി​രേ സി​പി​എം, സി​പി​ഐ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം ക​ട്ട​വ​ർ​ക്കെ​തി​രാ​യ കേ​സ് വാ​ദി​ക്കാ​ൻ അ​വ​രു​ടെ ഏ​ജ​ന്‍റ്ത​ന്നെ സ​ർ​ക്കാ​ർ വ​ക്കീ​ലാ​കു​ന്ന വി​സ്മ​യാ​ണ് കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എം​എ​ൽ​എ രം​ഗ​ത്തെ​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ റീ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണം പൂ​ശി​യെ​ത്തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​ന​യു​ടെ ചെ​ന്പ് ഓ​രോ​ന്നാ​യി തെ​ളി​യു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ പോ​റ്റി​യെ ക​യ​റ്റി​യ​താ​രാ​ണെ​ന്നും അ​ത് ആ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്നും സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ എ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : Devaswom Board Special Government Pleader

Recent News

Corehub Up