ബ്രസീലിനെതിരായ വിജയം ആഘോഷിക്കുന്ന നോർവേ താരങ്ങൾ
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026 ക്വാർട്ടറിൽ കടന്ന് നോർവേ. പ്രീക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് നോർവേ ക്വാർട്ടറിൽ പ്രവേശിച്ചത്. സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 79, 90 മിനിട്ടുകളിലാണ് ഹാളണ്ട് ഗോളുകൾ സ്കോർ ചെയ്തത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോർവേ ക്വാർട്ടറിൽ കടക്കുന്നത്. ഇംഗ്ലണ്ട്- മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയി ആയിരിക്കും ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.
Tags : fifa worldcup Brazil Haaland Norway quarter-finals