x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്‌ടപ്പെ​ട്ടോ?

മാ​ത്യു ചെമ്പുക​ണ്ട​ത്തി​ൽ
Published: May 13, 2026 12:00 AM IST | Updated: May 13, 2026 12:00 AM IST

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​ഴി​​​​​​ച്ചു​​​​​​കൂ​​​​​​ടാ​​​​​​നാ​​​​കാ​​​​​​ത്ത ര​​​​​​ണ്ട് പ​​​​​​ദ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ക​​​​​​മ്യൂ​​​​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​വ ര​​​​​​ണ്ടും ഒ​​​​​​ന്നാ​​​​​​ണോ അ​​​​​​തോ വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​ണോ എ​​​​​​ന്ന ചോ​​​​​​ദ്യം പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്രം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ എ​​​​​​ങ്ങ​​​​​​നെ സ്വാ​​​​​​ധീ​​​​​​നം ഉ​​​​​​റ​​​​​​പ്പി​​​​​​ച്ചു എ​​​​​​ന്നും ആ​​​​​​ധു​​​​​​നി​​​​​​ക​​​​കാ​​​​​​ല​​​​​​ത്ത് അ​​​​​​ത് നേ​​​​​​രി​​​​​​ടു​​​​​​ന്ന വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ എ​​​​​​ന്തൊ​​​​​​ക്കെ​​​​​​യാ​​​​​​ണെ​​​​​​ന്നും പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കാം.

1950ക​​​​​​ളി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന് ബ​​​​​​ഹു​​​​​​ജ​​​​​​ന അ​​​​​​ടി​​​​​​ത്ത​​​​​​റ പാ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ൽ ക​​​​​​ല​​​​​​യും സാ​​​​​​ഹി​​​​​​ത്യ​​​​​​വും വ​​​​​​ലി​​​​​​യ പ​​​​​​ങ്കു​​​​​​ വ​​​​​​ഹി​​​​​​ച്ചു. പ്ര​​​​​​മു​​​​​​ഖ നാ​​​​​​ട​​​​​​ക​​​​​​കൃ​​​​​​ത്ത് തോ​​​​​​പ്പി​​​​​​ൽ ഭാ​​​​​​സി ര​​​​​​ചി​​​​​​ച്ച ‘നി​​​​​​ങ്ങ​​​​​​ളെ​​​​​​ന്നെ ക​​​​മ്മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​ക്കി’ എ​​​​​​ന്ന നാ​​​​​​ട​​​​​​കം അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് പാ​​​​​​ർ​​​​​​ട്ടി കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ, നാ​​​​​​ല് പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​ശേ​​​​​​ഷം പ​​​​​​ഴ​​​​​​യ​​​​​​കാ​​​​​​ല ന​​​​​​ക്സ​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന സി​​​​​​വി​​​​​​ക് ച​​​​​​ന്ദ്ര​​​​​​ൻ ‘നി​​​​​​ങ്ങ​​​​​​ളാ​​​​​​രെ ക​​​​​​മ്മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​ക്കി?’ എ​​​​​​ന്ന നാ​​​​​​ട​​​​​​ക​​​​​​മെ​​​​​​ഴു​​​​​​തി​​​​​​യ​​​​​​ത് കേ​​​​​​ര​​​​​​ളീ​​​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​​​യ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ​​​​​​ക്കും കോ​​​​​​ളി​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ഴി​​​​​​വ​​​​​​ച്ചു.

സി​​​​​​വി​​​​​​ക് ച​​​​​​ന്ദ്ര​​​​​​ൻ വി​​​​​​വാ​​​​​​ദ​​​​​​നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് ത​​​​​​ല​​​​​​ശേ​​​​​​രി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന കെ​​​​സി​​​​വൈ​​​​എം സം​​​​​​സ്ഥാ​​​​​​ന സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​സം​​​​​​ഗം ഇ​​​​​​ന്നും പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തെ​​​​​​യും പ്രാ​​​​​​യ​​​​​​ത്തെ​​​​​​യും ബ​​​​​​ന്ധി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞു: “മു​​​​​​പ്പ​​​​​​തു വ​​​​​​യ​​​​​​സു​​​​വ​​​​​​രെ നി​​​​​​ങ്ങ​​​​​​ൾ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഹൃ​​​​​​ദ​​​​​​യ​​​​​​മി​​​​​​ല്ല, മു​​​​​​പ്പ​​​​​​തു ക​​​​​​ഴി​​​​​​ഞ്ഞും ക​​​​​​മ്യൂ​​​​ണി​​​​​​സ്റ്റാ​​​​​​യി തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ൽ നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ത​​​​​​ല​​​​​​യി​​​​​​ൽ ത​​​​​​ല​​​​​​ച്ചോ​​​​​​റി​​​​​​ല്ല.” പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ക​​​​​​ർ​​​​​​ക്ക​​​​​​ശ​​​​​​മാ​​​​​​യ ച​​​​​​ട്ട​​​​​​ക്കൂ​​​​​​ടു​​​​​​ക​​​​​​ളെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ഈ ​​​​​​വാ​​​​ക്യം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്.

ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ലി​​​​​​യൊ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തെ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ലും, ഏ​​​​​​താ​​​​​​നും പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ​​​​ത​​​​​​ന്നെ അ​​​​​​തി​​​​​​ന്‍റെ പ്രാ​​​​​​യോ​​​​​​ഗി​​​​​​ക പ​​​​​​രി​​​​​​മി​​​​​​തി​​​​​​ക​​​​​​ൾ ലോ​​​​​​കം തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞു. എ​​​​​​ങ്കി​​​​​​ലും, ഈ ​​​​​​ചി​​​​​​ന്താ​​​​​​ധാ​​​​​​ര ഇ​​​​​​പ്പോ​​​​​​ഴും സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന അ​​​​​​പൂ​​​​​​ർ​​​​​​വം ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ് കേ​​​​​​ര​​​​​​ളം. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​ർ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ക്രൈ​​​​​​സ്ത​​​​​​വ-​​​​​​മു​​​​​​സ്‌ലിം-​​​​​​ഹൈ​​​​​​ന്ദ​​​​​​വ മ​​​​​​ത​​​​​​മേ​​​​​​ല​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്മാ​​​​​​ർ​​​​പോ​​​​​​ലും പ​​​​​​ല​​​​​​പ്പോ​​​​​​ഴും ക​​​​​​മ്യൂ​​​​ണി​​​​​​സ്റ്റ് സ്വാ​​​​​​ധീ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. കാ​​​​​​ലം​​​​​​ചെ​​​​​​യ്ത പൗ​​​​​​ലോ​​​​​​സ് മാ​​​​​​ർ പൗ​​​​​​ലോ​​​​​​സും നി​​​​​​ര​​​​​​ണം യാ​​​​​​ക്കോ​​​​​​ബാ​​​​​​യ സ​​​​​​ഭ​​​​​​യു​​​​​​ടെ ഭ​​​​​​ദ്രാ​​​​​​സ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ൻ മാ​​​​​​ർ കൂ​​​​​​റി​​​​​​ലോ​​​​​​സും വി​​​​​​മോ​​​​​​ച​​​​​​ന ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​മു​​​​​​ഖ വക്താ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്ന ഫാ. ​​​​​​എ​​​​​​സ്. കാ​​​​​​പ്പ​​​​​​നും ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​ക​​​​​​ളി​​​​​​ൽ ക​​​​മ്യൂ​​​​ണി​​​​​​സ്റ്റ് ആ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​ഷ്ഠി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ണ്.

എ​​​​​​ന്താ​​​​​​ണ് ക​​​​മ്യൂ​​​​ണി​​​​​​സം?

ഭൂ​​​​​​മി, ഫാ​​​ക്‌​​​ട​​​​​​റി​​​​​​ക​​​​​​ൾ, യ​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന ഉ​​​​​​പാ​​​​​​ധി​​​​​​ക​​​​​​ളു​​​​​​ടെ പൊ​​​​​​തു ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ടെ വ​​​​​​ർ​​​ഗ​​​​​​ര​​​​​​ഹി​​​​​​ത​​​​​​വും ചൂ​​​​​​ഷ​​​​​​ണ​​​​​​ര​​​​​​ഹി​​​​​​ത​​​​​​വു​​​​​​മാ​​​​​​യ ഒ​​​​​​രു സാ​​​​​​മൂ​​​​​​ഹി​​​​​​ക-​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഘ​​​​​​ട​​​​​​ന സൃ​​​​​​ഷ്‌​​​ടി​​​ക്കാ​​​​​​നാ​​​​​​ണ് ക​​​​​​മ്യൂ​​​​​​ണി​​​​​​സം ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്. “ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രും സ്വ​​​​​​ന്തം ക​​​​​​ഴി​​​​​​വി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് അ​​​​​​ധ്വാ​​​​​​നി​​​​​​ക്കു​​​​​​ക, ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​ർ​​​​​​ക്കും അ​​​​​​വ​​​​​​ര​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ്യാ​​​​​​നു​​​​​​സ​​​​​​ര​​​​​​ണം വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ക”-എ​​​​​​ന്ന​​​​​​താ​​​​​​ണ് ഈ ​​​​​​വ്യ​​​​​​വ​​​​​​സ്ഥി​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​ന്തഃ​​​സ​​​​​​ത്ത. സ്വ​​​​​​കാ​​​​​​ര്യ​​​​​​സ്വ​​​​​​ത്ത് എ​​​​​​ന്ന സ​​​​​​ങ്ക​​​​​​ൽ​​​​​​പ്പ​​​​​​ത്തെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും നി​​​​​​രാ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്രം, സ​​​​​​മ്പ​​​​​​ത്ത് ഒ​​​​​​രു ചെ​​​​​​റി​​​​​​യ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ത​​​​​​ട​​​​​​യാ​​​​​​നും തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​വ​​​​​​ർ​​​ഗ സ​​​​​​ർ​​​​​​വാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലൂ​​​​​​ടെ സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ​​​​​​ത്വം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​നും ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു. കാ​​​​​​ൾ മാ​​​​​​ർ​​​​​​ക്സ്, ഫ്രെ​​​​​​ഡ​​​​​​റി​​​​​​ക് ഏം​​​​​​ഗ​​​​​​ൽ​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് ഈ ​​​​​​വി​​​​​​പ്ല​​​​​​വ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ചി​​​​​​ന്താ​​​​​​ഗ​​​​​​തി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ത്.

