ആന്റോ ആൻറണി എംപി
കോട്ടയം : റബർ ബോർഡ് അംഗങ്ങളായി ആന്റോ ആൻറണി എംപി, രാജ്യസഭാ എംപിമാരായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, രാജീബ് ഭട്ടാചാര്യ എന്നിവരെ നിയമിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടതായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു.
മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. മൂന്നുവർഷമോ ലോക്സഭാ-രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നതുവരെയോ ആയിരിക്കും നിയമനം. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
Tags : Anto Antony MP Rubber Board Member