Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lost

ഹോ! എന്തൊരു തട്ടിപ്പ്, വ​യോ​ധി​ക​നു ന​ഷ്‌ട​മാ​യ​ത്‌ ഏ​ഴു​ ല​ക്ഷം

കൊ​​​​ച്ചി: പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ് പെ​​​​ൻ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ന്‍റെ പേ​​​​രി​​​​ൽ വ​​​​യോ​​​​ധി​​​​ക​​​​നി​​​​ൽ​​​നി​​​​ന്നു സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ത​​​​ട്ടി​​​​യ​​​​ത്‌ ഏ​​​​ഴു​ ല​​​​ക്ഷം.

വ്യാ​​​​ജ ഫോ​​​​ൺ​​​​കോ​​​​ളി​​​​ലൂ​​​​ടെ വാ​​​​ട്സാ​​​​പ് ലി​​​​ങ്ക്‌ ന​​​​ൽ​​​​കി ക​​​​ലൂ​​​​ർ സ്വ​​​​ദേ​​​​ശി കെ.​​​​എ. ഹം​​​​സ​​​​യി​​​​ൽ​​​നി​​​​ന്നാ​​​​ണ് പ​​​​ണം ത​​​​ട്ടി​​​​യ​​​​ത്‌. ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ് പെ​​​​ൻ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ന്‍റെ കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​സാ​​​​രി​​​​ക്കാ​​​​നാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ഹം​​​​സ​​​​യെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത്‌.

വാ​​​​ട്സാ​​​​പ് ന​​​​മ്പ​​​​റി​​​​ൽ​​​നി​​​​ന്ന് പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ് പെ​​​​ൻ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ് അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യാ​​​​നാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ലി​​​​ങ്ക് അ​​​​യ​​​​ച്ചു​​​കൊ​​​​ടു​​​​ത്തു. ലി​​​​ങ്ക് വ​​​​ഴി വി​​​​ലാ​​​​സ​​​​വും മ​​​​റ്റു വി​​​​വ​​​​ര​​​​ങ്ങ​​​​ളും ന​​​​ൽ​​​​കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ബാ​​​​ന​​​​ർ​​​​ജി റോ​​​​ഡ്‌ കാ​​​​ന​​​​റ ബാ​​​​ങ്ക്‌ ശാ​​​​ഖ​​​​യി​​​​ലെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​നി​​​​ന്ന് ഏ​​​​ഴു ല​​​​ക്ഷം രൂ​​​​പ പ്ര​​​​തി​​​​ക​​​​ൾ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ചി​​​​കി​​​​ത്സാ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ൻ വൈ​​​​കി​​​​യാ​​​​ണു പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്‌. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ൻ​​​​ട്ര​​​​ൽ പോ​​​ലീ​​​​സ്‌ കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Sports

കാ​ന​റി തോ​റ്റ​തി​വി​ടെ...

നോ​ര്‍​വെ​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. മൂ​ന്നാം മി​നി​റ്റി​ല്‍ നോ​ര്‍​വെ​യു​ടെ പാ​ട്രി​ക് ബെ​ര്‍​ഗി​ന്‍റെ ക്ലി​നി​ക്ക​ല്‍ ഫി​നി​ഷിം​ഗ്. ബ്ര​സീ​ല്‍ ഗോ​ള്‍​വ​ല​യു​ടെ വ​ല​ത് മേ​ല്‍​ത്ത​ട്ടി​ല്‍ പ​ന്ത് തു​ള്ളി​ക്ക​ളി​ച്ചെ​ങ്കി​ലും റ​ഫ​റി​യു​ടെ ഓ​ഫ് സൈ​ഡ് ഫ്‌​ളാ​ഗ് ഉ​യ​ര്‍​ന്നി​രു​ന്നു. നോ​ര്‍​വെ​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ര്‍​ലോ​ത്താ​യി​രു​ന്നു ഓ​ഫ് സൈ​ഡി​ല്‍ കു​രു​ങ്ങി​യ​ത്.

എ​ട്ടാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​ന്‍റെ റൈ​ഡ് നോ​ര്‍​വെ ഗോ​ള്‍ മു​ഖ​ത്തേ​ക്ക്. ബ്രൂ​ണോ ഗി​മാ​റാ​ഷും ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യും ചേ​ര്‍​ന്നു ന​യി​ച്ച ആ​ക്ര​മ​ണം മ​ത്തേ​വൂ​സ് കു​ന്‍​യ​യി​ലൂ​ടെ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍. എ​ന്നാ​ല്‍, കു​ന്‍​യ​യെ നോ​ര്‍​വെ ഡി​ഫെ​ന്‍​ഡ​ര്‍ ക്രി​സ്റ്റ​ഫ​ര്‍ അ​ജ​ര്‍ വീ​ഴ്ത്തി. റ​ഫ​റി വി​എ​ആ​ര്‍ പ​രി​ശോ​ധി​ച്ചു. ബ്ര​സീ​ലി​ന് അ​നു​കൂ​ല​മാ​യി സ്‌​പോ​ട്ട് കി​ക്ക്.

ലീ​ഡ് നേ​ടാ​ന്‍ ബ്ര​സീ​ലി​നു ല​ഭി​ച്ച സു​വ​ര്‍​ണാ​വ​സ​രം. എ​ന്നാ​ല്‍, കി​ക്കെ​ടു​ത്ത ബ്രൂ​ണോ ഗി​മാ​റാ​ഷി​നു പി​ഴ​ച്ചു. ബ്ര​സീ​ല്‍ താ​ര​ത്തി​ന്‍റെ ബ​ല​ഹീ​ന കി​ക്ക്, നോ​ര്‍​വെ ഗോ​ള്‍​കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ഇ​ട​ത്തേ​ക്കു ചാ​ടി ത​ട്ടി​ത്തെ​റി​പ്പി​ച്ചു... 80,663 കാ​ണി​ക​ള്‍ നി​റ​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ലെ ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ ശ്വാ​സം നി​ല​ച്ച നി​മി​ഷം.

