Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crashed

ആ​റ്റി​ങ്ങ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​ൻ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഹോ​ട്ട​ലി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി വ​ൻ തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ഹോ​ട്ട​ലും ലോ​റി​യു​ടെ ഡ്രൈ​വ​ർ ക്യാ​ബി​നും പൂ​ർ​ണ്ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്കി​ടെ വാ​ഹ​നം ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ വാ​ഹ​നം പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​താ​ണ് റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന 'സു​ന്ദ​ർ' എ​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റാ​ൻ കാ​ര​ണം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​പ​ക​ട​സ​മ​യ​ത്ത് ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രും ലോ​റി ഡ്രൈ​വ​റും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ്ണ​മാ​യി അ​ണ​ച്ച​ത്.

District News

പി​ക്ക് അ​പ് വാ​നി​ടി​ച്ച് വൈ​ദ്യു​ത പോ​സ്റ്റ് ത​ക​ർ​ന്നു

ആ​ലു​വ: വേ​ഗ​ത​യി​ലെ​ത്തി​യ പി​ക്ക്അ​പ് വാ​നി​ടി​ച്ച് വൈ​ദ്യു​ത പോ​സ്റ്റ് ത​ക​ർ​ന്നു. ആ​ലു​വ പ​വ​ർ​ഹൗ​സ് റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

പ​വ​ർ​ഹൗ​സ് റോ​ഡി​ൽ ഐ​എം​എ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് വാ​ഹ​നം വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച​ത്. പ​വ​ർ ഹൗ​സ് ജം​ഗ്ഷ​നെ​യും ഐ​എം​എ ജം​ഗ്ഷ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞെ​ങ്കി​ലും കേ​ബി​ളു​ക​ൾ മു​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​തി​നാ​ൽ തൂ​ങ്ങി​ക്കി​ട​ന്നു.അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വൈ​ദ്യു​ത വി​ത​ര​ണം ത​ക​രാ​റി​ലാ​യി. ഇ​ന്‍റ​ർ​നെ​റ്റ്, കേ​ബി​ൾ ടി​വി പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. വൈ​കി​ട്ടോ​ടെ പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ച്ചു.

District News

സ്വ​കാ​ര്യ ബ​സ് മ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

കോഴിക്കോട്: സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ ര​ക്ഷ​പെ​ട്ട​ത് ഭാ​ഗ്യ​ത്തി​ന്. വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട് അ​ഴി​ഞ്ഞി​ലം ക​രു​മ​ക​ന്‍​കാ​വി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. മേ​ത്തി​ല്‍​തൊ​ടി പ്ര​ദീ​പ​ന്‍റെ വീ​ടി​നാ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്.

ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​രാ​ടി​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ഴി​ഞ്ഞി​ല​ത്ത് ഇ​റ​ക്ക​വും വ​ള​വും ക​ഴി​ഞ്ഞ് വ​ന്ന ബ​സ് അ​മി​ത വേ​ഗ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ മ​തി​ല്‍ ഇ​ടി​ച്ചു ത​ക​ര്‍​ത്ത് ഉ​ള്ളി​ലേ​ക്കു കു​തി​ച്ചു​വ​രു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഈ ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ട്ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

മ​തി​ലി​ല്‍ ഇ​ടി​ച്ച് ബ​സി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​തി​നാ​ല്‍ വീ​ടി​ന്‍റെ ചു​മ​രി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ മ​റ്റ് ആ​ളു​ക​ളും ഇ​ല്ലാ​യി​രു​ന്നു. ത​ന്‍​മൂ​ലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ ബെ​ഡ്‌​റൂ​മി​നോ​ട് ചേ​ര്‍​ന്നാ​ണ് ബ​സ് ഇ​ടി​ച്ചു​നി​ന്ന​ത്. വീ​ടി​ന്‍റെ ഗ്ലാ​സു​ക​ളും എ​സി​യ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ര്‍​ന്നു. ഒ​ച്ച​പ്പാ​ട് കേ​ട്ട് വീ​ട്ടു​കാ​ര്‍ ഓ​ടി പു​റ​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഡ്രൈ​വ​ര്‍ അ​വി​ടെ നി​ന്നു സ്ഥ​ലം വി​ട്ടി​രു​ന്നു. വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

