Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brazil

ബ്ര​സീ​ല്‍ പു​റ​ത്ത്

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ സു​ന്ദ​ര​ ടീ​മാ​യ ബ്ര​സീ​ല്‍ 2026 എ​ഡി​ഷ​നി​ല്‍​നി​ന്നു പു​റ​ത്ത്. വൈ​ക്കിം​ഗ് റോ​വു​കാ​രാ​യ നോ​ര്‍​വെ​യ്ക്കു മു​ന്നി​ല്‍ ബ്ര​സീ​ലി​ന്‍റെ യാ​ത്ര അ​വ​സാ​നി​ച്ചു. 2026 ഫി​ഫ ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ 2-1ന് ​ബ്ര​സീ​ലി​നെ കീ​ഴ​ട​ക്കി. സൂ​പ്പ​ര്‍​താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ലാ​യി​രു​ന്നു നോ​ര്‍​വെ​യു​ടെ ജ​യം. 79, 90 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഗോ​ളു​ക​ള്‍.

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്നെ​ത്തി​യ നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ 90+10-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ബ്ര​സീ​ലി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ ക​ണ്ടെ​ത്തി. ബ്ര​സീ​ല്‍ പു​റ​ത്താ​യ​തിനു പി​ന്നാ​ലെ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്ന് നെ​യ്മ​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​ർ ആയാ​ണ് നെ​യ്മ​ര്‍ പ​ടി​യി​റ​ങ്ങി​യ​ത് (130 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 80 ഗോ​ള്‍).

മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ര്‍​ണ​യി​ച്ച​ത്, 14-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി മു​ത​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​താ​യി​രു​ന്നെ​ന്നു വി​ല​യി​രു​ത്താം. ബ്രൂ​ണോ ഗി​മാ​റാ​ഷ് എ​ടു​ത്ത ബ​ല​ഹീ​ന​മാ​യ പെ​നാ​ല്‍​റ്റി നോ​ര്‍​വീ​ജി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ഇ​ട​ത്തേ​ക്കു ചാ​ടി ത​ട്ടി​ത്തെ​റി​പ്പി​ച്ചു.

സ​ഹ ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യെ ഹൈ ​ആ​ള്‍​ട്ടി​റ്റി​യൂ​ഡ് സ്റ്റേ​ഡി​യ​മാ​യ അ​സ്‌​ടെ​ക്ക​യി​ലെ പോ​രാ​ട്ട​ത്തി​ല്‍ 3-2നു ​കീ​ഴ​ട​ക്കി​യ ഇം​ഗ്ല​ണ്ടാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ​യു​ടെ എ​തി​രാ​ളി​ക​ള്‍. 54-ാം മി​നി​റ്റ് മു​ത​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി​യി​രു​ന്നു.

പ്ര​തി​രോ​ധ​താ​രം ജാ​രെ​ല്‍ ക്വാ​ന്‍​സ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് പ​ത്തു പേ​രാ​യ​ത്. എ​ന്നാ​ല്‍, ആ​ദ്യപ​കു​തി​യി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗം നേ​ടി​യ ഇ​ര​ട്ട​ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട് ലീ​ഡ് നേ​ടി​യി​രു​ന്നു.

36, 38 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബെ​ല്ലി​ങ്ഗ​മി​ന്‍റെ അ​ടുപ്പി​ച്ചു​ള്ള ര​ണ്ട് ഗോ​ളു​ക​ള്‍. 60-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നും ഇം​ഗ്ല​ണ്ടി​നാ​യി വ​ല​കു​ലു​ക്കി. ഹൂ​ലി​യ​ന്‍ ക്വി​നോ​നെ​സ്, റൗ​ള്‍ ഹി​മെ​റെ​സ് എ​ന്നി​വ​രാ​യി​രു​ന്നു മെ​ക്‌​സി​ക്കോ​യു​ടെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ അ​സ്‌​ടെ​ക്ക​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യം.

ഇ​ന്നു ന​ട​ക്കു​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും ഈ​ജി​പ്തും ഏ​റ്റു​മു​ട്ടും. ല​യ​ണ​ല്‍ മെ​സി​യും മു​ഹ​മ്മ​ദ് സ​ല​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 9.30നാ​ണ് കി​ക്കോ​ഫ്. നാ​ളെ പു​ല​ര്‍​ച്ചെ 1.30ന് ​ന​ട​ക്കു​ന്ന സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് x കൊ​ളം​ബി​യ പോ​രാ​ട്ട​ത്തോ​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ റൗ​ണ്ട് പൂ​ര്‍​ത്തി​യാ​കും.

Sports

ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ; ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ൽ അ​ട്ടി​മ​റി ലീ​ഡു​മാ​യി ജ​പ്പാ​ൻ

ന്യൂ​യോ​ർ​ക്ക്: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ മു​ന്നി​ൽ. ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം ആ​ക്ര​മി​ച്ചു ക​ളി​ച്ച ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​ത്തി​നൊ​ടു​വി​ൽ ജ​പ്പാ​ൻ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഗോ​ൾ നേ​ടി അ​ട്ടി​മ​റി ലീ​ഡ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മി​ഡ്ഫീ​ൽ​ഡ​ർ കൈ​ഷു സാ​നോ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു​ള്ള യോ​ഗ്യ​ത ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത റൗ​ണ്ടി​ൽ ഐ​വ​റി കോ​സ്റ്റി​നെ​യോ നോ​ർ​വേ​യെ​യോ നേ​രി​ടും. ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ​തി​രെ ജ​പ്പാ​ൻ ലീ​ഡ് നി​ല​നി​ർ​ത്തു​മോ അ​തോ കാ​ന​റി​ക​ൾ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മോ എ​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ഫു​ട്ബോ​ൾ ലോ​കം.

Sports

ബ്ര​സീ​ല്‍ ക​ള​ത്തി​ല്‍

ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​ത്രി 10.30ന് ​ബ്ര​സീ​ല്‍ റൗ​ണ്ട് ഓ​ഫ് 32ല്‍ ​ജ​പ്പാ​ന് എ​തി​രേ ഇ​റ​ങ്ങും. ടെ​ക്‌​സ​സി​ലെ എ​ന്‍​ആ​ര്‍​ജി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ 2-2 സ​മ​നി​ല​യി​ല്‍ ത​ള​ച്ച ജ​പ്പാ​ന്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കു​മെ​ന്നു​റ​പ്പ്. കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ബ്ര​സീ​ല്‍ ടീ​മി​ലേ​ക്കു സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ 15 മി​നി​റ്റ് നെ​യ്മ​ര്‍ ക​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

Sports

ഫി​ഫ ലോ​ക​ക​പ്പ്: നോ​ക്കൗ​ട്ടി​ൽ ബ്ര​സീ​ൽ ജ​പ്പാ​നെ നേ​രി​ടും

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പി​ലെ റൗ​ണ്ട് ഓ​ഫ് 32 പോ​രാ​ട്ട​ത്തി​ൽ ബ്ര​സീ​ൽ ജ​പ്പാ​നെ നേ​രി​ടും. ഗ്രൂ​പ്പ് എ​ഫി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ഗ്രൂ​പ്പ് സി​യി​ലെ ജേ​താ​ക്ക​ളാ​യ ബ്ര​സീ​ൽ ജ​പ്പാ​ന്‍റെ എ​തി​രാ​ളി​ക​ളാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ‌ സ​മ​യം രാ​ത്രി 10.30 നാ​ണ് ബ്ര​സീ​ൽ-​ജ​പ്പാ​ൻ മ​ത്സ​രം. ഹൂ​സ്റ്റ​ൺ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മൊ​റോ​ക്കോ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ബ്ര​സീ​ൽ ഹെ​യ്തി​ക്കെ​തി​രെ​യും സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ​യും ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യാ​ണ് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്.

ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് തു​ട​ങ്ങി​യ ജ​പ്പാ​ൻ ടൂ​ണി​ഷ്യ​യ്ക്കെ​തി​രെ ഗം​ഭീ​ര ജ​യം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​താ​വു​ക​യാ​യി​രു​ന്നു.

Sports

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി വി​നീ​ഷ്യ​സ്; ബ്ര​സീ​ൽ മു​ന്നി​ൽ

മി​യാ​മി: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി‍ ​പോ​രാ​ട്ട​ത്തി​ൽ സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ ബ്ര​സീ​ൽ മു​ന്നി​ൽ. ആ​ദ്യ പ​കു​തി അ​വ​സാ​നി​ച്ച​പ്പോ​ൾ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ര​സീ​ൽ മു​ന്നി​ലു​ള്ള​ത്.

വി​നീ​ഷ്യ​സ് ജൂ​നി​യ​റാ​ണ് ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ലും 45+3-ാം മി​നി​റ്റി​ലു​മാ​ണ് വി​നീ​ഷ്യ​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് വി​നീ​ഷ്യ​സ് ഗോ​ൾ നേ​ടു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ലെ വി​നീ​ഷ്യ​സി​ന്‍റെ ഗോ​ൾ നേ​ട്ടം നാ​ലാ​യി.

Sports

നെ​യ്മ​ര്‍ ക​ളി​ക്കും

ഫി​ലാ​ഡ​ല്‍​ഫി​യ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പ് സി​യി​ല്‍ ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ ക​ള​ത്തി​ലെ​ത്തു​മെ​ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി.

ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 3-0നു ​ഹെ​യ്തി​യെ തോ​ല്‍​പ്പി​ച്ച​ശേ​ഷം ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് നെ​യ്മ​ര്‍ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കു​മെ​ന്ന് ആ​ഞ്ചെ​ലോ​ട്ടി പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ന്‍ സ​മ​യം 25നു ​പു​ല​ര്‍​ച്ചെ 3.30ന് ​സ്‌​കോ​ട്‌‌​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് ഗ്രൂ​പ്പി​ല്‍ ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന മ​ത്സ​രം. നി​ല​വി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ല് പോ​യി​ന്‍റു​മാ​യി ബ്ര​സീ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​ത്ര​യും പോ​യി​ന്‍റു​ള്ള മൊ​റോ​ക്കോ​യെ ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ പി​ന്ത​ള്ളി​യാ​ണ് കാ​ന​റി​ക​ള്‍ ത​ല​പ്പ​ത്തു​ള്ള​ത്. ഒ​രു ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​യി സ്‌​കോ​ട്‌‌‌​ല​ന്‍​ഡി​ന് മൂ​ന്നു പോ​യി​ന്‍റു​ണ്ട്.

നെ​യ്മ​ര്‍ ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം പു​​നരാ​രം​ഭി​ച്ചി​രു​ന്നു. 34കാ​ര​നാ​യ നെ​യ്മ​ര്‍ കാ​ലി​ന്‍റെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് പൂ​ര്‍​ണ​മാ​യി ക​ള​ത്തി​ല്‍ സ​ജീ​വ​മാ​യി​ട്ടി​ല്ല. 2023 ഒ​ക്‌​ടോ​ബ​റി​നു​ശേ​ഷം ബ്ര​സീ​ല്‍ ജ​ഴ്‌​സി​യി​യി​ല്‍ നെ​യ്മ​ര്‍ ക​ളി​ച്ചി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

129 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 79 ഗോ​ള്‍ നേ​ടി​യ നെ​യ്മ​ര്‍, ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​റാ​ണ്.