അ​തേ​സ​മ​യം, നോ​ര്‍​വീ​ജി​യ​ന്‍ ആ​രാ​ധ​ക​രു​ടെ ആ​ഹ്ലാ​ദ​ത്തി​മി​ര്‍​പ്പ്... ആ​ദ്യ 15 മി​നി​റ്റി​ല്‍ 70 ശ​ത​മാ​ന​വും പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം നോ​ര്‍​വെ​യു​ടെ പ​ക്ക​ലാ​യി​രു​ന്നു എ​ന്ന​തും ഈ ​പെ​നാ​ല്‍​റ്റി ന​ഷ്ട​ത്തോ​ടു ചേ​ര്‍​ത്തു​വാ​യി​ക്ക​ണം.

വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഗി​മാ​റാ​ഷ് പെ​നാ​ല്‍​റ്റി കി​ക്ക് എ​ടു​ത്ത​തി​നെ​തി​രേ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. എ​ന്നാ​ല്‍, മ​ത്സ​ര​ശേ​ഷം മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ആ​ഞ്ചെ​ലോ​ട്ടി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “നെ​യ്മ​ര്‍, റാ​ഫീ​ഞ്ഞ എ​ന്നി​വ​ര്‍ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പെ​നാ​ല്‍​റ്റി എ​ടു​ക്കാ​നു​ള്ള മൂ​ന്നാ​മ​ത്തെ ചോ​യി​സാ​യി​രു​ന്ന ഗി​മാ​റാ​ഷ് സ്‌​പോ​ട്ട് കി​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു”.

Kerala

കാർ അപകടത്തിനിടെ കാണാതായ ഐ ഫോൺ തിരികെ കിട്ടി

പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ല്‍ തെ​ന്നി നി​യ​ന്ത്ര​ണംവി​ട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു. 

തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.

പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.

എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.

District News

സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടു; സി​സി​ടി​വി എ​ല്ലാം ക​ണ്ടു

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് ക​ണ്ടെ​ത്തി ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി. ക​ണ്ണൂ​ർ ടൗ​ണി​ൽ​നി​ന്ന് സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്.

പ​രാ​തി ല​ഭി​ച്ച​യു​ട​ൻ ത​ന്നെ പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ ഉ​ട​മ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് മാ​ല താ​ഴെ വീ​ഴു​ന്ന​തും തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്നു​വ​ന്ന ര​ണ്ടു സ്ത്രീ​ക​ൾ അ​ത് എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​തും വ്യ​ക്ത​മാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​സ്ത്രീ​ക​ൾ എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് സി​സി​ടി​വി കാ​മ​റ​ക​ളി​ലൂ​ടെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു. "റൂ​ട്ട്മാ​പ്പി​ൽ' ഇ​വ​ർ അ​ടു​ത്തു​ള്ള ഒ​രു ക​ട​യി​ൽ ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യ​ക​മാ​യ​ത്.

ക​ട​യി​ൽ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നാ​യി അ​ന്വേ​ഷി​ച്ചെ​ത്തി​യ ഈ ​സ്ത്രീ​ക​ളു​ടെ ഫോ​ൺ ന​മ്പ​ർ അ​വി​ടു​ത്തെ സെ​യി​ൽ​സ് ഗേ​ൾ കു​റി​ച്ചെ​ടു​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു.

തു​ട​ർ​ന്ന് ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സെ​യി​ൽ​സ് ഗേ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​മ്പ​ർ ശേ​ഖ​രി​ക്കു​ക​യും മാ​ല ല​ഭി​ച്ച സ്ത്രീ​ക​ളെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ചെ​യ്തു. വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം അ​വ​രി​ൽ​നി​ന്ന് സ്വ​ർ​ണ​മാ​ല തി​രി​കെ വാ​ങ്ങി. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് എ​സ്ഐ ടി.​എം. വി​പി​ൻ യ​ഥാ​ർ​ഥ ഉ​ട​മ​യ്ക്ക് മാ​ല കൈ​മാ​റി.

Leader Page

കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്‌ടപ്പെ​ട്ടോ?

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​ഴി​​​​​​ച്ചു​​​​​​കൂ​​​​​​ടാ​​​​​​നാ​​​​കാ​​​​​​ത്ത ര​​​​​​ണ്ട് പ​​​​​​ദ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ക​​​​​​മ്യൂ​​​​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​വ ര​​​​​​ണ്ടും ഒ​​​​​​ന്നാ​​​​​​ണോ അ​​​​​​തോ വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​ണോ എ​​​​​​ന്ന ചോ​​​​​​ദ്യം പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്രം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ എ​​​​​​ങ്ങ​​​​​​നെ സ്വാ​​​​​​ധീ​​​​​​നം ഉ​​​​​​റ​​​​​​പ്പി​​​​​​ച്ചു എ​​​​​​ന്നും ആ​​​​​​ധു​​​​​​നി​​​​​​ക​​​​കാ​​​​​​ല​​​​​​ത്ത് അ​​​​​​ത് നേ​​​​​​രി​​​​​​ടു​​​​​​ന്ന വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ എ​​​​​​ന്തൊ​​​​​​ക്കെ​​​​​​യാ​​​​​​ണെ​​​​​​ന്നും പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കാം.

