x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ര്‍​മ​ന്‍ മ​തി​ല്‍ ത​ക​ര്‍​ത്ത ബ്ര​സീ​ല്‍

ഗോളാരവം- 5/ സെ​ബി മാ​ളി​യേ​ക്ക​ല്‍
Published: June 10, 2026 02:06 AM IST | Updated: June 10, 2026 02:06 AM IST

ഫി​ഫ 2002 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ ഇ​ന്നും മാ​യാ​തി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും രാ​ഷ്‌ട്ര​പ​തി​യു​ടെ​യും പോ​ലീ​സ് മെ​ഡ​ല്‍ ജേ​താ​വും റി​ട്ട. ഡെ​പ്യൂ​ട്ടി ക​മ​ന്‍​ഡ​ാന്‍റും ഇ​ന്ത്യ​ന്‍ മു​ന്‍​താ​ര​വു​മാ​യ കെ.​ടി. ചാ​ക്കോ​യു​ടെ മ​ന​സി​ല്‍. ‘പ​റ​ക്കും ചാ​ക്കോ' എ​ന്ന​റി​യ​പ്പെ​ട്ട കെ.​ടി. ചാ​ക്കോ​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്:

“അ​ന്ന് ഞാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​പി ഇ​ന്‍​സ്‌​പെ​ക്ട​റാ​ണ്. പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ഇ​രു​ന്നാ​ണു ക​ളി ക​ണ്ട​ത്. റൊ​ണാ​ള്‍​ഡോ, റോ​ബ​ര്‍​ട്ടോ കാ​ര്‍​ലോ​സ്, റൊ​ണാ​ള്‍​ഡീ​ഞ്ഞോ ത്ര​യം ആ​യി​രു​ന്നു ബ്ര​സീ​ലി​ന്‍റെ തു​റു​പ്പു​ചീ​ട്ട്. കൂ​ടാ​തെ ക്യാ​പ്റ്റ​ന്‍ ക​ഫു​വും റി​വാ​ള്‍​ഡോ​യും. ജ​ര്‍​മ​നി​ക്കാ​ണെ​ങ്കി​ല്‍ ലോ​കോ​ത്ത​ര ഗോ​ളി ഒ​ലി​വ​ര്‍​ഖാ​നും മി​റാ​സ്ലോ​വ് ക്ലോ​സും മി​ഷേ​ല്‍ ബെ​ല്ലാ​ക്കും. ര​ണ്ടാം പ​കു​തി​യി​ല്‍ റി​വോ​ള്‍​ഡോ​യു​ടെ ഒ​രു ലോം​ഗ് ഷോ​ട്ട് ഒ​ലി​വ​ര്‍ ഖാ​ന്‍റെ കൈ​യി​ല്‍ ത​ട്ടി തെ​റി​ച്ചു​വീ​ണ​പ്പോ​ള്‍ ഒ​രു പോ​ച്ച​റു​ടെ റോ​ളി​ല്‍ നി​ന്നി​രു​ന്ന റൊ​ണാ​ള്‍​ഡോ ഒ​റ്റ ട​ച്ചി​ല്‍ അ​ത് വ​ല​യി​ലാ​ക്കി. 79-ാം മി​നി​റ്റി​ല്‍ വ​ല​തു​ഭാ​ഗ​ത്തു​നി​ന്നു മു​ന്നേ​റി​യ ബ്ര​സീ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ റി​വാ​ള്‍​ഡോ​യ്ക്ക് പ​ന്തു​കി​ട്ടി. അ​ദ്ദേ​ഹം ഷൂ​ട്ട് ചെ​യ്യും എ​ന്ന് ഏ​വ​രും ക​രു​തി. പ​ക്ഷേ, മ​ന​പ്പൂ​ര്‍​വം പ​ന്ത് കാ​ലു​ക​ള്‍​ക്കി​ട​യി​ലൂ​ടെ വി​ട്ടു​കൊ​ടു​ത്തു. ഓ​ടി​യെ​ത്തി​യ റൊ​ണാ​ള്‍​ഡോ​യു​ടെ ഇ​ടം കാ​ല​ന്‍ ഷോ​ട്ട് വ​ല​യി​ല്‍... ബ്ര​സീ​ലി​ന് അ​ഞ്ചാം കി​രീ​ടം; റൊ​ണാ​ള്‍​ഡോ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. എ​ന്നി​ട്ടും ഒ​ലി​വ​ര്‍ ഖാ​ന്‍ ആ​യി​രു​ന്നു ഗോ​ള്‍​ഡ​ന്‍ ബോ​ള്‍ നേ​ടി​യ ടൂ​ര്‍​ണ​മെ​ന്‍റി​ലെ താ​രം. ഫൈ​ന​ലി​ലെ ഖാ​ന്‍റെ ഒ​റ്റ പി​ഴ​വി​ന് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​ന്നു”