Sports

ഹെ​യ്തി​യെ ത​ക​ർ​ത്തെ​റി​ഞ്ഞ് ബ്ര​സീ​ൽ; ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളി​ന്റെ വ​മ്പ​ൻ ലീ​ഡ്

ഫി​ലാ​ഡ​ൽ​ഫി​യ: ലോ​ക​ക​പ്പ് ഗ്രൂ​പ്പ് 'സി'​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഹെ​യ്തി​ക്കെ​തി​രെ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ മൂ​ന്ന് ഗോ​ളു​ക​ളു​ടെ ആ​ധി​കാ​രി​ക ലീ​ഡ് സ്വ​ന്ത​മാ​ക്കി ബ്ര​സീ​ൽ. ഫി​ലാ​ഡ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ കാ​ന​റി​ക​ൾ ഹെ​യ്തി പ്ര​തി​രോ​ധ​ത്തെ ത​രി​പ്പ​ണ​മാ​ക്കി.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ബ്ര​സീ​ലി​നാ​യി സൂ​പ്പ​ർ താ​രം മാത്യൂസ് കുൻഹ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി. 23, 36 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു കു​ൻ​ഹ​യു​ടെ ഗോ​ളു​ക​ൾ. ഇ​തോ​ടെ ബ്ര​സീ​ൽ 2-0 ന് ​മു​ന്നി​ലെ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ, ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലെ മൂ​ന്നാം മി​നി​റ്റി​ൽ (45+3') വി​നീ​ഷ്യ​സ് ജൂ​നി​യ​ർ കൂ​ടി വ​ല​കു​ലു​ക്കി​യ​തോ​ടെ ബ്ര​സീ​ൽ ലീ​ഡ് 3-0 ആ​ക്കി ഉ​യ​ർ​ത്തി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മൊ​റോ​ക്കോ​യോ​ട് 1-1 ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ ബ്ര​സീ​ലി​ന് ഗ്രൂ​പ്പ് സി​യി​ൽ മു​ന്നേ​റാ​ൻ ഈ ​മൂ​ന്ന് പോ​യി​ന്‍റു​ക​ൾ അ​തി​നി​ർ​ണാ​യ​ക​മാ​ണ്. മ​റു​ഭാ​ഗ​ത്ത്, ആ​ദ്യ മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഹെ​യ്തി​ക്ക് ര​ണ്ടാം പ​കു​തി​യി​ൽ ഒ​രു അ​ത്ഭു​ത തി​രി​ച്ചു​വ​ര​വ് ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ലോ​ക​ക​പ്പി​ൽ നി​ന്നു​ള്ള പു​റ​ത്താ​ക​ൽ ഉ​റ​പ്പാ​കും. നി​ല​വി​ൽ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ബ്ര​സീ​ൽ 3-0 ന് ​മു​ന്നി​ലാ​ണ്.

 

Sports

വി​നീ​ഷ്യ​സി​ന്‍റെ മാ​ന്ത്രി​ക ഗോ​ൾ; ഹാഫ് ടൈമിൽ ബ്ര​സീ​ൽ-മൊറോക്കോ സ​മ​നി​ല

ന്യൂ​ജേ​ഴ്‌​സി: ഫി​ഫ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ൽ മൊ​റോ​ക്കോ​യ്‌​ക്കെ​തി​രെ ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല പി​ടി​ച്ച് ബ്ര​സീ​ൽ (1-1). ബ്ര​സീ​ലി​ന്‍റെ സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്‍റെ ഗോ​ളാ​ണ് കാ​ന​റി​ക​ളെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത്. 

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന മൊ​റോ​ക്കോ 21-ാം മി​നി​റ്റി​ൽ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​ദ്യ ഗോ​ൾ നേ​ടി. അ​ലി​സ​ൺ ബെ​ക്ക​റെ മ​റി​ക​ട​ന്ന് ഇ​സ്മാ​യി​ൽ സൈ​ബാ​രി ആ​ണ് മൊ​റോ​യ്ക്ക​ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്. 

മൊ​റോ​ക്കോ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ ബ്ര​സീ​ൽ പ്ര​തി​രോ​ധം പ​ത​റു​ന്ന​തി​നി​ടെ​യാ​ണ് 32-ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്‍റെ മാ​സ്മ​രി​ക ഗോ​ൾ. ബോ​ക്സി​നു​ള്ളി​ൽ ല​ഭി​ച്ച പ​ന്ത് അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ഫി​നി​ഷിം​ഗി​ലൂ​ടെ താ​രം മൊ​റോ​ക്കോ ഗോ​ൾ​കീ​പ്പ​ർ ബോ​ണോ​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​യു​ടെ മു​ക​ളി​ലെ കോ​ണി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം (1-1) നി​ൽ​ക്കു​ക​യാ​ണ്. കാ​ർ​ലോ ആ​ൻ​സ​ലോ​ട്ടി​യു​ടെ കീ​ഴി​ലി​റ​ങ്ങു​ന്ന ബ്ര​സീ​ലി​ന് മ​ധ്യ​നി​ര​യി​ലെ പി​ഴ​വു​ക​ൾ ര​ണ്ടാം പ​കു​തി​യി​ൽ തി​രു​ത്തേ​ണ്ട​തു​ണ്ട്.

 

Sports

ക​ളം വാ​ഴാ​ൻ കാ​ന​റി...

ന്യൂ​ജ​ഴ്സി: നേ​രം പു​ല​ർ​ന്ന് ഉ​ച്ച​യോ​ട​ടു​ക്കു​ന്പോ​ഴും കാ​ൽ​പ്പ​ന്തി​ന്‍റെ ഇ​ന്പം ക​ണ്ണി​നും കാ​തി​നും കു​ളി​രേ​കു​ന്ന രാ​വാ​ണ് മ​ല​യാ​ളി​ക​ൾ​ക്കു മു​ന്നി​ലേ​ക്ക് ഇ​ന്നെ​ത്തു​ന്ന​ത്.

അ​തെ, ഈ ​രാ​ത്രി 12.30ന് ​ആ​രം​ഭി​ക്കു​ന്ന കാ​ൽ​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ന്‍റെ വി​ശ്ര​മം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ത്രം. അ​തി​നോ​ട​കം നാ​ല് മ​ത്സ​ര​ങ്ങ​ൾ​ക്കു ഫി​ഫ 2026 ലോ​ക​ക​പ്പ് വേ​ദി​യൊ​രു​ക്കും.

കാ​ന​റി​ക​ളെ​ന്ന വി​ളി​പ്പേ​രു സ്വ​ന്ത​മാ​യു​ള്ള ബ്ര​സീ​ൽ ഈ ​രാ​ത്രി ക​ള​ത്തി​ലെ​ത്തും. 2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ആ​ദ്യം മ​ത്സ​ര​ത്തി​ന്‍റെ ചൂ​ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന വ​ന്പന്മാ​രാ​ണ് ബ്ര​സീ​ൽ.

പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലു​ള്ള നെ​യ്മ​റി​ന്‍റെ അ​ഭാ​വ​ത്തി​ൽ, വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ ക​രു​ത്ത്. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​ർ പു​ല​ർ​ച്ചെ 3.30ന് ​ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യെ​യാ​ണ് ബ്ര​സീ​ൽ നേ​രി​ടു​ക.

ഈ ​അ​ർ​ധ​രാ​ത്രി 12.30ന് ​ഖ​ത്ത​ർ x സ്വി​റ്റ്സ​ർ​ല​ൻ​ഡ് പോ​രാ​ട്ട​ത്തോ​ടെ കാ​ൽ​പ്പ​ന്ത് രാ​വി​നും കി​ക്കോ​ഫ്. തു​ട​ർ​ന്ന് ബ്ര​സീ​ൽ x മൊ​റോ​ക്കോ, ഞാ​യ​ർ രാ​വി​ലെ 6.30ന് ​ഹെ​യ്തി x സ്കോട്‌ല‌‌‌​‌ൻ​‌ഡ്, 9.30ന് ​ഓ​സ്ട്രേ​ലി​യ x തു​ർ​ക്കി പോ​രാ​ട്ട​ങ്ങ​ളും അ​ര​ങ്ങേ​റും.

Sports

ഫി​ഫ ലോ​ക​ക​പ്പി​ല്‍ വ​മ്പ​ന്മാ​രി​ല്‍ ആ​ദ്യ​മി​റ​ങ്ങു​ന്ന​ത് ബ്രസീ​ല്‍

​ജോ​ഗ ബൊ​ണി​റ്റോ; കാ​ല്‍​പ്പ​ന്തി​ന്‍റെ മ​നോ​ഹാ​രി​ത​യ്ക്ക് ബ്ര​സീ​ലി​ലൂ​ടെ ലോ​കം ക​ണ്ടും കേ​ട്ടും അ​നു​ഭ​വി​ച്ച​റി​ഞ്ഞ നാ​മം. പോ​ര്‍​ച്ചു​ഗീ​സി​ലെ ജോ​ഗ ബൊ​ണി​റ്റോ എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍​ഥം മ​നോ​ഹ​ര​മാ​യി ക​ളി​ക്കൂ എ​ന്ന​താ​ണ്. കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ന്‍റെ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ചാ​രു​ത​യു​ടെ വ​ക്താ​ക്ക​ളാ​യാ​ണ് ബ്ര​സീ​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. പെ​ലെ, സീ​ക്കോ, ഗാ​രി​ഞ്ച എ​ന്നി​ങ്ങ​നെ തു​ട​ങ്ങി റൊ​ണാ​ള്‍​ഡോ, ക​ക്ക, റൊ​ണാ​ള്‍​ഡീ​ഞ്ഞോ, നെ​യ്മ​ര്‍​വ​രെ എ​ത്തി​നി​ല്‍​ക്കു​ന്ന കാ​ല്‍​പ്പ​ന്തി​ലെ കാ​ന​റി സൗ​ന്ദ​ര്യ​വ​ക്താ​ക്ക​ള്‍.

ആ​ദ്യം ബ്ര​സീ​ല്‍

കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ലെ വ​മ്പ​ന്മാ​രി​ല്‍, ഫി​ഫ 2026 ലോ​ക​ക​പ്പി​നാ​യി ആ​ദ്യം ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​പ്പ​ട​ത​ന്നെ. ഫു​ട്‌​ബോ​ളി​ന്‍റെ ച​ക്ര​വ​ര്‍​ത്തി​മാ​രാ​യി അ​ഞ്ച് ത​വ​ണ കി​രീ​ടം ധ​രി​ച്ച റി​ക്കാ​ര്‍​ഡു​കാ​രി​റ​ങ്ങു​ന്ന​തോ​ടെ 23-ാം ഫി​ഫ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ ചി​ത്രം മാ​റും. ഗ്രൂ​പ്പ് സി​യി​ല്‍ നാ​ളെ രാ​ത്രി 3.30ന് ​മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ​യാ​ണ് ബ്ര​സീ​ലി​ന്‍റെ ആ​ദ്യ മ​ത്സ​രം (ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ 3.30). കാ​ന​റി​ക​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി മ​ല​യാ​ള​ക്ക​ര​യി​ലെ ആ​രാ​ധ​ക​ര്‍ വെ​ളു​പ്പാ​ന്‍​കാ​ല​ത്ത് ക​ണ്ണി​മ​വെ​ട്ടാ​തെ കാ​ത്തി​രി​ക്ക​ണ​മെ​ന്നു ചു​രു​ക്കം.