1950ക​​​​​​ളി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന് ബ​​​​​​ഹു​​​​​​ജ​​​​​​ന അ​​​​​​ടി​​​​​​ത്ത​​​​​​റ പാ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ൽ ക​​​​​​ല​​​​​​യും സാ​​​​​​ഹി​​​​​​ത്യ​​​​​​വും വ​​​​​​ലി​​​​​​യ പ​​​​​​ങ്കു​​​​​​ വ​​​​​​ഹി​​​​​​ച്ചു. പ്ര​​​​​​മു​​​​​​ഖ നാ​​​​​​ട​​​​​​ക​​​​​​കൃ​​​​​​ത്ത് തോ​​​​​​പ്പി​​​​​​ൽ ഭാ​​​​​​സി ര​​​​​​ചി​​​​​​ച്ച ‘നി​​​​​​ങ്ങ​​​​​​ളെ​​​​​​ന്നെ ക​​​​മ്മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​ക്കി’ എ​​​​​​ന്ന നാ​​​​​​ട​​​​​​കം അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് പാ​​​​​​ർ​​​​​​ട്ടി കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ, നാ​​​​​​ല് പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​ശേ​​​​​​ഷം പ​​​​​​ഴ​​​​​​യ​​​​​​കാ​​​​​​ല ന​​​​​​ക്സ​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന സി​​​​​​വി​​​​​​ക് ച​​​​​​ന്ദ്ര​​​​​​ൻ ‘നി​​​​​​ങ്ങ​​​​​​ളാ​​​​​​രെ ക​​​​​​മ്മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​ക്കി?’ എ​​​​​​ന്ന നാ​​​​​​ട​​​​​​ക​​​​​​മെ​​​​​​ഴു​​​​​​തി​​​​​​യ​​​​​​ത് കേ​​​​​​ര​​​​​​ളീ​​​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​​​യ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ​​​​​​ക്കും കോ​​​​​​ളി​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ഴി​​​​​​വ​​​​​​ച്ചു.

സി​​​​​​വി​​​​​​ക് ച​​​​​​ന്ദ്ര​​​​​​ൻ വി​​​​​​വാ​​​​​​ദ​​​​​​നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് ത​​​​​​ല​​​​​​ശേ​​​​​​രി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന കെ​​​​സി​​​​വൈ​​​​എം സം​​​​​​സ്ഥാ​​​​​​ന സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​സം​​​​​​ഗം ഇ​​​​​​ന്നും പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തെ​​​​​​യും പ്രാ​​​​​​യ​​​​​​ത്തെ​​​​​​യും ബ​​​​​​ന്ധി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞു: “മു​​​​​​പ്പ​​​​​​തു വ​​​​​​യ​​​​​​സു​​​​വ​​​​​​രെ നി​​​​​​ങ്ങ​​​​​​ൾ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഹൃ​​​​​​ദ​​​​​​യ​​​​​​മി​​​​​​ല്ല, മു​​​​​​പ്പ​​​​​​തു ക​​​​​​ഴി​​​​​​ഞ്ഞും ക​​​​​​മ്യൂ​​​​ണി​​​​​​സ്റ്റാ​​​​​​യി തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ൽ നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ത​​​​​​ല​​​​​​യി​​​​​​ൽ ത​​​​​​ല​​​​​​ച്ചോ​​​​​​റി​​​​​​ല്ല.” പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ക​​​​​​ർ​​​​​​ക്ക​​​​​​ശ​​​​​​മാ​​​​​​യ ച​​​​​​ട്ട​​​​​​ക്കൂ​​​​​​ടു​​​​​​ക​​​​​​ളെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ഈ ​​​​​​വാ​​​​ക്യം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്.

ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ലി​​​​​​യൊ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തെ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ലും, ഏ​​​​​​താ​​​​​​നും പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ​​​​ത​​​​​​ന്നെ അ​​​​​​തി​​​​​​ന്‍റെ പ്രാ​​​​​​യോ​​​​​​ഗി​​​​​​ക പ​​​​​​രി​​​​​​മി​​​​​​തി​​​​​​ക​​​​​​ൾ ലോ​​​​​​കം തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞു. എ​​​​​​ങ്കി​​​​​​ലും, ഈ ​​​​​​ചി​​​​​​ന്താ​​​​​​ധാ​​​​​​ര ഇ​​​​​​പ്പോ​​​​​​ഴും സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന അ​​​​​​പൂ​​​​​​ർ​​​​​​വം ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ് കേ​​​​​​ര​​​​​​ളം. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​ർ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ക്രൈ​​​​​​സ്ത​​​​​​വ-​​​​​​മു​​​​​​സ്‌ലിം-​​​​​​ഹൈ​​​​​​ന്ദ​​​​​​വ മ​​​​​​ത​​​​​​മേ​​​​​​ല​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്മാ​​​​​​ർ​​​​പോ​​​​​​ലും പ​​​​​​ല​​​​​​പ്പോ​​​​​​ഴും ക​​​​​​മ്യൂ​​​​ണി​​​​​​സ്റ്റ് സ്വാ​​​​​​ധീ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. കാ​​​​​​ലം​​​​​​ചെ​​​​​​യ്ത പൗ​​​​​​ലോ​​​​​​സ് മാ​​​​​​ർ പൗ​​​​​​ലോ​​​​​​സും നി​​​​​​ര​​​​​​ണം യാ​​​​​​ക്കോ​​​​​​ബാ​​​​​​യ സ​​​​​​ഭ​​​​​​യു​​​​​​ടെ ഭ​​​​​​ദ്രാ​​​​​​സ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ൻ മാ​​​​​​ർ കൂ​​​​​​റി​​​​​​ലോ​​​​​​സും വി​​​​​​മോ​​​​​​ച​​​​​​ന ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​മു​​​​​​ഖ വക്താ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്ന ഫാ. ​​​​​​എ​​​​​​സ്. കാ​​​​​​പ്പ​​​​​​നും ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​ക​​​​​​ളി​​​​​​ൽ ക​​​​മ്യൂ​​​​ണി​​​​​​സ്റ്റ് ആ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​ഷ്ഠി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ണ്.

എ​​​​​​ന്താ​​​​​​ണ് ക​​​​മ്യൂ​​​​ണി​​​​​​സം?

