x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എം. മാ​ണി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം

വെബ്ഡെസ്ക്
Published: July 6, 2026 11:34 PM IST | Updated: July 6, 2026 11:34 PM IST

ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ർ​​വ​​ഹി​​ക്കു​​ന്നു.

കോ​​ട്ട​​യം : കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട്-​എ​മ്മി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ കെ.​എം. മാ​​ണി എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യ​​ത്ത് ന​​ട​​ത്തി.

കോ​​ട്ട​​യം ഗി​​രീ​​ദീ​​പം ബ​​ഥ​​നി സെ​​ൻ​​ട്ര​​ൽ സ്കൂ​​ളി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

പ്ല​​സ്ടു പ​​രീ​​ക്ഷ​​യി​​ൽ മു​​ഴു​​വ​​ൻ മാ​​ർ​​ക്കും ല​​ഭി​​ച്ച ജു​​വാ​​ൻ മ​​രി​​യ ടോ​​ജോ, ലി​​യ റോ​​സ് ജോ​​ർ​​ജ് എ​​ന്നീ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 5000 രൂ​​പ വീ​​തം കാ​​ഷ് അ​​വാ​​ർ​​ഡും എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡും പു​​സ്ത​​ക​​ങ്ങ​​ളും ജോ​​സ് കെ. ​​മാ​​ണി എം​​പി സ​മ്മാ​നി​ച്ചു. തു​​ട​​ർ​​ന്ന് പ്ല​​സ് ടു, ​​പ​​ത്താം ക്ലാ​​സ് പ​​രീ​​ക്ഷ​​ക​​ളി​​ൽ മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. വ​​രും​ദി​​വ​​സ​​ങ്ങ​​ളി​​ൽ 14 ജി​​ല്ല​​ക​​ളി​​ലും പ്രാ​​ദേ​​ശി​​ക മേ​​ഖ​​ല​​ക​​ളി​​ലും എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് വി​​ത​​ര​​ണ​​ങ്ങ​​ൾ ന​​ട​​ക്കും.

സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഗി​​രി​​ദീ​​പം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​മാ​​ത്യു ഏ​​ബ്ര​​ഹാം മോ​​ടി​​യി​​ൽ മെ​​റി​​റ്റ് ഡേ ​​സ​​ന്ദേ​​ശം ന​​ൽ​​കി.​

Tags : K.M. Mani Educational Excellence Award inaugurated Chief Minister

Recent News

Corehub Up