ന​മ്പ​ര്‍ 24 ബ്ര​സീ​ല്‍

നെ​ഗ​റ്റീ​വ് സം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് 24നെ ബ്ര​സീ​ലു​കാ​ര്‍ ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബ്ര​സീ​ലു​കാ​ര്‍​ക്ക് 24-ാം ന​മ്പ​ര്‍ ജ​ഴ്‌​സി അ​ത്ര സു​ഖി​ക്കാ​റി​ല്ല. ഫി​ഫ ലോ​ക​ക​പ്പി​ല്‍ മാ​ത്ര​മേ ദേ​ശീ​യ ടീ​മി​ല്‍ 24-ാം ന​മ്പ​ര്‍ ജ​ഴ്‌​സി ഉ​ണ്ടാ​കാ​റു​ള്ളൂ. 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലാ​യി​രു​ന്നു ഫി​ഫ ആ​ദ്യ​മാ​യി 26 അം​ഗ ടീ​മി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. അ​ങ്ങ​നെ ആ​ദ്യ​മാ​യി ബ്ര​സീ​ല്‍ ടീ​മി​ല്‍ 24-ാം ന​മ്പ​ര്‍; അ​ണി​ഞ്ഞ​ത് ഗ്ലീ​സ​ന്‍ ബ്രെ​മ​ര്‍. നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ത്ത​വ​ണ വീ​ണ്ടും സെ​ലെ​ക്കാ​വോ​യ്ക്ക് 24-ാം ന​മ്പ​ര്‍ ജ​ഴ്‌​സി. അ​ണി​യു​ന്ന​ത് 27കാ​ര​നാ​യ പ്ര​തി​രോ​ധ​താ​രം റോ​ജ​ര്‍ ഇ​ബാ​നെ​സ്.

നെ​യ്മ​ര്‍ ഇ​ല്ലാ​തെ

അ​ച്‌​റ​ഫ് ഹ​ക്കീ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഫ്രി​ക്ക​ന്‍ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ ബ്ര​സീ​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ജ​യ​ത്തി​ല്‍​കു​റ​ഞ്ഞ ഒ​ന്നും ആ​ശ്വാ​സ​ക​ര​മ​ല്ല. 10-ാം ന​മ്പ​റു​കാ​ര​നാ​യ നെ​യ്മ​ര്‍ ടീ​മി​നൊ​പ്പം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​ണ്. കാ​ലി​ന്‍റെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന നെ​യ്മ​ര്‍ ടീം ​പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടി​ല്ല. സ്ട്രം​ഗ്ത​ണിം​ഗ് പ​രി​ശീ​ല​ന​ത്തി​ലാ​ണ് നെ​യ്മ​ര്‍. വി​നീ​ഷ്യ​സ്, റാ​ഫീ​ഞ്ഞ, എ​ന്‍​ഡ്രി​ക്, ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി, മാ​ര്‍​ക്വി​നോ​സ് തു​ട​ങ്ങി​യ വ​മ്പ​ന്‍ നി​ര​യു​ടെ ക​രു​ത്തി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ ആ​രാ​ധ​ക​ര്‍.

Sports

ജ​ര്‍​മ​ന്‍ മ​തി​ല്‍ ത​ക​ര്‍​ത്ത ബ്ര​സീ​ല്‍

ഫി​ഫ 2002 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ ഇ​ന്നും മാ​യാ​തി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും രാ​ഷ്‌ട്ര​പ​തി​യു​ടെ​യും പോ​ലീ​സ് മെ​ഡ​ല്‍ ജേ​താ​വും റി​ട്ട. ഡെ​പ്യൂ​ട്ടി ക​മ​ന്‍​ഡ​ാന്‍റും ഇ​ന്ത്യ​ന്‍ മു​ന്‍​താ​ര​വു​മാ​യ കെ.​ടി. ചാ​ക്കോ​യു​ടെ മ​ന​സി​ല്‍. ‘പ​റ​ക്കും ചാ​ക്കോ' എ​ന്ന​റി​യ​പ്പെ​ട്ട കെ.​ടി. ചാ​ക്കോ​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്:

“അ​ന്ന് ഞാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​പി ഇ​ന്‍​സ്‌​പെ​ക്ട​റാ​ണ്. പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ഇ​രു​ന്നാ​ണു ക​ളി ക​ണ്ട​ത്. റൊ​ണാ​ള്‍​ഡോ, റോ​ബ​ര്‍​ട്ടോ കാ​ര്‍​ലോ​സ്, റൊ​ണാ​ള്‍​ഡീ​ഞ്ഞോ ത്ര​യം ആ​യി​രു​ന്നു ബ്ര​സീ​ലി​ന്‍റെ തു​റു​പ്പു​ചീ​ട്ട്. കൂ​ടാ​തെ ക്യാ​പ്റ്റ​ന്‍ ക​ഫു​വും റി​വാ​ള്‍​ഡോ​യും. ജ​ര്‍​മ​നി​ക്കാ​ണെ​ങ്കി​ല്‍ ലോ​കോ​ത്ത​ര ഗോ​ളി ഒ​ലി​വ​ര്‍​ഖാ​നും മി​റാ​സ്ലോ​വ് ക്ലോ​സും മി​ഷേ​ല്‍ ബെ​ല്ലാ​ക്കും. ര​ണ്ടാം പ​കു​തി​യി​ല്‍ റി​വോ​ള്‍​ഡോ​യു​ടെ ഒ​രു ലോം​ഗ് ഷോ​ട്ട് ഒ​ലി​വ​ര്‍ ഖാ​ന്‍റെ കൈ​യി​ല്‍ ത​ട്ടി തെ​റി​ച്ചു​വീ​ണ​പ്പോ​ള്‍ ഒ​രു പോ​ച്ച​റു​ടെ റോ​ളി​ല്‍ നി​ന്നി​രു​ന്ന റൊ​ണാ​ള്‍​ഡോ ഒ​റ്റ ട​ച്ചി​ല്‍ അ​ത് വ​ല​യി​ലാ​ക്കി. 79-ാം മി​നി​റ്റി​ല്‍ വ​ല​തു​ഭാ​ഗ​ത്തു​നി​ന്നു മു​ന്നേ​റി​യ ബ്ര​സീ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ റി​വാ​ള്‍​ഡോ​യ്ക്ക് പ​ന്തു​കി​ട്ടി. അ​ദ്ദേ​ഹം ഷൂ​ട്ട് ചെ​യ്യും എ​ന്ന് ഏ​വ​രും ക​രു​തി. പ​ക്ഷേ, മ​ന​പ്പൂ​ര്‍​വം പ​ന്ത് കാ​ലു​ക​ള്‍​ക്കി​ട​യി​ലൂ​ടെ വി​ട്ടു​കൊ​ടു​ത്തു. ഓ​ടി​യെ​ത്തി​യ റൊ​ണാ​ള്‍​ഡോ​യു​ടെ ഇ​ടം കാ​ല​ന്‍ ഷോ​ട്ട് വ​ല​യി​ല്‍... ബ്ര​സീ​ലി​ന് അ​ഞ്ചാം കി​രീ​ടം; റൊ​ണാ​ള്‍​ഡോ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. എ​ന്നി​ട്ടും ഒ​ലി​വ​ര്‍ ഖാ​ന്‍ ആ​യി​രു​ന്നു ഗോ​ള്‍​ഡ​ന്‍ ബോ​ള്‍ നേ​ടി​യ ടൂ​ര്‍​ണ​മെ​ന്‍റി​ലെ താ​രം. ഫൈ​ന​ലി​ലെ ഖാ​ന്‍റെ ഒ​റ്റ പി​ഴ​വി​ന് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​ന്നു”

◄ ജേ​താ​ക്ക​ളെ കാ​ണാ​നു​ള്ള ത്രി​ല്ലി​ല്‍

“അ​ന്ന് ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ട്ട, ഞ​ങ്ങ​ളു​ടെ​യെ​ല്ലാം ആ​രാ​ധ​നാ​പാ​ത്ര​മാ​യ ടീ​മി​നെ കാ​ണു​വാ​നു​ള്ള വെ​മ്പ​ലി​ലാ​ണ് ഞാ​നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും. 2026 സെ​പ്റ്റം​ബ​ര്‍ 20ന് ​കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​വി​ന്നിം​ഗ് ടീം ​പ്ര​ദ​ര്‍​ശ​ന സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. ബൈ​ചും​ഗ് ബൂ​ട്ടി​യ, സു​നി​ല്‍ ഛേത്രി, ​ഐ.​എം. വി​ജ​യ​ന്‍ തു​ട​ങ്ങി​യ ഇ​ന്ത്യ​യി​ലെ പ്ര​ഗ​ത്ഭ​ര​ട​ങ്ങി​യ വെ​റ്റ​റ​ന്‍ ടീ​മാ​ണ് അ​വ​ര്‍​ക്കെ​തി​രേ ക​ളി​ക്കു​ക. ഒ​രു​പ​ക്ഷേ, ആ ​ടീ​മി​ല്‍ എ​നി​ക്കും ക​ളി​ക്കാ​നാ​കും. ഇ​ല്ലെ​ങ്കി​ലും നേ​രി​ല്‍ കാ​ണാ​മ​ല്ലോ​യെ​ന്ന ത്രി​ല്ലി​ലാ​ണ്”.

◄ അ​ന്നും ഇ​ന്നും ബ്ര​സീ​ല്‍

“2002ലെ ​ബ്ര​സീ​ലി​യ​ന്‍ ടീ​മു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ അ​തു​പോ​ലൊ​രു ത്രി​മൂ​ര്‍​ത്തി​ക​ള്‍ ഇ​ന്നി​ല്ല. അ​ന്ന് 3-5-2 ഫോ​ര്‍​മേ​ഷ​നി​ല്‍ ആക്ര​മ​ണ ക​ളി​യാ​ണ് കാ​ഴ്ച​വ​ച്ചി​രു​ന്ന​ത്. ഇ​ന്ന് 4-3-3 ശൈ​ലി​യോ 4-2-3-1 ശൈ​ലി​യോ ആ​ണ്. ഇ​ന്ന​ത്തെ ടീം ​യു​വ​നി​ര​യാ​ണ്. പ​രി​ക്കു​മാ​റി നെ​യ്മ​ര്‍ തി​രി​ച്ചെ​ത്തു​ന്ന​തു മു​ത​ല്‍​ക്കൂ​ട്ടാ​വു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. ഡ്രി​ബ്ലിം​ഗ്, വേ​ഗ​ത, സാ​ങ്കേ​തി​ക മി​ക​വ് എ​ന്നി​വ​യി​ല്‍ ഇ​പ്പോ​ഴ​ത്തെ ടീ​മും ഒ​ട്ടും പി​റ​കി​ല​ല്ല. അ​തി​നാ​ല്‍ കി​രീ​ട സാ​ധ്യ​ത​യു​ള്ള ഒ​രു ടീം ​ത​ന്നെ​യാ​ണ് ബ്ര​സീ​ല്‍”.

