x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​സ് സ്ഥാനമാറ്റത്തിലെ അ​പാ​ക​ത​ക​ൾ: പ​രി​ഹാ​ര ന​ട​പ​ടി​യു​ണ്ടാ​കും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: June 13, 2026 05:20 AM IST | Updated: June 13, 2026 05:20 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ആ​​​ദ്യ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ൽ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​യ അ​​​പാ​​​ക​​​ത​​​ക​​​ളു​​​ണ്ടാ​​​യ​​​താ​​​യി പ​​​രാ​​​തി. കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി എ.​​​പി. ഷൗ​​​ക്ക​​​ത്ത​​​ലി​​​യെ നി​​​യ​​​മി​​​ച്ച​​​പ്പോ​​​ൾ, ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യ എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​​ദ്ദേ​​​ഹ​​​ത്തേ​​​ക്കാ​​​ൾ സീ​​​നി​​​യ​​​റാ​​​ണെ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നു.

ഇ​​​നി ഡി​​​സി​​​പി​​​യെ മാ​​​റ്റു​​​ക​​​യും ഷൗ​​​ക്ക​​​ത്ത​​​ലി​​​യേ​​​ക്കാ​​​ൾ ജൂ​​​ണി​​​യ​​​റാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യ​​​മി​​​ച്ച് അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നു മു​​​ന്നി​​​ലു​​​ള്ള വ​​​ഴി.വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ഐ​​​ജി നി​​​ല​​​വി​​​ൽ അ​​​വ​​​ധി​​​യി​​​ലാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ​​​ക​​​രം ആ​​​ളെ നി​​​യ​​​മി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്ത ദി​​​വ​​​സംത​​​ന്നെ ഐ​​​ജി അ​​​വ​​​ധി റ​​​ദ്ദാ​​​ക്കി മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ല്ലാ പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും എ​​​സ്പി​​​മാ​​​രെ മാ​​​റ്റി​​​യി​​​രു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും മാ​​​റ്റി​​​യ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ താ​​​ര​​​ത​​​മ്യേ​​​ന ജൂ​​​ണി​​​യ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വീ​​​ണ്ടും ഒ​​​രു സ്ഥ​​​ല​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വു കൂ​​​ടി ഇ​​​റ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Tags : IPS Shuffling Corrective Action Soon

Recent News

Corehub Up