ഭൂ​​​​​​മി, ഫാ​​​ക്‌​​​ട​​​​​​റി​​​​​​ക​​​​​​ൾ, യ​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന ഉ​​​​​​പാ​​​​​​ധി​​​​​​ക​​​​​​ളു​​​​​​ടെ പൊ​​​​​​തു ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ടെ വ​​​​​​ർ​​​ഗ​​​​​​ര​​​​​​ഹി​​​​​​ത​​​​​​വും ചൂ​​​​​​ഷ​​​​​​ണ​​​​​​ര​​​​​​ഹി​​​​​​ത​​​​​​വു​​​​​​മാ​​​​​​യ ഒ​​​​​​രു സാ​​​​​​മൂ​​​​​​ഹി​​​​​​ക-​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഘ​​​​​​ട​​​​​​ന സൃ​​​​​​ഷ്‌​​​ടി​​​ക്കാ​​​​​​നാ​​​​​​ണ് ക​​​​​​മ്യൂ​​​​​​ണി​​​​​​സം ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്. “ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രും സ്വ​​​​​​ന്തം ക​​​​​​ഴി​​​​​​വി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് അ​​​​​​ധ്വാ​​​​​​നി​​​​​​ക്കു​​​​​​ക, ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​ർ​​​​​​ക്കും അ​​​​​​വ​​​​​​ര​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ്യാ​​​​​​നു​​​​​​സ​​​​​​ര​​​​​​ണം വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ക”-എ​​​​​​ന്ന​​​​​​താ​​​​​​ണ് ഈ ​​​​​​വ്യ​​​​​​വ​​​​​​സ്ഥി​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​ന്തഃ​​​സ​​​​​​ത്ത. സ്വ​​​​​​കാ​​​​​​ര്യ​​​​​​സ്വ​​​​​​ത്ത് എ​​​​​​ന്ന സ​​​​​​ങ്ക​​​​​​ൽ​​​​​​പ്പ​​​​​​ത്തെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും നി​​​​​​രാ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്രം, സ​​​​​​മ്പ​​​​​​ത്ത് ഒ​​​​​​രു ചെ​​​​​​റി​​​​​​യ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ത​​​​​​ട​​​​​​യാ​​​​​​നും തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​വ​​​​​​ർ​​​ഗ സ​​​​​​ർ​​​​​​വാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലൂ​​​​​​ടെ സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ​​​​​​ത്വം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​നും ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു. കാ​​​​​​ൾ മാ​​​​​​ർ​​​​​​ക്സ്, ഫ്രെ​​​​​​ഡ​​​​​​റി​​​​​​ക് ഏം​​​​​​ഗ​​​​​​ൽ​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് ഈ ​​​​​​വി​​​​​​പ്ല​​​​​​വ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ചി​​​​​​ന്താ​​​​​​ഗ​​​​​​തി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ത്.

ക​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​പ്ര​​​​​​കാ​​​​​​രം ലോ​​​​​​ക​​​​​​ച​​​​​​രി​​​​​​ത്രം എ​​​​​​ന്ന​​​​​​ത് വ​​​​​​ർ​​​​​​ഗ​​​​​​സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ണ​​​​​​ത​​​​​​ഫ​​​​​​ല​​​​​​മാ​​​​​​ണ്. മു​​​​​​ത​​​​​​ലാ​​​​​​ളി​​​​​​ത്തം ത​​​​​​ക​​​​​​രു​​​​​​ക​​​​​​യും സോ​​​​​​ഷ്യ​​​​​​ലി​​​​​​സ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ക​​​​​​ട​​​​​​ന്ന് പൂ​​​​​​ർ​​​​​​ണ​​​മാ​​​​​​യ ക​​​മ്യൂ​​​ണി​​​​​​സ​​​​​​ത്തി​​​​​​ൽ എ​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ൾ​​​പോ​​​​​​ലും ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​ സ​​​​​​മൂ​​​​​​ഹം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​രു​​​​​​മെ​​​​​​ന്ന് ഈ ​​​​​​സി​​​​​​ദ്ധാ​​​​​​ന്തം വി​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്യു​​​​​​ന്നു.

ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​ന്‍റെ​​​​​​യും വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ച​​​​​​രി​​​​​​ത്രം

പ​​​​​​തി​​​​​​നെ​​​​​​ട്ടാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ന്ന ഫ്ര​​​​​​ഞ്ച് വി​​​​​​പ്ല​​​​​​വ​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​ണ് രാ​​​​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ ‘ഇ​​​​​​ട​​​​​​ത്-​​​​​​വ​​​​​​ല​​​​​​ത്’ വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വു​​​​​​ക​​​​​​ൾ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. 1789ലെ ​​​​​​ഫ്ര​​​​​​ഞ്ച് നാ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​സം​​​​​​ബ്ലി​​​​​​യി​​​​​​ൽ രാ​​​​​​ജാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തെ​​​​​​യും പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​ത്തെ​​​യും മ​​​​​​ത​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തെ​​​യും അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ച്ച​​​​​​വ​​​​​​ർ അ​​​​​​സം​​​​​​ബ്ലി​​​​​​യി​​​​​​ൽ വ​​​​​​ല​​​​​​തു​​​​​​വ​​​​​​ശ​​​​​​ത്തി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, വി​​​​​​പ്ല​​​​​​വ​​​​​​ത്തെ അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ച്ച​​​​​​വ​​​​​​രും മാ​​​​​​റ്റം ആ​​​​​​ഗ്ര​​​​​​ഹി​​​​​​ച്ച​​​​​​വ​​​​​​രും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം പൂ​​​​​​ർ​​​​​​ണ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ൽ വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് വാ​​​​​​ദി​​​​​​ച്ച​​​​​​വ​​​​​​രും അ​​​​​​സം​​​​​​ബ്ലിയി​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​​ഭാ​​​​​​ഗ​​​​​​ത്താ​​​യി​​​രു​​​​​​ന്നു. തി​​​​​​ക​​​​​​ച്ചും ആ​​​​​​ക​​​​​​സ്മി​​​​​​ക​​​​​​മാ​​​​​​യ ഈ ​​​​​​ഇ​​​​​​രി​​​​​​പ്പി​​​​​​ട ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് പി​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​ത്ത് ആ​​​​​​ഗോ​​​​​​ള രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വി​​​​​​ന്‍റെ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യ​​​​​​ത്.