◄ സ്‌​പെ​യി​നോ​ടും ഇ​ഷ്ടം

“ഇ​ത്ത​വ​ണ സ്‌​പെ​യി​ന്‍, ഫ്രാ​ന്‍​സ്, അ​ര്‍​ജ​ന്‍റീ​ന, പോ​ര്‍​ച്ചു​ഗ​ല്‍ എ​ന്നീ ടീ​മു​ക​ള്‍​ക്കും കി​രീ​ട സാ​ധ്യ​ത​യു​ണ്ട്. മെ​സി​യും റൊ​ണാ​ള്‍​ഡോ​യും എം​ബപ്പെ​യു​മൊ​ക്കെ ഏ​തു​ക​ളി​യും മാ​റ്റി​മ​റി​ക്കാ​ന്‍ ക​ഴി​വു​ള്ള​വ​ര്‍. 2017 അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന​പ്പോ​ള്‍ സ്‌​പെ​യി​ന്‍, ബ്ര​സീ​ല്‍, ഉ​ത്ത​ര​കൊ​റി​യ ടീ​മു​ക​ളെ​ല്ലാം കേ​ര​ള​ത്തി​ല്‍ ക​ളി​ച്ചി​രു​ന്നു. അ​ന്ന് അ​വ​രു​ടെ ലെയ്സ​ന്‍ ഓ​ഫീ​സ​റാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തി​നാ​ല്‍ ക​ളി നേ​രി​ട്ടു​ക​ണ്ടി​ട്ടു​ണ്ട്. അ​തി​ല്‍ സ്‌​പെ​യി​നി​ന്‍റെ ഫെ​റാ​ന്‍ ടോ​റ​സ്, എ​റി​ക് ഗാ​ര്‍​സ്യ എ​ന്നി​വ​ര്‍ ഈ ​ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ട്. അ​തു​കൊ​ണ്ട് സ്‌​പെ​യി​നി​നോ​ടും അ​ല്പം ഇ​ഷ്ടം കൂ​ടു​ത​ലു​ണ്ട്”- കെ.​ടി. ചാ​ക്കോ പ​റ​ഞ്ഞു നി​ര്‍​ത്തി.

Sports

മഞ്ഞയിൽ വിരിഞ്ഞ പൂവ്

ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്തു​വ​ച്ച പൂ​വ് കൈ​മാ​റു​മ്പോ​ള്‍ പ്ര​ണ​യ​മാ​ണെ​ങ്കി​ല്‍, കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ല്‍ ഹൃ​ദ​യ​ങ്ങ​ളി​ലേ​റി​യ ജ​ഴ്‌​സി​ക്കു നി​റം മ​ഞ്ഞ... അ​ര്‍​ജ​ന്‍റീ​ന, ജ​ര്‍​മ​നി, പോ​ര്‍​ച്ചു​ഗ​ല്‍ തു​ട​ങ്ങി​യ ഏ​തൊ​രു ടീ​മി​ന്‍റെ ആ​രാ​ധ​ക​രാ​ണെ​ങ്കി​ലും ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ ജ​ഴ്‌​സി​യും നി​ങ്ങ​ളു​ടെ ഹൃ​ദ​യങ്ങ​ളു​ടെ കോ​ണി​ല്‍ ഉ​ണ്ടാ​യി​രി​ക്കും... അ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു..? ആ ​മ​ഞ്ഞ നി​റം ത​ന്നെ... ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ജ​ഴ്‌​സി ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​യും നീ​ല​യും സം​ഗി​മി​ക്കു​ന്ന​തു​ത​ന്നെ... ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക് ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​ല നീ​ന്തി​യെ​ത്തി​യ​ത് ഹൃ​ദ​യം പി​ള​ര്‍​ന്നു​ള്ള ചോ​ര​ച്ചാ​ലി​ല്‍​നി​ന്ന്...

►മ​ര​ക്കാന​ മ​റ​ക്കാ​ന്‍

ബ്ര​സീ​ലി​ല്‍ ദേ​ശീ​യ ടീ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ജ​ഴ്‌​സി​യു​ടെ പി​റ​വി 1950 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ തോ​ല്‍​വി​യി​ല്‍​നി​ന്നാ​ണെ​ന്ന​തു ച​രി​ത്രം. റി​യൊ​യി​ലെ മ​ര​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ല്‍​വ​ച്ചാ​യി​രു​ന്നു 1950 ഫൈ​ന​ല്‍. ബ്ര​സീ​ലി​ന്‍റെ തൂ​വെ​ള്ള ജ​ഴ്‌​സി​ക്കാ​ര്‍ ക​പ്പ​ടി​ക്കു​മെ​ന്ന് സ​ര്‍​വ​രും ക​രു​തി. ഓ​ള്‍ വൈ​റ്റ് ജ​ഴ്‌​സി​യാ​യി​രു​ന്നു ബ്ര​സീ​ലി​ന്. ഷ​ര്‍​ട്ടി​ന്‍റെ കോ​ള​റി​നു നീ​ല​യും. ഫൈ​ന​ല്‍ 2-1ന് ​ബ്ര​സീ​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. മ​ര​ക്കാ​ന ദു​ര​ന്ത​മാ​യി രാ​ജ്യം ഇ​ന്നും ആ ​ദുഃ​ഖ​ത്തി​ല്‍.

►ശ​പി​ക്ക​പ്പെ​ട്ട വെ​ള്ള

മ​ര​ക്കാ​ന ദു​ര​ന്തം രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ശോ​ക​മൂ​ക​മാ​ക്കി. അ​തോ​ടെ ബ്ര​സീ​ലി​യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (സി​ബി​ഡി) ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ശ​പി​ക്ക​പ്പെ​ട്ട വെ​ള്ള നി​റം ഇ​നി ജ​ഴ്‌​സി​യി​ല്‍​വേ​ണ്ട. ദേ​ശീ​യ ടീ​മി​ന്‍റെ പു​തി​യ ജ​ഴ്‌​സി ഡി​സൈ​ന്‍ ചെ​യ്യാ​നു​ള്ള അ​വസ​രം ഏ​വ​ര്‍​ക്കു​മാ​യി ഒ​രു​ക്കി പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം. ഡി​സൈ​ന്‍ ചെ​യ്യു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത് ഇ​ത്ര​മാ​ത്രം; ബ്ര​സീ​ലി​ന്‍റെ ദേ​ശീ​യ പ​താ​ക​യി​ലു​ള്ള മ​ഞ്ഞ, പ​ച്ച, നീ​ല, വെ​ള്ള നി​റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണം.

►19കാ​ര​ന്‍റെ ഡി​സൈ​ന്‍

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ദേ​ശീ​യ ജ​ഴ്‌​സി ഡി​സൈ​ന്‍ മ​ത്സ​ര​ത്തി​ല്‍ ജേ​താ​വാ​യ​ത് 19കാ​ര​നാ​യ ആ​ല്‍​ഡി​ര്‍ ഗാ​ര്‍​സി​യ ഷ്‌​ലീ. ഒ​രു പ​ത്ര​സ്ഥാ​പ​ന​ത്തി​ലെ ഇ​ല്ല​സ്‌​ട്രേ​റ്റ​റാ​യി​രു​ന്നു ആ​ല്‍​ഡി​ര്‍. പ​ച്ച ട്രിം ​ഉ​ള്ള തി​ള​ക്ക​മാ​ര്‍​ന്ന സു​വ​ര്‍​ണ മ​ഞ്ഞ ഷ​ര്‍​ട്ടും കൊ​ബാ​ള്‍​ട്ട്-​നീ​ല ഷോ​ര്‍​ട്ട്‌​സും വെ​ള്ള സോ​ക്‌​സു​മാ​യി​രു​ന്നു ആ​ല്‍​ഡി​റി​ന്‍റെ ഡി​സൈ​ന്‍. ഇ​ന്ന് ബ്ര​സീ​ല്‍ മ​ഞ്ഞ​യ്‌​ക്കൊ​പ്പം വെ​ള്ള ഷോ​ര്‍​ട്ട്‌​സും നീ​ല സോ​ക്‌​സും എ​ല്ലാം അ​ണി​യു​ന്നു. അ​പ്പോ​ഴെ​ല്ലാം മ​ഞ്ഞ​ക്ക​ട​ലി​ര​മ്പ​മാ​ണ് ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങ​ളി​ല്‍...

ഗോ​ളാ​ന്ത​ര കാ​ൽ​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ന്‍റെ രാ​ജ​കീ​യ കി​രീ​ടം അ​ഞ്ച് ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ബ്ര​സീ​ൽ ആ​റാം വ​ട്ട​ത്തി​നാ​യാ​ണ് 2026ൽ ​മ​ഞ്ഞ ജ​ഴ്സി അ​ണി​യു​ന്ന​ത്. 1950 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ പ​രാ​ജ​യ​ത്തി​നു​ശേ​ഷം സു​വ​ർ​ണ മ​ഞ്ഞ​യ​ണി​ഞ്ഞ കാ​ന​റി​ക​ൾ, മ​ഞ്ഞ​യി​ൽ ഭൂ​ഗോ​ള കി​രീ​ട​ത്തെ പു​ൽ​കി. ശ​പി​ക്ക​പ്പെ​ട്ട വെ​ള്ള​യ്ക്കു​ശേ​ഷം കി​രീ​ട നേ​ട്ട​ങ്ങ​ളു​ടെ മ​ഞ്ഞ. 1958, 1962, 1970, 1994, 2002 എ​ന്നി​ങ്ങ​നെ അ​ഞ്ച് ത​വ​ണ ക​പ്പു​യ​ർ​ത്തി. ആ​റാം കി​രീ​ട​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് 2026ൽ ​അ​വ​സാ​നി​ക്കു​മോ എ​ന്ന​താ​ണ് അ​റി​യേ​ണ്ട​ത്.

Sports

ബ്ര​സീ​ല്‍, പോ​ര്‍​ച്ചു​ഗ​ല്‍, ഇം​ഗ്ല​ണ്ട്, ജ​ര്‍​മ​നി ഓ​ള്‍ സെ​റ്റ്

ഒ​ഹി​യൊ/​ഫ്‌​ളോ​റി​ഡ: ഫി​ഫ 2026 ലോ​ക​ക​പ്പി​നാ​യി വ​മ്പ​ന്‍ ടീ​മു​ക​ള്‍ ജ​യ​ത്തോ​ടെ ഓ​ള്‍ സെ​റ്റ്... സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍, പോ​ര്‍​ച്ചു​ഗ​ല്‍, ഇം​ഗ്ല​ണ്ട്, ജ​ര്‍​മ​നി, ബെ​ര്‍​ജി​യം എ​ന്നീ വ​മ്പ​ന്മാ​ര്‍ ജ​യം സ്വ​ന്ത​മാ​ക്കി.

എ​ന്‍​ഡ്രി​ക്കി​ലൂ​ടെ ബ്ര​സീ​ല്‍

കൗ​മാ​ര​ക്കാ​ര​ന്‍ എ​ന്‍​ഡ്രി​ക്കി​ന്‍റെ ഗോ​ളി​ല്‍ ബ്ര​സീ​ലി​നു ജ​യം. മു​ഹ​മ്മ​ദ് സ​ല​യു​ടെ ഈ​ജി​പ്തി​നുമേൽ ഒ​ന്നി​ന് എ​തി​രേ ര​ണ്ട് ഗോ​ളി​നാ​ണ് ബ്ര​സീ​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഹാ​ഫ് ടൈം ​സ​ബ്സ്റ്റി​റ്റ്യൂഷ​നി​ലൂ​ടെ ക​ള​ത്തി​ലെ​ത്തി ഏ​ഴാം മി​നി​റ്റി​ലാ​യി​രു​ന്നു എ​ന്‍​ഡ്രി​ക്കി​ന്‍റെ ഗോ​ള്‍.

