x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ 35 മന്ത്രിമാരിൽ 22 പേരും തോറ്റു


Published: May 6, 2026 03:08 AM IST | Updated: May 6, 2026 03:08 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലും സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​യി​​​ലും ചി​​​ല സ​​​മാ​​​ന​​​ത​​​ക​​​ളു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ​​​യും ശൈ​​​ലി​​​യും ധാ​​​ർ​​​ഷ്ട്യവും ഏ​​​കാ​​​ധി​​​പ​​​ത്യ രീ​​​തി​​​ക​​​ളു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​നും ബം​​​ഗാ​​​ളി​​​ൽ ബി​​​ജെ​​​പി​​​ക്കും വി​​​സ്മ​​​യ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​തെ​​​ന്ന് എ​​​തി​​​രാ​​​ളി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ 19 മ​​​ന്ത്രി​​​മാ​​​രി​​​ൽ 13 പേ​​​രും തോ​​​റ്റ​​​ന്പി​​​യ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ​​​ൻ തോ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ബം​​​ഗാ​​​ളി​​​ലാ​​​ക​​​ട്ടെ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത​​​യ​​​ട​​​ക്കം മ​​​ത്സ​​​രി​​​ച്ച 35 മ​​​ന്ത്രി​​​മാ​​​രി​​​ൽ 22 പേ​​​രും തോ​​​റ്റു​​​തൊ​​​പ്പി​​​യി​​​ട്ടു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​പു​​​റ​​​മെ ധ​​​ന​​​കാ​​​ര്യം, വ്യ​​​വ​​​സാ​​​യം, വൈ​​​ദ്യു​​​തി, വി​​​ദ്യാ​​​ഭ്യാ​​​സം, ഗ​​​താ​​​ഗ​​​തം, സ്ത്രീ-​​​ശി​​​ശു വി​​​ക​​​സ​​​നം, ഭ​​​വ​​​ന നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന മ​​​ന്ത്രി​​​മാ​​​ർ ബി​​​ജെ​​​പി ത​​​രം​​​ഗ​​​ത്തി​​​ൽ ക​​​ട​​​പു​​​ഴ​​​കി വീ​​​ണു.

സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ൽ പ​​​ഴ​​​യ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ബി​​​ജെ​​​പി നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യോ​​​ട് 15,105 വോ​​​ട്ടു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ലാ​​​ണു മ​​​മ​​​ത തോ​​​റ്റ​​​ത്. സു​​​വേ​​​ന്ദു​​​വി​​​ന് 73,917 വോ​​​ട്ട് (53.02%) ല​​​ഭി​​​ച്ച​​​പ്പോ​​​ൾ മ​​​മ​​​ത​​​യ്ക്ക് 58,812 വോ​​​ട്ടാ​​​ണു (42.19%) ല​​​ഭി​​​ച്ച​​​ത്. സി​​​പി​​​എ​​​മ്മി​​​ന്‍റെ ശ്രീ​​​ജി​​​ബ് ബി​​​ശ്വാ​​​സി​​​ന് 3,556 വോ​​​ട്ടും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​ദീ​​​പ് പ്ര​​​സാ​​​ദി​​​ന് വെ​​​റും 1,257 വോ​​​ട്ടു​​​മാ​​​ണ് ഇ​​​വി​​​ടെ ല​​​ഭി​​​ച്ച​​​ത്.

2021ൽ ​​​മ​​​മ​​​ത​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ 1,956 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഭ​​​വാ​​​നി​​​പു​​​രി​​​ലും ന​​​ന്ദി​​​ഗ്രാ​​​മി​​​ലും മ​​​ത്സ​​​രി​​​ച്ച് ര​​​ണ്ടി​​​ട​​​ത്തും ജ​​​യി​​​ച്ച​​​ത്. മ​​​മ​​​ത സ​​​ർ​​​ക്കാ​​​രി​​​ലെ പ​​​ഴ​​​യ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സു​​​വേ​​​ന്ദു 2020 ഡി​​​സം​​​ബ​​​റി​​​ലാ​​​ണു തൃ​​​ണ​​​മൂ​​​ൽ വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ തോ​​​റ്റെ​​​ങ്കി​​​ലും 2021ലെ ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തേ ഭ​​​വാ​​​നി​​​പു​​​രി​​​ൽ​​​നി​​​ന്നു 58,835 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ ജ​​​യി​​​ച്ചാ​​​ണു മൂ​​​ന്നാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി മ​​​മ​​​ത നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. 2026ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ ദാ​​​സ് മു​​​ൻ​​​ഷി​​​യെ 25,301 വോ​​​ട്ടി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തും ഇ​​​തേ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ബം​​​ഗാ​​​ളി​​​ൽ പരാജയപ്പെട്ട മ​​​ന്ത്രി​​​മാ​​​ർ