പ​​​​​​ത്തൊ​​​​​​മ്പ​​​​​​തും ഇ​​​​​​രു​​​​​​പ​​​​​​തും നൂ​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ൽ ഈ ​​​​​​രാ​​​ഷ്‌​​​ട്രീ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടും പ​​​​​​ട​​​​​​ർ​​​​​​ന്നു. ദേ​​​​​​ശീ​​​​​​യ​​​​​​ത, പാ​​​​​​ര​​​​​​മ്പ​​​​​​ര്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണം, സ്വ​​​​​​കാ​​​​​​ര്യ മൂ​​​​​​ല​​​​​​ധ​​​​​​നം എ​​​​​​ന്നി​​​​​​വ വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ഖ​​​​​​മു​​​​​​ദ്ര​​​​​​ക​​​​​​ളാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ചി​​​​​​ന്താ​​​​​​ധാ​​​​​​ര​​​​​​ക​​​​​​ൾ സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ​​​​​​ത്വം, മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ​​​​​​ത, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശം, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി-​​​​​​സ്ത്രീ മു​​​​​​ന്നേ​​​​​​റ്റം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ ഊ​​​​​​ന്ന​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​ക്കൊ​​​​​​ണ്ട് വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ വി​​​​​​ക​​​​​​സി​​​​​​ച്ചു. ഇ​​​​​​പ്പോ​​​​​​ൾ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​നം, പ​​​​​​രി​​​​​​സ്ഥി​​​​​​തി സം​​​​​​ര​​​​​​ക്ഷ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ചി​​​​​​ന്ത​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​റി.

ക​​​​​​മ്യൂ​​​​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും കേ​​​​​​ര​​​​​​ള രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 1930ക​​​​​​ളി​​​​​​ലെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ നി​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ത്തെ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​ർ​​​​​​ന്ന​​​​​​ത്. ഭൂ​​​​​​പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണം, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി ക്ഷേ​​​​​​മം തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ക​​​​​​മ്യൂ​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, മാ​​​​​​ർ​​​​​​ക്സി​​​​​​യ​​​​​​ൻ സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​ച്ചേ​​​​​​ൽ​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ പ​​​​​​ല​​​​​​പ്പോ​​​​​​ഴും യ​​​​​​ഥാ​​​​​​ർ​​​ഥ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​രീ​​​​​​തി​​​​​​ക​​​​​​ൾ വി​​​​​​സ്മ​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

ഇ​ട​തു​പ​ക്ഷ ദ​ർ​ശ​ന​വും ക​മ്യൂ​ണി​സ​വും ഒ​ന്നാ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ കേ​ര​ള സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ഈ ​അ​ബ​ദ്ധ​ധാ​ര​ണ​യു​ടെ ഫ​ല​മാ​യി കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ കൈ​ക​ളി​ലെ​ത്തി. ഇ​ത് ആ​ധു​നി​ക ലോ​ക​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സ്വ​ത​ന്ത്ര​മാ​യ ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​ൾ വ​ള​രു​ന്ന​തി​നെ ത​ട​സ​പ്പെ​ടു​ത്തി. പു​രോ​ഗ​മ​ന​പ​ര​മാ​യ പ​ല ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളും മ​ല​യാ​ളി​ക​ൾ​ക്കു വേ​ണ്ട​വി​ധ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത് ഈ ​ക​മ്യൂ​ണി​സ്റ്റ് വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ലാ​ണ്.

National

ബംഗാളിൽ 35 മന്ത്രിമാരിൽ 22 പേരും തോറ്റു

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലും സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​യി​​​ലും ചി​​​ല സ​​​മാ​​​ന​​​ത​​​ക​​​ളു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ​​​യും ശൈ​​​ലി​​​യും ധാ​​​ർ​​​ഷ്ട്യവും ഏ​​​കാ​​​ധി​​​പ​​​ത്യ രീ​​​തി​​​ക​​​ളു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​നും ബം​​​ഗാ​​​ളി​​​ൽ ബി​​​ജെ​​​പി​​​ക്കും വി​​​സ്മ​​​യ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​തെ​​​ന്ന് എ​​​തി​​​രാ​​​ളി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ 19 മ​​​ന്ത്രി​​​മാ​​​രി​​​ൽ 13 പേ​​​രും തോ​​​റ്റ​​​ന്പി​​​യ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ​​​ൻ തോ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ബം​​​ഗാ​​​ളി​​​ലാ​​​ക​​​ട്ടെ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത​​​യ​​​ട​​​ക്കം മ​​​ത്സ​​​രി​​​ച്ച 35 മ​​​ന്ത്രി​​​മാ​​​രി​​​ൽ 22 പേ​​​രും തോ​​​റ്റു​​​തൊ​​​പ്പി​​​യി​​​ട്ടു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​പു​​​റ​​​മെ ധ​​​ന​​​കാ​​​ര്യം, വ്യ​​​വ​​​സാ​​​യം, വൈ​​​ദ്യു​​​തി, വി​​​ദ്യാ​​​ഭ്യാ​​​സം, ഗ​​​താ​​​ഗ​​​തം, സ്ത്രീ-​​​ശി​​​ശു വി​​​ക​​​സ​​​നം, ഭ​​​വ​​​ന നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന മ​​​ന്ത്രി​​​മാ​​​ർ ബി​​​ജെ​​​പി ത​​​രം​​​ഗ​​​ത്തി​​​ൽ ക​​​ട​​​പു​​​ഴ​​​കി വീ​​​ണു.

സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ൽ പ​​​ഴ​​​യ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ബി​​​ജെ​​​പി നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യോ​​​ട് 15,105 വോ​​​ട്ടു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ലാ​​​ണു മ​​​മ​​​ത തോ​​​റ്റ​​​ത്. സു​​​വേ​​​ന്ദു​​​വി​​​ന് 73,917 വോ​​​ട്ട് (53.02%) ല​​​ഭി​​​ച്ച​​​പ്പോ​​​ൾ മ​​​മ​​​ത​​​യ്ക്ക് 58,812 വോ​​​ട്ടാ​​​ണു (42.19%) ല​​​ഭി​​​ച്ച​​​ത്. സി​​​പി​​​എ​​​മ്മി​​​ന്‍റെ ശ്രീ​​​ജി​​​ബ് ബി​​​ശ്വാ​​​സി​​​ന് 3,556 വോ​​​ട്ടും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​ദീ​​​പ് പ്ര​​​സാ​​​ദി​​​ന് വെ​​​റും 1,257 വോ​​​ട്ടു​​​മാ​​​ണ് ഇ​​​വി​​​ടെ ല​​​ഭി​​​ച്ച​​​ത്.