ഒ​ഹി​യോ​യി​ലെ ക്ലേ​വ്‌​ലാ​ന്‍​ഡി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഏ​ഴാം മി​നി​റ്റി​ല്‍ കാ​ന​റി​ക​ള്‍ ലീ​ഡ് നേ​ടി. ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ മ​ധ്യ​നി​ര​ക്കാ​ര​നാ​യ ബ്രൂ​ണോ ഗു​യി​മ​റാ​സാ​ണ് ഈ​ജി​പ്തി​ന്‍റെ വ​ല കു​ലു​ക്കി​യ​ത്. എ​ന്നാ​ല്‍, മൂ​ന്നു മി​നി​റ്റി​നു​ള്ളി​ല്‍ ഈ​ജി​പ്ത് ഗോ​ള്‍ മ​ട​ക്കി. മാ​ര്‍​ക്കീ​ഞ്ഞോ​സി​ന്‍റെ പി​ഴ​വി​ല്‍​നി​ന്നു ല​ഭി​ച്ച പ​ന്ത് മു​സ്ത​ഫ സീ​ക്കോ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലു​ള്ള സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ഇ​റ​ങ്ങി​യ ബ്ര​സീ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു ല​ക്ഷ്യ​മി​ല്ലാ​യി​രു​ന്നു. വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​നും ഇ​ഗോ​ര്‍ തി​യാ​ഗോ​യ്ക്കും ല​ക്ഷ്യം നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. തി​യാ​ഗോ​യ്ക്കു പ​ക​രം ര​ണ്ടാം പ​കു​തി​യി​ല്‍ എ​ന്‍​ഡ്രി​ക് ക​ള​ത്തി​ല്‍. 52-ാം മി​നി​റ്റി​ല്‍ റാ​ഫീ​ഞ്ഞ​യു​ടെ ക്രോ​സി​ല്‍ എ​ന്‍​ഡ്രി​ക്കി​ന്‍റെ സൂ​പ്പ​ര്‍ ഫി​നി​ഷ്. 2-1ന്‍റെ ​ജ​യ​ത്തോ​ടെ ബ്ര​സീ​ല്‍ ക​ളം​വി​ട്ടു.

കെ​യ്ന്‍ ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട്

ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നു ജ​യം. 45-ാം മി​നി​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്ന്‍ നേ​ടി​യ ഗോ​ളി​ല്‍ 1-0ന് ​ആ​യി​രു​ന്നു ഇം​ഗ്ല​ണ്ട് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ല്‍ രാ​ജ്യ​ത്തി​നും ക്ല​ബ്ബി​നു​മാ​യി ഹാ​രി കെ​യ്ന്‍ നേ​ടി​യ ഗോ​ളു​ക​ളു​ടെ എ​ണ്ണം 67 ആ​യി.

ജ​ര്‍​മ​നി, ബെ​ല്‍​ജി​യം

യൂ​റോ​പ്യ​ന്‍ ക​രു​ത്ത​രാ​യ ജ​ര്‍​മ​നി​യും ബെ​ല്‍​ജി​യ​വും സൗ​ഹൃ​ദ​ങ്ങ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി. ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക​യെ ഒ​ന്നി​ന് എ​തി​രേ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് ജ​ര്‍​മ​നി തോ​ല്‍​പ്പി​ച്ചു. കാ​യ് ഹ​വേ​ര്‍​ട്ട്‌​സ് (2), ലെ​റോ​യ് സ​നെ (57) എ​ന്നി​വ​രാ​യി​രു​ന്നു ജ​ര്‍​മ​നി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. ആ​ന്‍റ​ണി റോ​ബി​ന്‍​സ​ണ്‍ (37) അ​മേ​രി​ക്ക​യ്ക്കാ​യി ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. കെ​വി​ന്‍ ഡി​ബ്രൂ​യി​ന്‍ സ്‌​കോ​ര്‍ ചെ​യ്ത പോ​രാ​ട്ട​ത്തി​ല്‍ ബെ​ല്‍​ജി​യം 5-0ന് ​ടു​ണീ​ഷ്യ​യെ ത​ക​ര്‍​ത്തു.

Sports

നെ​യ്മ​ര്‍ ഇ​ല്ലാ​തെ ബ്ര​സീ​ല്‍

ഒ​ഹി​യൊ: ഫി​ഫ 2026 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലും സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ടീ​മി​നൊ​പ്പം ഉ​ണ്ടാ​കി​ല്ല. കാ​ലി​ന്‍റെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് നെ​യ്മ​ര്‍ വി​ശ്ര​മ​ത്തി​ലാ​ണ്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം മ​ത്സ​രം മു​ത​ല്‍ മാ​ത്ര​മാ​യി​രി​ക്കും നെ​യ്മ​ര്‍ ക​ളി​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​തി​നി​ടെ, പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും നെ​യ്മ​ര്‍ ലോ​ക​ക​പ്പ് ടീ​മി​ല്‍​നി​ന്നും പു​റ​ത്തു​പോ​കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.30ന് ​ഈ​ജി​പ്തി​ന് എ​തി​രേ​യാ​ണ് ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന സൗ​ഹൃ​ദ മ​ത്സ​രം. 14ന് ​മൊ​റോ​ക്കോ​യാ​ണ് ലോ​ക​ക​പ്പി​ല്‍ കാ​ന​റി​ക​ളു​ടെ ആ​ദ്യ എ​തി​രാ​ളി.

Sports

നെ​യ്മ​ര്‍ പു​റ​ത്ത്

ബ്ര​സീ​ലി​യ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നു സൂ​ച​ന.

മ​സി​ലി​നു പ​രി​ക്കേ​റ്റ നെ​യ്മ​റി​ന് ചു​രു​ങ്ങി​യ​ത് മൂ​ന്നു ആഴ്ചയെങ്കി​ലും വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്ന് ബ്ര​സീ​ല്‍ ടീം ​കോ​ച്ച് റോ​ഡ്രി​ഗോ ലാ​സ്മ​ര്‍ പ​റ​ഞ്ഞു. ഇ​തോ​ടെ നെ​യ്മ​ര്‍ ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കു​മോ എ​ന്ന​തും ആ​ശ​ങ്ക​യാ​യി.

മൂ​ന്ന് ആ​ഴ്ച​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം ഫി​റ്റ്‌​ന​സ് വീ​ണ്ടെ​ടു​ത്താ​ല്‍ മാ​ത്ര​മേ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ നെ​യ്മ​റി​ന് എ​ത്താ​ന്‍ സാ​ധി​ക്കൂ. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഈ ​മാ​സം 17 മു​ത​ല്‍ നെ​യ്മ​ര്‍ ക​ള​ത്തി​നു പു​റ​ത്താ​ണ്.

ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ല്‍ നെ​യ്മ​ര്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ജൂ​ണ്‍ 14ന് ​മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ​യാ​ണ് ലോ​ക​ക​പ്പി​ല്‍ ബ്ര​സീ​ലി​ന്‍റെ ആ​ദ്യ മ​ത്സ​രം. 2023 ഒ​ക്‌​ടോ​ബ​റി​നു​ശേ​ഷം ദേ​ശീ​യ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ല.

Sports

ആ​ശ​ങ്ക​യാ​യി നെ​യ്മ​ര്‍

ബ്ര​സീ​ലി​യ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലേ​ക്കു​ള്ള അ​ക​ലം കു​റ​യു​മ്പോ​ള്‍, ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​ന്‍റെ പ​രി​ക്ക് ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ സ​ന്നാ​ഹമ​ത്സ​ര​ത്തി​നു മു​മ്പ് നെ​യ്മ​ര്‍ പ​രി​ക്കി​ല്‍​നി​ന്നു മു​ക്ത​നാ​യേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ നെ​യ്മ​റി​ന്‍റെ അ​ഭാ​വ​ത്തി​ലാ​യി​രിക്കും കാ​ര്‍​ലോ ആ​ഞ്ച​ലോ​ട്ടി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ബ്ര​സീ​ല്‍ ടീം ​ഇ​റ​ങ്ങു​ക.

ബ്ര​സീ​ല്‍ ക്ല​ബ്ബാ​യ സാ​ന്‍റോ​സ് എ​ഫ്‌​സി​ക്കു വേ​ണ്ടി കോ​റി​റ്റി​ബ​യ്ക്ക് എ​തി​രേ ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ലാ​ണ് നെ​യ്മ​റി​ന്‍റെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​ത്. 27നാ​ണ് ബ്ര​സീ​ലി​ന്‍റെ ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്കം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നു മു​മ്പ് നെ​യ്മ​ര്‍ ബ്ര​സീ​ല്‍ ടീ​മി​ല്‍ ചേ​രു​മെ​ന്ന് സാ​ന്‍റോ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു.

എ​ന്നാ​ല്‍, അ​ത്ര​വേ​ഗ​ത്തി​ല്‍ നെ​യ്മ​റി​ന്‍റെ കാ​ലി​ലെ നീ​ര് മാ​റി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു റി​പ്പോ​ര്‍​ട്ട്. ബ്ര​സീ​ല്‍ ടീ​മി​ന്‍റെ മെ​ഡി​ക്ക​ല്‍ സം​ഘം നെ​യ്മ​റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തു​ന്നു​ണ്ട്.

ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് സി​യി​ല്‍ മൊ​റോ​ക്കോ, ഹ​യ്തി, ക്രൊ​യേ​ഷ്യ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബ്ര​സീ​ല്‍. ജൂ​ണ്‍ 14ന് ​മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യമ​ത്സ​രം. ജൂ​ണ്‍ ഒ​ന്നി​ന് പാ​ന​മ​യ്ക്കും ഏ​ഴി​ന് ഈ​ജി​പ്തി​നും എ​തി​രേ ബ്ര​സീ​ലി​ന് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളു​ണ്ട്.

Sports

ഫി​ഫ 2026 ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ലി​ന്‍റെ പ്രാ​ഥ​മി​ക ടീ​മി​ല്‍ നെ​യ്മ​ര്‍

റി​യൊ: 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ബ്ര​സീ​ല്‍ പു​രു​ഷ ടീ​മി​ന്‍റെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ഇടംനേടി.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് മൂ​ന്നു വ​ര്‍​ഷ​മാ​യി ദേ​ശീ​യ ടീ​മി​നു പു​റ​ത്താ​യി​രു​ന്നു 34കാ​ര​നാ​യ നെ​യ്മ​ര്‍. ബ്ര​സീ​ലി​നാ​യി രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ കൂ​ടു​ത​ല്‍ ഗോ​ളി​നു​ട​മ​യാ​ണ് (79) താ​രം. 2023ല്‍ ​ആ​ണ് നെ​യ്മ​ര്‍ അ​വ​സാ​ന​മാ​യി ബ്ര​സീ​ല്‍ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങി​യ​ത്.

2026 ലോ​ക​ക​പ്പി​നു​ള്ള 55 ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് നെ​യ്മ​റി​നെ ബ്ര​സീ​ല്‍ കോ​ച്ച് കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. നെ​യ്മ​റി​നൊ​പ്പം വെ​റ്റ​റ​ന്‍ ഡി​ഫെ​ന്‍​ഡ​റാ​യ തി​യാ​ഗൊ സി​ല്‍​വ​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് ക്ല​ബ് ചെ​ല്‍​സി​യു​ടെ ഫോ​ര്‍​വേ​ഡാ​യ എ​സ്റ്റേ​വൊ​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്ന​തും ശ്ര​ദ്ധേ​യം. ഏ​പ്രി​ല്‍ 18ന് ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 19കാ​ര​നാ​യ എ​സ്റ്റേ​വൊ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​തി​നു​ശേ​ഷം താ​രം ഇ​തു​വ​രെ ക​ള​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല.