 

Kerala

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു

ദോ​ഹ: ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു. ഹെ​ലി​കോ​പ്റ്റ​റി​നാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

ഖ​ത്ത​റി​ലെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. വി​വി​ധ സം​ഘ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ൽ​പ​സ​മ​യം മു​മ്പാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. സാ​ധാ​ര​ണ ഡ്യൂ​ട്ടി​ക്കി​ടെ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച വി​വ​രം.

National

എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് രോ​ഗി ഉൾപ്പെടെ ഏ​ഴു​പേ​ർ മരിച്ചു

റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏ​​​​ഴു​​​​പേ​​​​ർ മരിച്ചു.

എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ർ, ന​​​​ഴ്സു​​​​മാ​​​​രാ​​​​യ അ​​​​ർ​​​​ച്ച​​​​നാ​​​​ദേ​​​​വി, ധു​​​​രു കു​​​​മാ​​​​ർ, പ​​​​രി​​​​ച​​​​രി​​​​ച്ച ഡോ​​​​ക്‌​​​​ട​​​​ർ വി​​​​കാ​​​​സ് കു​​​​മാ​​​​ർ, പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ സ​​​​ച്ചി​​​​ൻ​​​​കു​​​​മാ​​​​ർ മി​​​​ശ്ര, പൈ​​​​ല​​​​റ്റ് ഇ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ക്യാ​​​​പ്റ്റ​​​​ൻ വി​​​​വേ​​​​ക് വി​​​​കാ​​​​സ് ഭ​​​​ഗ​​​​ത്, സ​​​​ഹ​​​​പൈ​​​​ല​​​​റ്റ് ക്യാ​​​​പ്റ്റ​​​​ൻ സാ​​​​വ്ര​​​​ജ്‌​​​​ദീ​​​​പ് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് മരിച്ചത്.

ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 7.34 ഓ​​​​ടെ ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛാത്ര ​​​​ജി​​​​ല്ല​​​​യി​​​​ലെ സി​​​​മാ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം ബാ​​​​രി​​​​യാ​​​​തു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. റെ​​​​ഡ്ബേ​​​​ർ​​​​ഡ് എ​​​​യ​​​​ർ​​​​വേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബീ​​​​ച്ച്ക്രാ​​​​ഫ്റ്റ് കിം​​​​ഗ് എ​​​​യ​​​​ർ ബെ​​​​ൽ 9എ​​​​ൽ വി​​​​ടി-​​​​എ​​​​ജെ​​​​വി വി​​​​മാ​​​​ന​​​​മാ​​​​ണു അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

രാ​​​​ത്രി 7.11ന് ​​​​റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ന് 7.34 ഓ​​​​ടെ കൊ​​​​ൽ​​​​ക്ക​​​​ത്ത വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളു​​​​മാ​​​​യു​​​​ള്ള റ​​​​ഡാ​​​​ർ ബ​​​​ന്ധം ന​​​​ഷ്‌​​​​ട​​​​മാ​​​​യെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ(​​​​ഡി​​​​ജി​​​​സി​​​​എ) അ​​​​റി​​​​യി​​​​ച്ചു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​റി​​​​നെ വി​​​​ദ​​​​ഗ്ധ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കുന്പോഴായിരുന്നു അപകടം.

