x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളം വാ​ഴാ​ൻ കാ​ന​റി...

ജി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ (ഗോ​ളി ര​വി)
Published: June 13, 2026 03:30 AM IST | Updated: June 13, 2026 03:30 AM IST

ന്യൂ​ജ​ഴ്സി: നേ​രം പു​ല​ർ​ന്ന് ഉ​ച്ച​യോ​ട​ടു​ക്കു​ന്പോ​ഴും കാ​ൽ​പ്പ​ന്തി​ന്‍റെ ഇ​ന്പം ക​ണ്ണി​നും കാ​തി​നും കു​ളി​രേ​കു​ന്ന രാ​വാ​ണ് മ​ല​യാ​ളി​ക​ൾ​ക്കു മു​ന്നി​ലേ​ക്ക് ഇ​ന്നെ​ത്തു​ന്ന​ത്.

അ​തെ, ഈ ​രാ​ത്രി 12.30ന് ​ആ​രം​ഭി​ക്കു​ന്ന കാ​ൽ​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ന്‍റെ വി​ശ്ര​മം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ത്രം. അ​തി​നോ​ട​കം നാ​ല് മ​ത്സ​ര​ങ്ങ​ൾ​ക്കു ഫി​ഫ 2026 ലോ​ക​ക​പ്പ് വേ​ദി​യൊ​രു​ക്കും.

കാ​ന​റി​ക​ളെ​ന്ന വി​ളി​പ്പേ​രു സ്വ​ന്ത​മാ​യു​ള്ള ബ്ര​സീ​ൽ ഈ ​രാ​ത്രി ക​ള​ത്തി​ലെ​ത്തും. 2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ആ​ദ്യം മ​ത്സ​ര​ത്തി​ന്‍റെ ചൂ​ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന വ​ന്പന്മാ​രാ​ണ് ബ്ര​സീ​ൽ.

പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലു​ള്ള നെ​യ്മ​റി​ന്‍റെ അ​ഭാ​വ​ത്തി​ൽ, വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ ക​രു​ത്ത്. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​ർ പു​ല​ർ​ച്ചെ 3.30ന് ​ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യെ​യാ​ണ് ബ്ര​സീ​ൽ നേ​രി​ടു​ക.

ഈ ​അ​ർ​ധ​രാ​ത്രി 12.30ന് ​ഖ​ത്ത​ർ x സ്വി​റ്റ്സ​ർ​ല​ൻ​ഡ് പോ​രാ​ട്ട​ത്തോ​ടെ കാ​ൽ​പ്പ​ന്ത് രാ​വി​നും കി​ക്കോ​ഫ്. തു​ട​ർ​ന്ന് ബ്ര​സീ​ൽ x മൊ​റോ​ക്കോ, ഞാ​യ​ർ രാ​വി​ലെ 6.30ന് ​ഹെ​യ്തി x സ്കോട്‌ല‌‌‌​‌ൻ​‌ഡ്, 9.30ന് ​ഓ​സ്ട്രേ​ലി​യ x തു​ർ​ക്കി പോ​രാ​ട്ട​ങ്ങ​ളും അ​ര​ങ്ങേ​റും.

Tags : FIFA World Cup Football brazil morocco

Recent News

Corehub Up