2021ൽ ​​​മ​​​മ​​​ത​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ 1,956 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഭ​​​വാ​​​നി​​​പു​​​രി​​​ലും ന​​​ന്ദി​​​ഗ്രാ​​​മി​​​ലും മ​​​ത്സ​​​രി​​​ച്ച് ര​​​ണ്ടി​​​ട​​​ത്തും ജ​​​യി​​​ച്ച​​​ത്. മ​​​മ​​​ത സ​​​ർ​​​ക്കാ​​​രി​​​ലെ പ​​​ഴ​​​യ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സു​​​വേ​​​ന്ദു 2020 ഡി​​​സം​​​ബ​​​റി​​​ലാ​​​ണു തൃ​​​ണ​​​മൂ​​​ൽ വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ തോ​​​റ്റെ​​​ങ്കി​​​ലും 2021ലെ ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തേ ഭ​​​വാ​​​നി​​​പു​​​രി​​​ൽ​​​നി​​​ന്നു 58,835 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ ജ​​​യി​​​ച്ചാ​​​ണു മൂ​​​ന്നാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി മ​​​മ​​​ത നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. 2026ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ ദാ​​​സ് മു​​​ൻ​​​ഷി​​​യെ 25,301 വോ​​​ട്ടി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തും ഇ​​​തേ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

Sports

ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍ തോ​​റ്റു

മാ​​ലി: 2026 സാ​​ഫ് അ​​ണ്ട​​ര്‍ 20 പു​​രു​​ഷ ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍ മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് മ​​ത്സ​​രം ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ വി​​ധി​​ നി​​ര്‍​ണ​​യി​​ക്കാ​​ന്‍ ഷൂ​​ട്ടൗ​​ട്ട് അ​​ര​​ങ്ങേ​​റി.

ഷൂ​​ട്ടൗ​​ട്ടി​​ല്‍ ബം​​ഗ്ലാ​​ദേ​​ശ് 4-3ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഋ​​ഷി, ഡോ​​ഡും എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യു​​ടെ സ്‌​​പോ​​ട്ട് കി​​ക്കു​​ക​​ള്‍ ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​ത്.


സെ​​മി​​യി​​ല്‍ 5-0നു ​​ഭൂ​​ട്ടാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. നേ​​പ്പാ​​ളി​​നെ (1-0) മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

2025ല്‍ ​​ബം​​ഗ്ലാ​​ദേ​​ശി​​നെ ഫൈ​​ന​​ലി​​ല്‍ 4-3നു ​​ഷൂ​​ട്ടൗ​​ട്ടി​​ല്‍ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ കി​​രീ​​ടം നേ​​ടി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യാ​​ണ് (നാ​​ല്) സാ​​ഫ് അ​​ണ്ട​​ര്‍ 20 കി​​രീ​​ടം ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ്രാ​​വ​​ശ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Kerala

ന​ഷ്‌ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി കൈ​മാ​റി റെ​യി​ല്‍​വേ പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ന​ഷ്‌​ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ റെ​യി​ല്‍​വേ പോ​ലീ​സ് ക​ണ്ടെ​ത്തി ഉ​ട​മ​ക​ള്‍​ക്കു തി​രി​കെ ന​ൽ​കി.

വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി ക​ണ്ടെ​ത്തി​യ 40 ഫോ​ണു​ക​ളാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കൈ​മാ​റി​യ​ത്. ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടി​ല്ലെ​ന്നു ക​രു​തി​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ തി​രി​കെ ല​ഭി​ച്ച​പ്പോ​ള്‍ പ​ല​രും വി​കാ​ര​ഭ​രി​ത​രാ​യി.

കേ​ന്ദ്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വ​കു​പ്പി​നു കീ​ഴി​ലെ സെ​ന്‍​ട്ര​ല്‍ എ​ക്യു​പ്‌​മെ​ന്‍റ് ഐ​ഡ​ന്‍റി​റ്റി ര​ജി​സ്റ്റ​ര്‍ (സി​ഇ​ഐ​ആ​ര്‍) മു​ഖേ​ന 66 ഫോ​ണു​ക​ളാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഒ​രാ​ഴ്ച മു​ത​ല്‍ ഒ​രു വ​ര്‍​ഷം മു​മ്പു​വ​രെ പ​രാ​തി​പ്പെ​ട്ട​വ​രു​ടെ ഫോ​ണു​ക​ളും ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന​ട​ക്കം ഉ​ട​മ​ക​ളെ​യും ഇ​ത്ത​ര​ത്തി​ല്‍ ക​ണ്ടെ​ത്തി. മ​റ്റു ഫോ​ണു​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കൈ​മാ​റും. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡി​ജി​ന് ഫോ​ണ്‍ കൈ​മാ​റി എ​സ്പി മു​ഹ​മ്മ​ദ് ന​ദി​മു​ദീ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​റ​ണാ​കു​ളം-20, കോ​ട്ട​യം-​നാ​ല്, ആ​ല​പ്പു​ഴ-​അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം-10, കോ​ഴി​ക്കോ​ട്-10, തൃ​ശൂ​ര്‍-11, ഷൊ​ര്‍​ണൂ​ര്‍-​അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണു ക​ണ്ടെ​ത്തി​യ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു​ള്ള ഫോ​ണു​ക​ളു​ടെ എ​ണ്ണം.