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. കു​ന്നം​കു​ളം ഭാ​ഗ​ത്തു നി​ന്നു​വ​രി​ക​യാ​യി​രു​ന്ന കാ​ർ ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്രി​ക​നാ​യ മ​ന്ന​ലാം​കു​ന്ന് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹ്‌​മാ​ന് (56) ആ​ണ് പ​രി​ക്കേ​റ്റ​ത്. അ​ബ്‌​ദു​ൾ റ​ഹ്‌​മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

District News

​നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ബ​​സി​​നു പി​​ന്നി​​ൽ മി​നിലോ​റി​ ഇടിച്ചു

കു​​മ​​ര​​കം: കു​​മ​​ര​​കം-​ചേ​​ർ​​ത്ത​​ല റോ​​ഡി​​ൽ ബാ​​ങ്ക്പ​​ടി​​ക്കു സ​​മീ​​പം സ്വ​​കാ​​ര്യ ബ​​സി​​നു പി​​ന്നി​​ൽ മി​നി​ലോ​റി​യി​​ടി​​ച്ച് അ​​പ​​ക​​ടം . ഇ​​ന്ന​​ലെ രാ​​വി​​ലെ 7.45 നാ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കോ​​ട്ട​​യ​​ത്തു​​നി​​ന്ന് ​ചേ​​ർ​​ത്ത​​ല​യ്​​ക്ക് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ആ​​ര്യ​​ൻ എ​​ന്ന സ്വ​​കാ​​ര്യ ബ​​സി​​നു പി​​ന്നി​​ലാ​​ണ് മി​നി​ലോ​റി ഇ​​ടി​​ച്ച​​ത്.


ബാ​​ങ്ക്പ​​ടി സ്റ്റോ​​പ്പി​​ൽ യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റു​​ന്ന​​തി​​നാ​​യി ബ​​സ് നി​​ർ​​ത്തി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം പി​​ന്നാ​​ലെ​യെ​​ത്തി​​യ മി​നി​ലോ​റി നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട് ബ​​സി​​നു പി​​ന്നി​​ൽ ഇ​​ടി​​ക്കു​ക​യാ​യി​രു​ന്നു.


ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ഇ​​രു വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും ഗ്ലാ​​സു​​ക​​ൾ ത​​ക​​രു​​ക​​യും കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തെ​​ങ്കി​​ലും ആ​​ർ​​ക്കും ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളി​​ല്ല.

National

തേജസ് തകർന്നതിനു പിന്നിൽ അട്ടിമറിയോ? ആഭ്യന്തര അന്വേഷണം ആരംഭിച്ച് വ്യോമസേന

 

ന്യൂ​ഡ​ൽ​ഹി: ദു​ബാ​യ് എ​യ​ർ ഷോ​യ്ക്കി​ടെ തേ​ജ​സ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് വീ​ണ​തി​ൽ വ്യോ​മ​സേ​ന​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ട്ടി​മ​റി സാ​ധ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ൽ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും എ​യ​ർ ഷോ​യ്ക്കി​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​പ​ക​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക​മാ​യ റി​പ്പോ​ർ​ട്ട് ത​യാറാ​കും.115 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 200 ഓ​ളം വി​മാ​ന​ങ്ങ​ളാ​ണ് ദു​ബാ​യി​ൽ ന​ട​ന്ന എ​യ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്,സം​യു​ക്ത സൈ​നി​ക മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ, സൈ​നി​ക മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ലി​ന്‍റെ മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് ത​ന്നെ നാ​ട്ടി​ൽ എ​ത്തി​ക്കും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കാ​ൻ​ഗ്ര സ്വ​ദേ​ശി​യാ​ണ് ന​മ​ൻ​ഷ് സ്യാ​ൽ.

International

തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ജോ​ർ​ജി​യ​യി​ൽ ത​ക​ർ​ന്നു​വീ​ണു

ടി​ബി​ലി​സി: തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ജോ​ർ​ജി​യ​യി​ൽ ത​ക​ർ​ന്നു​വീ​ണു. വി​മാ​നം ത​ക​ർ​ന്നു​വീ​ണ വി​വ​രം തു​ർ​ക്കി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് അ​റി​യി​ച്ച​ത്.

20 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​സ​ർ​ബ​യ്ജാ​നി​ൽ നി​ന്ന് തു​ർ​ക്കി​യി​ലേ​യ്ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

വി​മാ​നം ക​ണ്ടെ​ത്താ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും തു​ർ​ക്കി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Corehub Up