1. മ​​​മ​​​ത ബാ​​​ന​​​ർ​​​ജി (മു​​​ഖ്യ​​​മ​​​ന്ത്രി) - ഭ​​​വാ​​​നി​​​പു​​​ർ, 2. അ​​​രൂ​​​പ് ബി​​​ശ്വാ​​​സ് (ഭ​​​വ​​​നം, വൈ​​​ദ്യു​​​തി) - ടോ​​​ളി​​​ഗ​​​ഞ്ച്, 3. ബ്ര​​​ത്യ ബ​​​സു (പൊ​​​തു, ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം) - ഡം ​​​ഡം, 4. ച​​​ന്ദ്രി​​​മ ഭ​​​ട്ടാ​​​ചാ​​​ര്യ (ധ​​​ന​​​കാ​​​ര്യം, പ​​​രി​​​സ്ഥി​​​തി, പ്രോ​​​ഗ്രാം മോ​​​ണി​​​റ്റ​​​റിം​​​ഗ്) - ഡം ​​​ഡം ഉ​​​ത്ത​​​ർ, 5. ശ​​​ശി പ​​​ഞ്ച (വ്യ​​​വ​​​സാ​​​യം, വാ​​​ണി​​​ജ്യം, സം​​​രം​​​ഭ​​​ങ്ങ​​​ൾ; സ്ത്രീ​​​ക​​​ളും ശി​​​ശു വി​​​ക​​​സ​​​ന​​​വും സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​വും)- ശ്യാം​​​പു​​​ക്കു​​​ർ, 6. സു​​​ജി​​​ത് ബോ​​​സ് (ഫ​​​യ​​​ർ ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജ​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ്) - ബി​​​ധാ​​​ന​​​ഗ​​​ർ, 7. ഇ​​​ന്ദ്ര​​​നി​​​ൽ സെ​​​ൻ (സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം, പ​​​രി​​​ശീ​​​ല​​​നം, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം; ടൂ​​​റി​​​സം) - ച​​​ന്ദ​​​ന​​​ഗ​​​ർ, 8. ബേ​​​ച​​​രം മ​​​ന്ന (കാ​​​ർ​​​ഷി​​​ക വി​​​പ​​​ണ​​​നം)- സിം​​​ഗൂ​​​ർ, 9. സ്വ​​​പ​​​ൻ ദേ​​​ബ്നാ​​​ഥ് (മൃ​​​ഗ​​​വി​​​ഭ​​​വ വി​​​ക​​​സ​​​നം)- പു​​​ർ​​​ബ​​​സ്ത​​​ലി ദ​​​ക്ഷി​​​ണ, 10. ബു​​​ലു ചി​​​ക് ബ​​​റൈ​​​ക് (പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ ക്ഷേ​​​മം, ആ​​​ദി​​​വാ​​​സി വി​​​ക​​​സ​​​നം)- മാ​​​ൽ, 11. പ്ര​​​ദീ​​​പ് മ​​​സും​​​ദാ​​​ർ (സ​​​ഹ​​​ക​​​ര​​​ണം, പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, ഗ്രാ​​​മ​​​വി​​​ക​​​സ​​​നം)- ദു​​​ർ​​​ഗാ​​​പു​​​ർ പു​​​ർ​​​ബ, 12. ബി​​​ർ​​​ബ​​​ഹ ഹ​​​ൻ​​​സ്ദ (വ​​​ന​​​ങ്ങ​​​ൾ, സ്വ​​​യം​​​സ​​​ഹാ​​​യ സം​​​ഘം, സ്വ​​​യം​​​തൊ​​​ഴി​​​ൽ)- ബി​​​ൻ​​​പു​​​ർ, 13. മ​​​ന​​​സ് ര​​​ഞ്ജ​​​ൻ ഭു​​​നി​​​യ (ജ​​​ല​​​സേ​​​ച​​​ന​​​വും ജ​​​ല​​​പാ​​​ത​​​യും, ജ​​​ല​​​വി​​​ഭ​​​വ വി​​​ക​​​സ​​​ന​​​വും)- സ​​​ബാം​​​ഗ്, 14. മോ​​​ളോ​​​യ് ഘ​​​ട്ട​​​ക് (തൊ​​​ഴി​​​ൽ)- അ​​​സ​​​ൻ​​​സോ​​​ൾ ഉ​​​ത്ത​​​ർ, 15. സി​​​ദ്ദി​​​ഖു​​​ള്ള ചൗ​​​ധ​​​രി (ബ​​​ഹു​​​ജ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​വും ലൈ​​​ബ്ര​​​റി സേ​​​വ​​​ന​​​ങ്ങ​​​ളും)- മോ​​​ണ്ടേ​​​ശ്വ​​​ർ, 16. ഉ​​​ദ​​​യ​​​ൻ ഗു​​​ഹ (ഉ​​​ത്ത​​​ര ബം​​​ഗാ​​​ൾ വി​​​ക​​​സ​​​നം)- ദി​​​ൻ​​​ഹ​​​ത, 17. സ​​​ന്ധ്യാ​​​റാ​​​ണി ടു​​​ഡു (പ​​​ശ്ചി​​​മ​​​ഞ്ച​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ)- മ​​​ൻ​​​ബ​​​സാ​​​ർ, 18. ബ​​​ങ്കിം ച​​​ന്ദ്ര ഹ​​​സ്ര (സു​​​ന്ദ​​​ർ​​​ബ​​​ൻ അ​​​ഫ​​​യേ​​​ഴ്സ്)- സാ​​​ഗ​​​ർ, 19. ഉ​​​ജ്ജ​​​ൽ ബി​​​ശ്വാ​​​സ് (ശാ​​​സ്ത്ര- സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ബ​​​യോ ടെ​​​ക്നോ​​​ള​​​ജി)- കൃ​​​ഷ്ണ​​​ന​​​ഗ​​​ർ ദ​​​ക്ഷി​​​ണ, 20. സ്നേ​​​ഹ​​​സി​​​സ് ച​​​ക്ര​​​വ​​​ർ​​​ത്തി (ഗ​​​താ​​​ഗ​​​തം) - ജ​​​ങ്കി​​​പാ​​​റ, 21. ശ്രീ​​​കാ​​​ന്ത് മ​​​ഹാ​​​തോ - സ​​​ഹ​​​മ​​​ന്ത്രി (ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യം)- സ​​​ൽ​​​ബോ​​​ണി, 22. സ​​​ത്യ​​​ജി​​​ത് ബ​​​ർ​​​മാ​​​ൻ - സ​​​ഹ​​​മ​​​ന്ത്രി (സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം) - ഹേം​​​താ​​​ബാ​​​ദ്.

Tags : Bengal lost

Recent News

Corehub Up