x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​സ​യി​ൽ അ​പ്ര​തീ​ക്ഷി​ത നീ​ക്കം; സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് ഹ​മാ​സ്

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 6, 2026 11:26 PM IST | Updated: July 6, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

ഗാ​സ സി​റ്റി: ഗാ​സ​യി​ലെ ത​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് ഹ​മാ​സ്. ഭ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും പ്രൊ​ഫ​ഷ​ണ​ലു​ക​ളും അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക പ​ല​സ്തീ​നി​യ​ൻ സ​മി​തി​ക്ക് അ​ധി​കാ​രം കൈ​മാ​റാ​നാ​ണ് ഹ​മാ​സി​ന്‍റെ തീ​രു​മാ​നം.

സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ടെ​ങ്കി​ലും ഗാ​സ​യി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സി​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ത​ൽ​സ്ഥാ​ന​ത്ത് തു​ട​രും. എ​ന്നാ​ൽ ഭ​ര​ണം കൈ​മാ​റി​യാ​ലും ഗാ​സ​യു​ടെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന നി​യ​ന്ത്ര​ണ​വും പൂ​ർ​ണ​മാ​യും ഹ​മാ​സി​ന്‍റെ കീ​ഴി​ൽ ത​ന്നെ​യാ​യി​രി​ക്കും തു​ട​രു​ക.

താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷം ട്രം​പ് പ്ര​ഖ്യാ​പി​ച്ച സ​മാ​ധാ​ന ക​രാ​റി​ലെ പ്ര​ധാ​ന വ്യ​വ​സ്‌​ഥ​യാ​യി​രു​ന്നു ഹ​മാ​സി​ന്‍റെ ഭ​ര​ണ​സ​മി​തി ഒ​ഴി​ഞ്ഞു​പോ​വു​ക എ​ന്ന​ത്. ഹ​മാ​സി​ന്‍റെ പ്ര​ഖ്യാ​പ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ​മാ​ധാ​ന ക​രാ​ർ നി​രീ​ക്ഷി​ക്കാ​ൻ ട്രം​പ് നി​യോ​ഗി​ച്ച ബോ​ർ​ഡ് ഓ​ഫ് പീ​സ് അ​റി​യി​ച്ചു.

Tags : hamas dissolve gaza government

Recent News

Corehub Up