x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​റി തോ​റ്റ​തി​വി​ടെ...

സ്പോർട്സ് ഡെസ്ക്
Published: July 7, 2026 12:25 AM IST | Updated: July 7, 2026 12:25 AM IST

ബ​ല​ഹീ​ന കി​ക്ക് !!! നോ​ര്‍​വെ ഗോ​ള്‍​കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ബോൾ ത​ട്ടി​ത്തെ​റി​പ്പി​ക്കുന്നു.

നോ​ര്‍​വെ​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. മൂ​ന്നാം മി​നി​റ്റി​ല്‍ നോ​ര്‍​വെ​യു​ടെ പാ​ട്രി​ക് ബെ​ര്‍​ഗി​ന്‍റെ ക്ലി​നി​ക്ക​ല്‍ ഫി​നി​ഷിം​ഗ്. ബ്ര​സീ​ല്‍ ഗോ​ള്‍​വ​ല​യു​ടെ വ​ല​ത് മേ​ല്‍​ത്ത​ട്ടി​ല്‍ പ​ന്ത് തു​ള്ളി​ക്ക​ളി​ച്ചെ​ങ്കി​ലും റ​ഫ​റി​യു​ടെ ഓ​ഫ് സൈ​ഡ് ഫ്‌​ളാ​ഗ് ഉ​യ​ര്‍​ന്നി​രു​ന്നു. നോ​ര്‍​വെ​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ര്‍​ലോ​ത്താ​യി​രു​ന്നു ഓ​ഫ് സൈ​ഡി​ല്‍ കു​രു​ങ്ങി​യ​ത്.

എ​ട്ടാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​ന്‍റെ റൈ​ഡ് നോ​ര്‍​വെ ഗോ​ള്‍ മു​ഖ​ത്തേ​ക്ക്. ബ്രൂ​ണോ ഗി​മാ​റാ​ഷും ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യും ചേ​ര്‍​ന്നു ന​യി​ച്ച ആ​ക്ര​മ​ണം മ​ത്തേ​വൂ​സ് കു​ന്‍​യ​യി​ലൂ​ടെ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍. എ​ന്നാ​ല്‍, കു​ന്‍​യ​യെ നോ​ര്‍​വെ ഡി​ഫെ​ന്‍​ഡ​ര്‍ ക്രി​സ്റ്റ​ഫ​ര്‍ അ​ജ​ര്‍ വീ​ഴ്ത്തി. റ​ഫ​റി വി​എ​ആ​ര്‍ പ​രി​ശോ​ധി​ച്ചു. ബ്ര​സീ​ലി​ന് അ​നു​കൂ​ല​മാ​യി സ്‌​പോ​ട്ട് കി​ക്ക്.

ലീ​ഡ് നേ​ടാ​ന്‍ ബ്ര​സീ​ലി​നു ല​ഭി​ച്ച സു​വ​ര്‍​ണാ​വ​സ​രം. എ​ന്നാ​ല്‍, കി​ക്കെ​ടു​ത്ത ബ്രൂ​ണോ ഗി​മാ​റാ​ഷി​നു പി​ഴ​ച്ചു. ബ്ര​സീ​ല്‍ താ​ര​ത്തി​ന്‍റെ ബ​ല​ഹീ​ന കി​ക്ക്, നോ​ര്‍​വെ ഗോ​ള്‍​കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ഇ​ട​ത്തേ​ക്കു ചാ​ടി ത​ട്ടി​ത്തെ​റി​പ്പി​ച്ചു... 80,663 കാ​ണി​ക​ള്‍ നി​റ​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ലെ ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ ശ്വാ​സം നി​ല​ച്ച നി​മി​ഷം.

അ​തേ​സ​മ​യം, നോ​ര്‍​വീ​ജി​യ​ന്‍ ആ​രാ​ധ​ക​രു​ടെ ആ​ഹ്ലാ​ദ​ത്തി​മി​ര്‍​പ്പ്... ആ​ദ്യ 15 മി​നി​റ്റി​ല്‍ 70 ശ​ത​മാ​ന​വും പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം നോ​ര്‍​വെ​യു​ടെ പ​ക്ക​ലാ​യി​രു​ന്നു എ​ന്ന​തും ഈ ​പെ​നാ​ല്‍​റ്റി ന​ഷ്ട​ത്തോ​ടു ചേ​ര്‍​ത്തു​വാ​യി​ക്ക​ണം.

വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഗി​മാ​റാ​ഷ് പെ​നാ​ല്‍​റ്റി കി​ക്ക് എ​ടു​ത്ത​തി​നെ​തി​രേ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. എ​ന്നാ​ല്‍, മ​ത്സ​ര​ശേ​ഷം മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ആ​ഞ്ചെ​ലോ​ട്ടി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “നെ​യ്മ​ര്‍, റാ​ഫീ​ഞ്ഞ എ​ന്നി​വ​ര്‍ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പെ​നാ​ല്‍​റ്റി എ​ടു​ക്കാ​നു​ള്ള മൂ​ന്നാ​മ​ത്തെ ചോ​യി​സാ​യി​രു​ന്ന ഗി​മാ​റാ​ഷ് സ്‌​പോ​ട്ട് കി​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു”.

Tags : Canary lost FIFA World Cup Football Brazil

Recent News

Corehub Up