കാ​സെ​മി​റൊ, ഫാ​ബി​ഞ്ഞൊ, ഡാ​നി​ലൊ, വി​നീ​ഷ്യ​സ്, റാ​ഫീ​ഞ്ഞ, ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി, ലൂ​കാ​സ് പ​ക്വെ​റ്റ, ആ​ന്‍റ​ണി, എ​ന്‍​ഡ്രി​ക്, മാ​ര്‍​ക്കീ​ഞ്ഞോ​സ്, അ​ലി​സ​ണ്‍, ബെ​ന്‍റോ തു​ട​ങ്ങി​യ​വ​രെ​ല്ലാം പ്രാ​ഥ​മി​ക ടീം ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടു.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് സി​യി​ല്‍ മൊ​റോ​ക്കോ, ഹെ​യ്തി, സ്‌​കോ​ട്‌​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബ്ര​സീ​ല്‍. ജൂ​ണ്‍ 14ന് ​മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ​യാ​ണ് ആ​ദ്യ മ​ത്സ​രം.

Sports

ബ്ര​സീ​ലിനെതിരേ ബ്ലാ​സ്റ്റേ​ഴ്സ് താ​രം

ഫിഫ ലോ​ക​ ഫു​ട്ബോ​ളി​ലെ മി​നി​മം ഗാ​ര​ന്‍റി​യും ഹൈ​ലെ​വ​ൽ പ്ര​തീ​ക്ഷ​യു​മു​ള്ള ബ്രാ​ൻ​ഡ്. അ​ത് ഒ​ന്നേ​യു​ള്ളൂ. പ​ച്ച​പ്പു​ൽ​മൈ​താ​ന​ത്ത് മ​ഞ്ഞ​ച്ചി​റ​കു​ക​ളു​മാ​യി തെ​ന്നി​പ്പ​റ​ക്കു​ന്ന ബ്ര​സീ​ൽ. ഗ്രൂ​പ്പ് സി​യെ ബ്ര​സീ​ൽ സാ​ന്നി​ധ്യം ത​ന്നെ​യാ​ണ് ശ്ര​ദ്ധേ​യം. ആ​ഫ്രി​ക്ക​ൻ പ​വ​ർ​ഹൗ​സ് മൊ​റോ​ക്കൊ​യും ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം ലോ​ക​ക​പ്പി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന സ്കോ​ട്ട്‌​ല​ൻ​ഡും ഹെ​യ്തി​യു​മാ​ണ് മ​റ്റ് ടീ​മു​ക​ൾ.
ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ന‌​ട​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ.

ബ്ര​സീ​ൽ

അ​ഞ്ച് ത​വ​ണ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ൽ ഇ​ക്കു​റി​യും കി​രീ​ട​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ക​ഷ്ട​പ്പെ​ട്ടാ​ണ് മു​ൻ ലോ​ക​ചാ​മ്പ്യ​ന്മാ​ർ​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​യ​ത്. റ​യ​ൽ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​നാ​യി​രു​ന്ന ക​ർ​ലോ ആ​ൻ​സി​ലോ​ട്ടി​യെ ആ​ശാ​നാ​യി നി​യ​മി​ച്ചാ​യി​രു​ന്നു അ​വ​സാ​ന​നി​മി​ഷ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. നെ​യ്മ​ർ ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്ന​താ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. ആ​ൻ​സി​ലോ​ട്ടി​യു​ടെ റ​ഡാ​റി​ൽ ഇ​പ്പോ​ഴും നെ​യ്മ​ർ ഉ​ണ്ടെ​ന്ന​താ​ണ് ആ​രാ​ധ​കരുടെ ആ​ശ്വാ​സം. റ​യ​ലി​ന്‍റെ വി​നീ​ഷ്യ​സ്, ബാ​ഴ്സ​യു​ടെ റാ​ഫീ​ഞ്ഞ, ക​സി​മെ​റോ, റി​ച്ചാ​ലി​സ​ൺ, എ​ഡേ​ഴ്സ​ൺ തു​ട​ങ്ങി​യ​വ​ർ ചേ​രു​മ്പോ​ൾ ബ്ര​സീ​ൽ ക​ട​ലാ​സി​ൽ പു​ലി​ക​ൾ. പ​രിക്ക് മൂ​ലം റോ​ഡ്രി​ഗോ പു​റ​ത്താ​യ​ത് തി​രി​ച്ച​ടി​യാ​ണ്.

മൊ​റോ​ക്കോ

ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് മൊ​റോ​ക്കോ. ഒ​രു ആ​ഫ്രി​ക്ക​ൻ ടീ​മി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ഇ​ത്ത​വ​ണ അ​റ്റ്‌‌​ല​സ് ല​യ​ൺ​സി​ന്‍റെ വ​ര​വ്. സെ​ന​ഗ​ലു​മാ​യി ന​ട​ന്ന വി​വാ​ദ ഫൈ​ന​ലി​നൊ​ടു​വി​ൽ പ​രി​ശീ​ല​ക​ൻ വാ​ലി​ദ് റെ​ഗ്രാ​ഗു​യി രാ​ജി​വ​ച്ച​ത് തി​രി​ച്ച​ടി​യാ​യി. യൂ​ത്ത് വേ​ൾ​ഡ് ക​പ്പ് മൊ​റോ​ക്കോ​യ്ക്ക് നേ​ടി​ക്കൊ​ടു​ത്ത മു​ഹ​മ്മ​ദ് ഒ​ഹ​ബി​യാ​ണ് പി​ൻ​ഗാ​മി. പി​എ​സ്ജി​യു​ടെ അ​ച്റ​ഫ് ഹ​ക്കി​മി​യാ​ണ് മൊ​റോ​ക്കോ കീ ​പ്ലെ​യ​ർ. റ​യ​ലി​ന്‍റെ ബ്ര​ഹിം ഡ​യ​സും അ​ൽ ഹി​ലാ​ലി​നാ​യി ക​ളി​ക്കു​ന്ന യാ​സി​ൻ ബൗ​നോ​യും ശ്ര​ദ്ധേ​യ താ​ര​ങ്ങ​ളാ​ണ്.

ഹെ​യ്തി

ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ് ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. 1974ലാ​ണ് ഇ​തി​നു മു​മ്പ് ഈ കു​ഞ്ഞ​ൻരാ​ജ്യം ലോ​ക​ക​പ്പ് ക​ളി​ച്ച​ത്. അ​ന്ന് അ​ർ​ജ​ന്‍റീ​ന​യും പോ​ള​ണ്ടും ഇ​റ്റ​ലി​യും അ​ട​ങ്ങു​ന്ന മ​ര​ണ​ഗ്രൂ​പ്പി​ൽ​നി​ന്ന് ഒ​രു മ​ത്സ​ര​വും ജ​യി​ക്കാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്നു. സെ​ബാ​സ്റ്റ്യ​ൻ മി​ഗ്‌​നെ​യാ​ണ് പ​രി​ശീ​ല​ക​ൻ.

ലോ​ക​റാ​ങ്കിം​ഗി​ൽ 83-ാമ​താ​ണ് ഹെ​യ്തി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ൻ താ​രം ഡ​ക്ക​ൻ​സ് നാ​സ​നാ​ണ് ഹെ​യ്തി​യെ ന​യി​ക്കു​ന്ന​ത്. കോ​ൺ​കാ​ഫ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ഹാ​ട്രി​ക് ഉ​ൾ​പ്പെ​ടെ ആ​റു ഗോ​ളു​ക​ളാ​ണ് ഈ ​ബ്ലാ​സ്റ്റേ​ഴ്സ് മു​ൻ താ​ര​ത്തി​ന്‍റെ ബൂ​ട്ടി​ൽ​നി​ന്നും പി​റ​ന്ന​ത്. 2016-2017 സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഇ​റ​ങ്ങി​യ നാ​സ​ൺ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ട് ഗോ​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഫ്രാ​ൻ​സി പീ​റെ​റ്റ്‌, ജോ​ണി പ്ല​സെ​യ്‌​ഡ്‌ എ​ന്നി​വ​രും ശ്ര​ദ്ധേ​യ​രാ​ണ്.

സ്കോ​ട്‌​ല​ൻ​ഡ്

28 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ്കോ​ട്‌​ല​ൻ​ഡ് ലോ​ക​ക​പ്പി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. മു​മ്പ് എ​ട്ട് ത​വ​ണ ലോ​ക​ക​പ്പ് ക​ളി​ച്ച സ്കോ​ട്‌​ല​ൻ​ഡി​ന് ഒ​രി​ക്ക​ൽ​പോ​ലും ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​നി​യി​ട്ടി​ല്ല. ഡെ​ന്മാ​ർ​ക്കി​നെ 4-2ന് ​തോ​ൽ​പ്പി​ച്ചാ​ണ് ഇ​ത്ത​വ​ണ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. സ്റ്റീ​വ് ക്ലാ​ർ​ക്കാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്റ്റ​ൻ സ്കോ​ട്ട് മ​ക്‌​ടോ​മി​നി, ജോ​ൺ മ​ഗി​ൻ, ബി​ല്ലി ഗി​ൽ​മോ​ർ, കെ​ന്നി മ​ഗ്‌​ലീ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Sports

ആ​ന്‍​സി​ലോ​ട്ടി 2030വ​രെ തു​ട​രും

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്ത് കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി 2030വ​രെ തു​ട​രും.

ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ (സി​ബി​എ​ഫ്) അ​റി​യി​ച്ച​താ​ണി​ത്. ഇ​റ്റ​ലി​ക്കാ​ര​നാ​യ ആ​ന്‍​സി​ലോ​ട്ടി ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ബ്ര​സീ​ല്‍ ദേ​ശീ​യ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക വേ​ഷ​ത്തി​ല്‍ എ​ത്തി​യ​ത്.

​നെ​യ്മ​ര്‍ ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ല്‍ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​മോ എ​ന്ന​താ​ണ് കാ​ല്‍​പ്പ​ന്ത് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. 18ന് ​റി​യോ​യി​ല്‍ ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ല്‍ ടീ​മി​നെ ആ​ന്‍​സി​ലോ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Sports

നെ​​യ്മ​​റി​​നു​​ണ്ട് ര​​ണ്ടു മാ​​സം

ബ്ര​​സീ​​ലി​​യ: ഫി​​ഫ 2026 ലോ​​ക​​ക​​പ്പി​​നു​​ള്ള ബ്ര​​സീ​​ല്‍ ദേ​​ശീ​​യ ടീ​​മി​​ല്‍ ഇ​​ടം​​പി​​ടി​​ക്കാ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം നെ​​യ്മ​​റി​​നു മു​​ന്നി​​ല്‍ ര​​ണ്ടു മാ​​സം ശേ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ന്ന് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ കാ​​ര്‍​ലൊ ആ​​ന്‍​സി​​ലോ​​ട്ടി.

ലോ​​ക​​ക​​പ്പി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ നെ​​യ്മ​​റി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. 2023 ഒ​​ക്‌ടോ​​ബ​​റി​​ലാ​​ണ് നെ​​യ്മ​​ര്‍ അ​​വ​​സാ​​ന​​മാ​​യി ബ്ര​​സീ​​ല്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്.

