ആലുവ: വേഗതയിലെത്തിയ പിക്ക്അപ് വാനിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു. ആലുവ പവർഹൗസ് റോഡിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.
പവർഹൗസ് റോഡിൽ ഐഎംഎ ജംഗ്ഷന് സമീപമാണ് വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. പവർ ഹൗസ് ജംഗ്ഷനെയും ഐഎംഎ ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന റോഡാണിത്.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞെങ്കിലും കേബിളുകൾ മുകളിലൂടെ കടന്ന് പോകുന്നതിനാൽ തൂങ്ങിക്കിടന്നു.അപകടത്തെത്തുടർന്ന് ഈ മേഖലയിലെ വൈദ്യുത വിതരണം തകരാറിലായി. ഇന്റർനെറ്റ്, കേബിൾ ടിവി പ്രവർത്തനവും നിലച്ചു. വൈകിട്ടോടെ പോസ്റ്റ് മാറ്റിസ്ഥാപിച്ചു.
Tags : nattu vishesham pickup truck crashed