സി​ഇ​ഐ​ആ​ര്‍

സി​ഇ​ഐ​ആ​റി​ല്‍ പ​രാ​തി​പ്പെ​ടു​ന്ന​തോ​ടെ ന​ഷ്‌​ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണ്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കും. പു​തി​യ സിം ​ഇ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​9ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തോ​ടെ സിം ​ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ള​ട​ക്കം പോ​ലീ​സി​നും പ​രാ​തി​ക്കാ​ര​നും മെ​സേ​ജാ​യി ല​ഭി​ക്കും. ഇ​തോ​ടെ സിം ​ഉ​ട​മ​യെ ക​ണ്ടെ​ത്തി ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

District News

ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി

കേ​ത​മം​ഗ​ലം: ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ൽ​കി റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രി മാ​തൃ​ക​യാ​യി. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് വൈ​കി​ട്ടാ​ണ് ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ പാ​ദ​സ്വ​രം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി കെ.​കെ. സ​ജി​ത​യ്ക്ക് ല​ഭി​ച്ച​ത്. അ​പ്പോ​ൾ ത​ന്നെ മേ​ല​ധി​കാ​രി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​തി​നു ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി കെ.​ഐ. നി​ജ യു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​എം. സു​ബൈ​റി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യ്ക്ക് ന​ൽ​കു​ക​യും ചെ​യ്തു

Kerala

പാ​ല​ക്കാ​ട്ട് ലോ​ട്ട​റി​ക്ക​ട​യി​ൽ മോ​ഷ​ണം; പ​ണ​വും ലോ​ട്ട​റി​യും ന​ഷ്ട​മാ​യി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി ടൗ​ണി​ൽ ലോ​ട്ട​റി ക​ട​യി​ൽ മോ​ഷ​ണം. പ​ട്ടാ​മ്പി-​ഗു​രു​വാ​യൂ​ർ റോ​ഡി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സൗ​മ്യ ലോ​ട്ട​റി ഏ​ജ​ൻ​സി​യു​ടെ ഔ​ട്ട്ലെ​റ്റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.‌

ക​ട​യി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും 10,000 രൂ​പ​യും ന​ഷ്ട​മാ​യെ​ന്നാ​ണ് വി​വ​രം. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​ര​നെ​ത്തി ക​ട തു​റ​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഉ​ട​മ​യു​ടെ പ​രാ​തി​ന്മേ​ൽ പ​ട്ടാ​മ്പി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Sports

ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഗം​ഭീ​ര ജ​യം; അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീടം പാ​ക്കി​സ്ഥാ​ന്

ദു​ബാ​യി: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 191 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 348 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 26.2 ഓ​വ​റി​ൽ 156 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 36 റ​ൺ​സെ​ടു​ത്ത ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ആ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി 26 റ​ൺ​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും ഇ​ന്ത്യ​ൻ നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി നാ​ല് വി​ക്ക​റ്റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ലി റാ​സ​യാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. മു​ഹ​മ്മ​ദ് സ​യ്യാം, അ​ബ്ദു​ൾ ശു​ഭാ​ൻ, ഹു​സൈ​ഫ അ​ഹ്സാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 347 റ​ൺ​സെ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി ക​ളം​വാ​ണ ഓ​പ്പ​ണ​ർ സ​മീ​ർ മി​ൻ​ഹാ​സി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് പാ​ക്കി​സ്ഥാ​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 113 പ​ന്തി​ൽ 17 ബൗ​ണ്ട​റി​ക​ളും ഒ​മ്പ​തു സി​ക്സ​റു​മു​ൾ​പ്പെ​ടെ 172 റ​ൺ​സാ​ണ് സ​മീ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

അ​തേ​സ​മ​യം, അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി അ​ഹ​മ്മ​ദ് ഹു​സൈ​ൻ (56) മി​ക​ച്ച പി​ന്തു​ണ ന​ല്കി. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം​വി​ക്ക​റ്റി​ൽ ഇ​തു​വ​രെ 137 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഹം​സ സ​ഹൂ​ർ (18), ഉ​സ്മാ​ൻ ഖാ​ൻ (35), ഫ​ർ​ഹാ​ൻ യൂ​സ​ഫ് (19) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഹെ​നി​ൽ പ​ട്ടേ​ലും ഖി​ലാ​ൻ പ​ട്ടേ​ലും ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും ക​നി​ഷ്ക് ചൗ​ഹാ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

 

 

Kerala

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി; സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ യു​ഡി​എ​ഫി​ന്

പാ​ല​ക്കാ​ട്: സി​പി​എ​മ്മി​ന് വീ​ണ്ടും തി​രി​ച്ച​ടി. 30 വ​ര്‍​ഷം ഭ​രി​ച്ച വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യി കൈ​കോ​ർ​ത്താ​ണ് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് തി​രി​ച്ച് പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച പ്ര​സാ​ദി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ക്കും.30 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി 17-ാം വാ​ർ​ഡ് പ്ര​ധാ​നി​യി​ൽ നി​ന്ന് 182 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ്ര​സാ​ദ് ജ​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലു​ള്ള 22 സീ​റ്റി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഒ​മ്പ​ത് വീ​തം സീ​റ്റ് വീ​ത​മാ​ണ് ല​ഭി​ച്ച​ത്. സ്വ​ത​ന്ത്ര​നാ​യ പ്ര​സാ​ദ്, എ​ൻ​ഡി​എ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സീ​റ്റ് നി​ല. ഇ​തോ​ടെ​യാ​ണ് പ്ര​സാ​ദി​നെ ഒ​പ്പം കൂ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.

ബി​ജെ​പി മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും ഇ​രു​പ​ക്ഷ​ത്തെ​യും പി​ന്തു​ണ​യ്ക്കി​ല്ല. സി​പി​എ​മ്മി​ൽ നി​ന്നും ന​ട​പ​ടി നേ​രി​ട്ട​വ​രു​ടെ കൂ​ട്ടാ​യ്മ വോ​യ്സ് ഓ​ഫ് വ​ട​ക്ക​ഞ്ചേ​രി​യു​ടെ പേ​രി​ലാ​ണ് പ്ര​സാ​ദ് മ​ത്സ​രി​ച്ച​ത്. 182 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ്ര​സാ​ദ് വി​ജ​യി​ച്ച​ത്. 2015-20 കാ​ല​ഘ​ട്ട​ത്തി​ൽ സി​പി​എം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു പ്ര​സാ​ദ്.