◄ ജേ​താ​ക്ക​ളെ കാ​ണാ​നു​ള്ള ത്രി​ല്ലി​ല്‍

“അ​ന്ന് ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ട്ട, ഞ​ങ്ങ​ളു​ടെ​യെ​ല്ലാം ആ​രാ​ധ​നാ​പാ​ത്ര​മാ​യ ടീ​മി​നെ കാ​ണു​വാ​നു​ള്ള വെ​മ്പ​ലി​ലാ​ണ് ഞാ​നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും. 2026 സെ​പ്റ്റം​ബ​ര്‍ 20ന് ​കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​വി​ന്നിം​ഗ് ടീം ​പ്ര​ദ​ര്‍​ശ​ന സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. ബൈ​ചും​ഗ് ബൂ​ട്ടി​യ, സു​നി​ല്‍ ഛേത്രി, ​ഐ.​എം. വി​ജ​യ​ന്‍ തു​ട​ങ്ങി​യ ഇ​ന്ത്യ​യി​ലെ പ്ര​ഗ​ത്ഭ​ര​ട​ങ്ങി​യ വെ​റ്റ​റ​ന്‍ ടീ​മാ​ണ് അ​വ​ര്‍​ക്കെ​തി​രേ ക​ളി​ക്കു​ക. ഒ​രു​പ​ക്ഷേ, ആ ​ടീ​മി​ല്‍ എ​നി​ക്കും ക​ളി​ക്കാ​നാ​കും. ഇ​ല്ലെ​ങ്കി​ലും നേ​രി​ല്‍ കാ​ണാ​മ​ല്ലോ​യെ​ന്ന ത്രി​ല്ലി​ലാ​ണ്”.

◄ അ​ന്നും ഇ​ന്നും ബ്ര​സീ​ല്‍

“2002ലെ ​ബ്ര​സീ​ലി​യ​ന്‍ ടീ​മു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ അ​തു​പോ​ലൊ​രു ത്രി​മൂ​ര്‍​ത്തി​ക​ള്‍ ഇ​ന്നി​ല്ല. അ​ന്ന് 3-5-2 ഫോ​ര്‍​മേ​ഷ​നി​ല്‍ ആക്ര​മ​ണ ക​ളി​യാ​ണ് കാ​ഴ്ച​വ​ച്ചി​രു​ന്ന​ത്. ഇ​ന്ന് 4-3-3 ശൈ​ലി​യോ 4-2-3-1 ശൈ​ലി​യോ ആ​ണ്. ഇ​ന്ന​ത്തെ ടീം ​യു​വ​നി​ര​യാ​ണ്. പ​രി​ക്കു​മാ​റി നെ​യ്മ​ര്‍ തി​രി​ച്ചെ​ത്തു​ന്ന​തു മു​ത​ല്‍​ക്കൂ​ട്ടാ​വു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. ഡ്രി​ബ്ലിം​ഗ്, വേ​ഗ​ത, സാ​ങ്കേ​തി​ക മി​ക​വ് എ​ന്നി​വ​യി​ല്‍ ഇ​പ്പോ​ഴ​ത്തെ ടീ​മും ഒ​ട്ടും പി​റ​കി​ല​ല്ല. അ​തി​നാ​ല്‍ കി​രീ​ട സാ​ധ്യ​ത​യു​ള്ള ഒ​രു ടീം ​ത​ന്നെ​യാ​ണ് ബ്ര​സീ​ല്‍”.

◄ സ്‌​പെ​യി​നോ​ടും ഇ​ഷ്ടം

“ഇ​ത്ത​വ​ണ സ്‌​പെ​യി​ന്‍, ഫ്രാ​ന്‍​സ്, അ​ര്‍​ജ​ന്‍റീ​ന, പോ​ര്‍​ച്ചു​ഗ​ല്‍ എ​ന്നീ ടീ​മു​ക​ള്‍​ക്കും കി​രീ​ട സാ​ധ്യ​ത​യു​ണ്ട്. മെ​സി​യും റൊ​ണാ​ള്‍​ഡോ​യും എം​ബപ്പെ​യു​മൊ​ക്കെ ഏ​തു​ക​ളി​യും മാ​റ്റി​മ​റി​ക്കാ​ന്‍ ക​ഴി​വു​ള്ള​വ​ര്‍. 2017 അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന​പ്പോ​ള്‍ സ്‌​പെ​യി​ന്‍, ബ്ര​സീ​ല്‍, ഉ​ത്ത​ര​കൊ​റി​യ ടീ​മു​ക​ളെ​ല്ലാം കേ​ര​ള​ത്തി​ല്‍ ക​ളി​ച്ചി​രു​ന്നു. അ​ന്ന് അ​വ​രു​ടെ ലെയ്സ​ന്‍ ഓ​ഫീ​സ​റാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തി​നാ​ല്‍ ക​ളി നേ​രി​ട്ടു​ക​ണ്ടി​ട്ടു​ണ്ട്. അ​തി​ല്‍ സ്‌​പെ​യി​നി​ന്‍റെ ഫെ​റാ​ന്‍ ടോ​റ​സ്, എ​റി​ക് ഗാ​ര്‍​സ്യ എ​ന്നി​വ​ര്‍ ഈ ​ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ട്. അ​തു​കൊ​ണ്ട് സ്‌​പെ​യി​നി​നോ​ടും അ​ല്പം ഇ​ഷ്ടം കൂ​ടു​ത​ലു​ണ്ട്”- കെ.​ടി. ചാ​ക്കോ പ​റ​ഞ്ഞു നി​ര്‍​ത്തി.

Tags : Brazil German wall crashed Golaravam FIFA World Cup Football

Recent News

Corehub Up