ജൂ​​ണ്‍ 14ന് ​​മൊ​​റോ​​ക്കോ​​യ്ക്ക് എ​​തി​​രേ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പി​​ല്‍ ബ്ര​​സീ​​ലി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Sports

പ​ക​രം വീ​ട്ടി ബ്ര​സീ​ൽ: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്തു

ഫ്ളോ​റി​ഡ: ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ പ​രാ​ജ​യ​ത്തി​ന് ക്രൊ​യേ​ഷ്യ​യോ​ട് പ​ക​രം വീ​ട്ടി ബ്ര​സീ​ൽ. ചൊ​വ്വാ​ഴ്ച ന​ട​ന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ര​സീ​ൽ വി​ജ​യി​ച്ച​ത്.

ബ്ര​സീ​ലി​ന് വേ​ണ്ടി ഡാ​നി​ലോ​യും ഇ​ഗോ​ർ തി​യ​ഗോ​യും ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി​ലോ 45+2-ാം മി​നി​റ്റി​ലും തി​യാ​ഗോ 88-ാം മി​നി​റ്റി​ലും മാ​ർ‌​ട്ടി​നെ​ല്ലി 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ലോ​വ്രോ മാ​യെ​ർ ആ​ണ് ക്രൊ​യേ​ഷ്യ​യ്ക്ക് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 84-ാം മി​നി​റ്റി​ലാ​ണ് മാ​യെ​ർ ഗോ​ൾ നേ​ടി​യ​ത്.

Sports

ആ​​ലി​​സ​​ണ്‍ ഔ​​ട്ട്

ബ്ര​​സീ​​ലി​​യ: ഫി​​ഫ ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍​നി​​ന്ന് ഗോ​​ള്‍ കീ​​പ്പ​​ര്‍ ആ​​ലി​​സ​​ണ്‍ ബെ​​ക്ക​​ര്‍ പു​​റ​​ത്ത്.

ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ​​യാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ള്‍. മാ​​ര്‍​ച്ച് 27നാ​​ണ് ബ്ര​​സീ​​ല്‍ x ഫ്രാ​​ന്‍​സ് സൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം.

ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് കാ​​ന​​റി​​ക​​ള്‍ ക്രൊ​​യേ​​ഷ്യ​​യെ നേ​​രി​​ടും. ഫി​​റ്റ്‌​​ന​​സ് ഇ​​ല്ലാ​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ സൂ​​പ്പ​​ര്‍ താ​​രം നെ​​യ്മ​​റി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്താ​​തെ​​യാ​​ണ് ബ്ര​​സീ​​ല്‍ ടീ​​മി​​നെ കോ​​ച്ച് കാ​​ര്‍​ലോ ആ​​ന്‍​സി​​ലോ​​ട്ടി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നും ആ​​ലി​​സ​​ണി​​നെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. ആ​​ലി​​സ​​ണി​​നു പ​​ക​​ര​​മാ​​യി കോ​​റി​​ന്ത്യ​​ന്‍​സി​​ന്‍റെ ഹ്യൂ​​ഹൊ സോ​​സ ബ്ര​​സീ​​ല്‍ ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു.

Sports

നെ​​യ്മ​​ര്‍ തി​​രി​​ച്ചെ​​ത്തു​​മോ..?

സാ​​വൊ പോ​​ളോ: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ലേ​​ക്ക് ഇ​​നി​​യു​​ള്ള​​ത് 86 ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്രം. പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ല്‍ ക​​രി​​യ​​ര്‍ ആ​​ടി​​യു​​ല​​യു​​ന്ന ബ്ര​​സീ​​ലി​​ന്‍റെ നെ​​യ്മ​​ര്‍ ലോ​​ക​​ക​​പ്പി​​ല്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല.

ബ്ര​​സീ​​ല്‍ ക്ല​​ബ്ബാ​​യ സാ​​ന്‍റോ​​സി​​ന്‍റെ താ​​ര​​മാ​​യ നെ​​യ്മ​​ര്‍, കൊ​​റി​​ന്ത്യ​​ന്‍​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ 90 മി​​നി​​റ്റും ക​​ള​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. 1-1 സ​​മ​​നി​​ല​​യി​​ല്‍ മ​​ത്സ​​രം ക​​ലാ​​ശി​​ച്ചു.

ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി നെ​​യ്മ​​റി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു കൊ​​റി​​ന്ത്യ​​ന്‍​സി​​ന് എ​​തി​​രാ​​യ​​ത്.

“ദേ​​ശീ​​യ ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടാ​​നും ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​നും ഞാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്നു. എ​​ന്നാ​​ല്‍, അ​​ക്കാ​​ര്യ​​ങ്ങ​​ള്‍ എ​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ അ​​ല്ല.’’ കൊ​​റി​​ന്ത്യ​​ന്‍​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം നി​​രാ​​ശ​​ക​​ല​​ര്‍​ന്ന സ്വ​​ര​​ത്തി​​ല്‍ നെ​​യ്മ​​ര്‍ പ​​റ​​ഞ്ഞു.

34കാ​​ര​​നാ​​യ നെ​​യ്മ​​ര്‍ ദേ​​ശീ​​യ ജ​​ഴ്‌​​സി​​യി​​ല്‍ 79 ഗോ​​ള്‍ നേ​​ടി​​യി​​ട്ടു​​ണ്ട്. ബ്ര​​സീ​​ലി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും ടോ​​പ് സ്‌​​കോ​​റ​​റാ​​ണ്. മാ​​ര്‍​ച്ച് 27നാ​​ണ് ഫ്രാ​​ന്‍​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​രം.

ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് ക്രൊ​​യേ​​ഷ്യ​​യെ​​യും നേ​​രി​​ടും. ഈ ​​മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ശേ​​ഷ​​മാ​​യി​​രി​​ക്കും ലോ​​ക​​ക​​പ്പി​​നു​​ള്ള ബ്ര​​സീ​​ല്‍ ടീ​​മി​​നെ കാ​​ര്‍​ലോ ആ​​ന്‍​സി​​ലോ​​ട്ടി പ്ര​​ഖ്യാ​​പി​​ക്കു​​ക.

Business

നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ; നാലു രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിൽ

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണം സു​​ര​​ക്ഷി​​ത​​മാ​​ക്കു​​ന്ന​​തി​​നും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​മാ​​യി ഇ​​ന്ത്യ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ സം​​യു​​ക്ത പ​​ര്യ​​വേ​​ക്ഷണം, ഖ​​ന​​നം, സം​​സ്ക​​ര​​ണം, പു​​ന​​രു​​പ​​യോ​​ഗം എ​​ന്നി​​വ ല​​ക്ഷ്യ​​മി​​ട്ട് ബ്ര​​സീ​​ൽ, കാ​​ന​​ഡ, ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് ഇ​​തു​​മാ​​യി അ​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മാ​​യും ലി​​ഥി​​യം, അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ എ​​ന്നി​​വ​​യി​​ലാ​​യി​​രി​​ക്കും ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ക. കൂ​​ടാ​​തെ, ധാ​​തു സം​​സ്ക​​ര​​ണ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളി​​ൽ പ​​ങ്കാ​​ളി​​ത്തം നേ​​ടാ​​നും ഇ​​ന്ത്യ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. ച​​ർ​​ച്ച​​ക​​ൾ അ​​തീ​​വ ര​​ഹ​​സ്യ​​മാ​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

പ​​ല നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ​​യും ആ​​ഗോ​​ള വി​​ത​​ര​​ണ​​ത്തി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന​​തും ഖ​​ന​​ന​​ത്തി​​ലും സം​​സ്ക​​ര​​ണ​​ത്തി​​ലും നൂ​​ത​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ കൈ​​വ​​ശ​​മു​​ള്ള​​തു​​മാ​​യ ചൈ​​ന​​യെ​​യാ​​ണ് ഇ​​ന്ത്യ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. കാ​​ർ​​ബ​​ണ്‍ ബ​​ഹി​​ർ​​ഗ​​മ​​നം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ഉൗ​​ർ​​ജ പ​​രി​​വ​​ർ​​ത്ത​​ന ന​​ട​​പ​​ടി​​ക​​ൾ ഇ​​ന്ത്യ വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്പോ​​ൾ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​ക​​ത​​യാ​​ണെ​​ന്ന് ഖ​​ന​​ന വി​​ദ​​ഗ്ധ​​ർ പ​​റ​​ഞ്ഞു.

ധാ​​തു​​ക്ക​​ളു​​ടെ ക​​ണ്ടെ​​ത്ത​​ൽ മു​​ത​​ൽ ഉ​​ത്പാ​​ദ​​നം വ​​രെ​​യു​​ള്ള ഖ​​ന​​ന​​പ്ര​​ക്രി​​യ​​യ്ക്കു വ​​ർ​​ഷ​​ങ്ങ​​ളെ​​ടു​​ക്കും. പ​​ര്യ​​വേ​​ക്ഷണ​​ത്തി​​നു മാ​​ത്രം അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു​​വ​​ർ​​ഷം വ​​രെ സ​​മ​​യ​​മെ​​ടു​​ക്കും. പ​​ല​​പ്പോ​​ഴും പ്രാ​​യോ​​ഗി​​ക​​മാ​​യ ഒ​​രു ഖ​​നി​​യി​​ല്ലാ​​തെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​ക്കു​​ക​​യും ചെ​​യ്യും.

ജ​​നു​​വ​​രി​​യി​​ൽ ജ​​ർ​​മ​​നി​​യു​​മാ​​യി ഒ​​പ്പി​​ട്ട നി​​ർ​​ണാ​​യ​​ക ധാ​​തു ക​​രാ​​റി​​ലെ പ്ര​​ധാ​​ന കാ​​ര്യ​​ങ്ങ​​ൾ ഈ ​​പു​​തി​​യ ച​​ർ​​ച്ച​​ക​​ളി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് ഇ​​ന്ത്യ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. പ​​ര്യ​​വേ​​ഷ​​ണം, സം​​സ്ക​​ര​​ണം, പു​​ന​​രു​​പ​​യോ​​ഗം എ​​ന്നി​​വ​​യ്ക്കു പു​​റ​​മെ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ലും മൂ​​ന്നാം രാ​​ജ്യ​​ങ്ങ​​ളി​​ലും ധാ​​തുസ​​ന്പ​​ത്ത് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​നും വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നും ഈ ​​ക​​രാ​​ർ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

നി​​ല​​വി​​ൽ ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ്, ബ്ര​​സീ​​ൽ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം കാ​​ന​​ഡ​​യു​​മാ​​യു​​ള്ള ക​​രാ​​ർ സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്നും ഖ​​നന മ​​ന്ത്രാ​​ല​​യ​​മാ​​ണ് ഇ​​തി​​നു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​തെ​​ന്നും പ​​റ​​യു​​ന്നു.

ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മാ​​ർ​​ക് കാ​​ർ​​ണി മാ​​ർ​​ച്ച് ആ​​ദ്യ​​വാ​​രം ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നും യു​​റേ​​നി​​യം, ഉൗ​​ർ​​ജം, ധാ​​തു​​ക്ക​​ൾ, ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ ക​​രാ​​ർ ഒ​​പ്പി​​ടു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.
വ​​രു​​ന്ന ആ​​ഴ്ച​​ക​​ളി​​ൽ നി​​ർ​​ണാ​​യക ധാ​​തു​​ക്ക​​ളി​​ലെ സ​​ഹ​​ക​​ര​​ണം ഒൗ​​ദ്യോ​​ഗി​​ക​​മാ​​ക്കാ​​ൻ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കാ​​ന​​ഡ​​യു​​ടെ പ്ര​​കൃ​​തി വി​​ഭ​​വ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. 

ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ്, ബ്ര​​സീ​​ൽ രാ​​ജ്യ​​ങ്ങ​​ൾ ഇ​​തിനോടു പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ​​ക്കാ​​യി ലോ​​ക​​മെ​​ന്പാ​​ടും പ​​ര്യ​​വേ​​ക്ഷ​​ണം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ ഇ​​തി​​ന​​കം അ​​ർ​​ജ​​ന്‍റീ​​ന, ഓ​​സ്ട്രേ​​ലി​​യ, ജ​​പ്പാ​​ൻ എ്ന്നീ ​​രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ക​​രാ​​റു​​ക​​ളി​​ൽ ഒ​​പ്പു​​വ​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ന്ന വി​​പു​​ല​​മാ​​യ ഉ​​ഭ​​യ​​ക​​ക്ഷി ക​​രാ​​റു​​ക​​ൾ​​ക്കാ​​യി പെ​​റു, ചി​​ലി എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ളു​​ടെ അ​​മി​​ത ആ​​ശ്ര​​യ​​ത്വം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള വ​​ഴി​​ക​​ൾ ച​​ർ​​ച്ച​​ചെ​​യ്യാ​​ൻ ജി 7 ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും പ്ര​​ധാ​​ന സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ളി​​ലെ​​യും ധ​​ന​​മ​​ന്ത്രി​​മാ​​ർ ക​​ഴി​​ഞ്ഞ മാ​​സം വാ​​ഷിം​​ഗ്ട​​ണി​​ൽ യോ​​ഗം ചേ​​ർ​​ന്നി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ അ​​ന്താ​​രാ​​ഷ്ട്ര പ​​ങ്കാ​​ളി​​ത്തം വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

2023ൽ ​​ലി​​ഥി​​യം ഉ​​ൾ​​പ്പെ​​ടെ 20​​ല​​ധി​​കം ധാ​​തു​​ക്ക​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യി ഇ​​ന്ത്യ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ജ്യ​​ത്തി​​ന്‍റെ ഉൗ​​ർ​​ജ പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​നും വ്യ​​വ​​സാ​​യ-​​അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മേ​​ഖ​​ല​​ക​​ളി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യം നി​​റ​​വേ​​റ്റു​​ന്ന​​തി​​നും ഈ ​​ധാ​​തു​​ക്ക​​ൾ അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്നും വി​​ല​​യി​​രു​​ത്തു​​ന്നു.

Sports

ഫി​ഫ ലോ​ക​ക​പ്പ് 2026; ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫി​ഫ​യു​ടെ സ​മാ​ധാ​ന സ​മ്മാ​നം ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.

‌ച​ട​ങ്ങി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ൻ്റി​നോ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ഗ്രൂ​പ്പ് എ​യി​ലും സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ ഗ്രൂ​പ്പ് ബി​യി​ലും അ​മേ​രി​ക്ക ഗ്രൂ​പ്പ് ഡി​യി​ലും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ലാ​ണു​ള്ള​ത്.

ബ്ര​സീ​ൽ ഗ്രൂ​പ്പ് സി​യി​ലും സ്പെ​യി​ൻ ഗ്രൂ​പ്പ് എ​ച്ചി​ലും ഫ്രാ​ൻ​സ് ഗ്രൂ​പ്പ് ഐ​യി​ലും ഇ​ടം​പി​ടി​ച്ചു. 2026 ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19വ​രെ അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും കാ​ന​ഡ​യും സം​യു​ക്ത​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂ​പ്പ് എ

​മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ, പ്ലേ ​ഓ​ഫ് ഡി ​വി​ജ​യി.

ഗ്രൂ​പ്പ് ബി

​കാ​ന​ഡ, പ്ലേ ​ഓ​ഫ് എ ​വി​ജ​യി, ഖ​ത്ത​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

ഗ്രൂ​പ്പ് സി

​ബ്ര​സീ​ൽ, മൊ​റോ​ക്കോ, ഹെ​യ്ത്തി, സ്കോ​ട്ട്ല​ൻ​ഡ്.

ഗ്രൂ​പ്പ് ഡി

​അ​മേ​രി​ക്ക, പ​രാ​ഗ്വേ, ഓ​സ്ട്രേ​ലി​യ, പ്ലേ ​ഓ​ഫ് സി ​വി​ജ​യി.

ഗ്രൂ​പ്പ് ഇ

​ജ​ർ​മ​നി, കു​രാ​കാ​വോ, ഐ​വ​റി കോ​സ്റ്റ്, ഇ​ക്വ​ഡോ​ർ.

ഗ്രൂ​പ്പ് എ​ഫ്

നെ​ത​ർ​ല​ൻ​ഡ്സ്, ജ​പ്പാ​ൻ, പ്ലേ ​ഓ​ഫ് ബി ​വി​ജ​യി, ടു​ണീ​ഷ്യ.

ഗ്രൂ​പ്പ് ജി

​ബെ​ൽ​ജി​യം, ഈ​ജി​പ്ത്, ഇ​റാ​ൻ, ന്യൂ​സി​ല​ൻ​ഡ്.

ഗ്രൂ​പ്പ് എ​ച്ച്

സ്പെ​യ്ൻ, കേ​പ് വെ​ർ​ഡെ, സൗ​ദി അ​റേ​ബ്യ, യു​റു​ഗ്വേ.

ഗ്രൂ​പ്പ് ഐ

​ഫ്രാ​ൻ​സ്, സെ​ന​ഗ​ൽ, നോ​ർ​വെ, പ്ലേ ​ഓ​ഫ് ര​ണ്ട് വി​ജ​യി.

ഗ്രൂ​പ്പ് ജെ

​അ​ർ​ജ​ന്‍റീ​ന, അ​ൽ​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ർ​ദാ​ൻ.

ഗ്രൂ​പ്പ് കെ

​പോ​ർ​ച്ചു​ഗ​ൽ, പ്ലേ ​ഓ​ഫ് ഒ​ന്ന് വി​ജ​യി, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കൊ​ളം​ബി​യ.

ഗ്രൂ​പ്പ് എ​ൽ

ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, ഘാ​ന, പ​നാ​മ.

International

യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ലി​ലെ ബെ​ലെ​മി​ൽ ന​ട​ക്കു​ന്ന യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഉ​ച്ച​കോ​ടി പ​വ​ലി​യ​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ച്ച​ത്. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 20 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഷോ​ര്ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​ണ് തീ​പി​ടി​ത്ത​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. COP-30 ൽ ​പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് യു​എ​ൻ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണ്. പ​രി​ക്കു​ക​ക​ളൊ​ന്നു​മി​ല്ലാ​തെ ആ​ളു​ക​ൾ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Sports

ബ്ര​​സീ​​ലി​​ല്‍ നോ​​റി​​സ്

സാ​​വോ പോ​​ളോ: ബ്ര​​സീ​​ലി​​യ​​ന്‍ ഗ്രാ​​ന്‍​ഡ്പ്രീ​​യി​​ല്‍ മ​​ക്‌​ലാ​​ര​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ര്‍ ല​​ന്‍​ഡോ നോ​​റി​​സ് ജേ​​താ​​വ്. മെ​​ഴ്‌​​സി​​ഡ​​സി​​ന്‍റെ ഇ​​റ്റാ​​ലി​​യ​​ന്‍ ഡ്രൈ​​വ​​ര്‍ അ​​ന്‍റോ​​നെ​​ല്ലി ര​​ണ്ടാ​​മ​​തും റെ​​ഡ്ബു​​ള്ളി​​ന്‍റെ മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തും ഫി​​നി​​ഷ് ചെ​​യ്തു.

ഹാ​​മി​​ല്‍​ട്ട​​ണ്‍ ദു​​ര​​ന്തം

ഫെ​​രാ​​രി​​യി​​ലേ​​ക്കു ചേ​​ക്കേ​​റി​​യ ലൂ​​യി​​സ് ഹാ​​മി​​ല്‍​ട്ട​​ണി​​നു ബ്ര​സീ​ലി​യ​ൻ ഗ്രാ​ൻ​പ്രീ പോ​രാ​ട്ടം പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. 2025 സീ​​സ​​ണി​​നെ ഏ​​റ്റ​​വും വ​​ലി​​യ ദു​​ര​​ന്ത​​മെ​​ന്നാ​​ണ് ഹാ​​മി​​ല്‍​ട്ട​​ണ്‍ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

2025 എ​​ഫ് വ​​ണ്‍ ഡ്രൈ​​വേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 390 പോ​​യി​​ന്‍റു​​മാ​​യി നോ​​റി​​സാ​​ണ് ഒ​​ന്നാ​​മ​​ത്. മ​​ക്‌​ലാ​​ര​​നി​​ല്‍ നോ​​റി​​സി​​ന്‍റെ സ​​ഹ​​ഡ്രൈ​​വ​​ര്‍ ഓ​​സ്‌​​ക​​ര്‍ പി​​യാ​​സ്ട്രി​​യാ​​ണ് (366) ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

International

ബ്രസീലിൽ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ്; 64 പേർ കൊല്ലപ്പെട്ടു

റി​​​യോ ഡി ​​​ഷ​​നേ​​റോ: റെ​​​ഡ് ക​​​മാ​​​ൻ​​​ഡ് എ​​​ന്ന കു​​​പ്ര​​​സി​​​ദ്ധ ഗു​​​ണ്ടാ​​സം​​​ഘ​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് ബ്ര​​​സീ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് റി​​​യോ ഡി ​​​ഷ​​നേ​​​റോ ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 64 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബ്ര​​​സീ​​​ലി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും മാ​​​ര​​​ക റെ​​​യ്ഡാ​​​ണി​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു.

സി​​​വി​​​ൽ, മി​​​ലി​​​ട്ട​​​റി പോ​​​ലീ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ചൊ​​​വ്വാ​​​ഴ്ച സം​​​യു​​​ക്ത​​​മാ​​​യി റി​​​യോ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ പ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള അ​​​ലെ​​​മാ​​​വോ, പെ​​​ൻ​​​ഹ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 2500 ഭ​​​ട​​​ന്മാ​​​രാ​​​ണു സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ത്താ​​ണു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. പോ​​​ലീ​​​സി​​​നെ ത​​​ട​​​യാ​​​ൻ റോ​​​ഡു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ച്ചു. ഇ​​​തി​​​നു പു​​​റ​​​മേ ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ബോം​​​ബാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ നാ​​​ലു പോ​​​ലീ​​​സു​​​കാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. മ​​​രി​​​ച്ച 50 പേ​​​ർ പ​​​ല​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ളാ​​​ണ്.

80 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും 200 കി​​​ലോഗ്രാം ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ണ്ടെ​​​ടു​​​ക്കു​​ക​​​യും ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ അ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന റെ​​​ഡ് ക​​​മാ​​​ൻ​​​ഡ് ഗു​​​ണ്ടാ​​​സം​​​ഘം ബ്ര​​​സീ​​​ലി​​​ൽ ശ​​​ക്തി​​​പ്രാ​​​പി​​​ച്ചു​​​വ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്.
പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി ഭ​​​യാ​​​ന​​​ക​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഓ​​​ഫീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up