Kerala

കു​ന്നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നി​ര​യാ​യ വി.​എ​സ്. സു​ജി​ത് പ​രാ​ജ​യ​പ്പെ​ട്ടു

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ.​സു​ജി​ത് പ​രാ​ജ​യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ബി​ൻ ക​ണ്ണ​ൻ ആ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ചൊ​വ്വ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ണ് സു​ജി​ത്.

കു​ന്നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദ​നം പു​റ​ത്തു​വ​ന്ന​തി​ലൂ​ടെ സു​ജി​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. 2023 ഏ​പ്രി​ൽ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

വ​ഴി​യ​രി​കി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പോ​ലീ​സി​നോ​ട് സു​ജി​ത്ത് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ കു​ന്നം​കു​ളം എ​സ്ഐ നു​ഹ്മാ​ൻ, സു​ജി​ത്തി​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ദ്യ​പി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കി, പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി എ​ന്ന വ്യാ​ജ​ക്കു​റ്റ​ങ്ങ​ൾ ചു​മ​ത്തി സു​ജി​ത്തി​നെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

തീ​വ്ര​ത തി​രി​ച്ച​ടി​ച്ചു;​ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം നേ​താ​വ് ല​സി​ത നാ​യ​ർ തോ​റ്റു

പ​ത്ത​നം​തി​ട്ട: സി​പി​എം വ​നി​താ നേ​താ​വ് ല​സി​ത നാ​യ​ർ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടാം വാ​ർ​ഡി​ൽ തോ​റ്റു. "തീ​വ്ര​ത' പ​രാ​മ​ർ​ശം ന​ട​ത്തി​യ നേ​താ​വാ​ണ് ല​സി​ത നാ​യ​ർ.

ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു ല​സി​ത നാ​യ​ർ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​ത് അ​തി​തീ​വ്ര​പീ​ഡ​ന​മെ​ന്നും മു​കേ​ഷ് എം​എ​ൽ​എ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞ പീ​ഡ​നം എ​ന്നാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കേ​സും മു​കേ​ഷി​ന്‍റെ കേ​സും ര​ണ്ട് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​ണ് എ​ന്നാ​യി​രു​ന്നു ല​സി​ത നാ​യ​രു​ടെ പ്ര​സ്താ​വ​ന. രാ​ഹു​ലി​ന്‍റേ​ത് അ​തി​തീ​വ്ര​മാ​യ പീ​ഡ​ന​വും മു​കേ​ഷി​ന്‍റേ​ത് തീ​വ്ര​ത കു​റ​ഞ്ഞ​തു​മാ​ണ്.

മു​കേ​ഷി​ന്‍റേ​ത് പീ​ഡ​ന​മാ​ണെ​ന്ന് സി​പി​എം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​യി​രു​ന്നു ല​സി​ത​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. മു​കേ​ഷി​ന് എ​തി​രെ കോ​ട​തി​യു​ടെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളോ പ​രാ​തി​യോ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മു​കേ​ഷ് പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത്. ര​ണ്ടും ര​ണ്ട് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ത് ആ​ണെ​ന്നാ​ണ് ല​സി​ത പ​റ​ഞ്ഞ​ത്.

Kerala

ക​ട്ട​പ്പ​ന ന​ഗ​ര​ഭ​യി​ൽ ഇ.എം. ആഗസ്‌തി പരാജയപ്പെട്ടു

ഇ​ടു​ക്കി: ക​ട്ട​പ്പ​ന ന​ഗ​ര​ഭ​യി​ൽ മ​ത്സ​രി​ച്ച എ​ഐ​സി​സി അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ഇ.​എം. അ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ടു.

മൂ​ന്ന് ത​വ​ണ എം​എ​ൽ​എ, ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വാ​ണ് ഇം.​എം. അ​ഗ​സ്തി.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ 22-ാം വാ​ർ​ഡ് ഇ​രു​പ​തേ​ക്ക​റി​ലാ​ണ് അ​ഗ​സ്തി മ​ത്സ​രി​ച്ച​ത്. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി സി.​ആ​ർ. മു​ര​ളി 60 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​ണ് സി.​ആ​ർ. മു​ര​ളി.

Kerala

അ​ടൂ​രി​ൽ രാ​ഹു​ലി​ന്‍റെ വി​ശ്വ​സ്ത​ൻ ഫെ​നി നൈ​നാ​ൻ തോ​റ്റു

പ​ത്ത​നം​തി​ട്ട: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ശ്വ​സ്ത​ൻ ഫെ​നി നൈ​നാ​ൻ തോ​റ്റു. അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ഫെ​നി നൈ​നാ​ൻ. ഇ​വി​ടെ ബി​ജെ​പി സീ​റ്റ് നി​ല​നി​ർ​ത്തി.

ഫെ​നി നൈ​നാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ലാ​ത്സം​ഗ കേ​സി​ൽ ഫെ​നി നൈ​നാ​നെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​തി​നാ​റാം വാ​ർ​ഡി​ൽ 248 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ൻ ബി​ബി​ൻ ബേ​ബി വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ​നേ​താ​വ് ജാ​സിം കു​ട്ടി​യെ ആ​ണ് തോ​ൽ​പ്പി​ച്ച​ത്. അ​തേ സ​മ​യം, രാ​ഹു​ലി​ന്‍റെ മ​റ്റൊ​രു വി​ശ്വ​സ്ത​ൻ ജ​യി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ശ്വ​സ്ത​ൻ റി​നോ പി ​രാ​ജ​ൻ 240 വോ​ട്ടി​ന് ഏ​റ​ത്തു പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച​ത്.

Latest News

Corehub Up