ക​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​പ്ര​​​​​​കാ​​​​​​രം ലോ​​​​​​ക​​​​​​ച​​​​​​രി​​​​​​ത്രം എ​​​​​​ന്ന​​​​​​ത് വ​​​​​​ർ​​​​​​ഗ​​​​​​സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ണ​​​​​​ത​​​​​​ഫ​​​​​​ല​​​​​​മാ​​​​​​ണ്. മു​​​​​​ത​​​​​​ലാ​​​​​​ളി​​​​​​ത്തം ത​​​​​​ക​​​​​​രു​​​​​​ക​​​​​​യും സോ​​​​​​ഷ്യ​​​​​​ലി​​​​​​സ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ക​​​​​​ട​​​​​​ന്ന് പൂ​​​​​​ർ​​​​​​ണ​​​മാ​​​​​​യ ക​​​മ്യൂ​​​ണി​​​​​​സ​​​​​​ത്തി​​​​​​ൽ എ​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ൾ​​​പോ​​​​​​ലും ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​ സ​​​​​​മൂ​​​​​​ഹം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​രു​​​​​​മെ​​​​​​ന്ന് ഈ ​​​​​​സി​​​​​​ദ്ധാ​​​​​​ന്തം വി​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്യു​​​​​​ന്നു.

ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​ന്‍റെ​​​​​​യും വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ച​​​​​​രി​​​​​​ത്രം

പ​​​​​​തി​​​​​​നെ​​​​​​ട്ടാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ന്ന ഫ്ര​​​​​​ഞ്ച് വി​​​​​​പ്ല​​​​​​വ​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​ണ് രാ​​​​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ ‘ഇ​​​​​​ട​​​​​​ത്-​​​​​​വ​​​​​​ല​​​​​​ത്’ വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വു​​​​​​ക​​​​​​ൾ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. 1789ലെ ​​​​​​ഫ്ര​​​​​​ഞ്ച് നാ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​സം​​​​​​ബ്ലി​​​​​​യി​​​​​​ൽ രാ​​​​​​ജാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തെ​​​​​​യും പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​ത്തെ​​​യും മ​​​​​​ത​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തെ​​​യും അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ച്ച​​​​​​വ​​​​​​ർ അ​​​​​​സം​​​​​​ബ്ലി​​​​​​യി​​​​​​ൽ വ​​​​​​ല​​​​​​തു​​​​​​വ​​​​​​ശ​​​​​​ത്തി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, വി​​​​​​പ്ല​​​​​​വ​​​​​​ത്തെ അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ച്ച​​​​​​വ​​​​​​രും മാ​​​​​​റ്റം ആ​​​​​​ഗ്ര​​​​​​ഹി​​​​​​ച്ച​​​​​​വ​​​​​​രും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം പൂ​​​​​​ർ​​​​​​ണ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ൽ വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് വാ​​​​​​ദി​​​​​​ച്ച​​​​​​വ​​​​​​രും അ​​​​​​സം​​​​​​ബ്ലിയി​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​​ഭാ​​​​​​ഗ​​​​​​ത്താ​​​യി​​​രു​​​​​​ന്നു. തി​​​​​​ക​​​​​​ച്ചും ആ​​​​​​ക​​​​​​സ്മി​​​​​​ക​​​​​​മാ​​​​​​യ ഈ ​​​​​​ഇ​​​​​​രി​​​​​​പ്പി​​​​​​ട ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് പി​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​ത്ത് ആ​​​​​​ഗോ​​​​​​ള രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വി​​​​​​ന്‍റെ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യ​​​​​​ത്.

പ​​​​​​ത്തൊ​​​​​​മ്പ​​​​​​തും ഇ​​​​​​രു​​​​​​പ​​​​​​തും നൂ​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ൽ ഈ ​​​​​​രാ​​​ഷ്‌​​​ട്രീ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടും പ​​​​​​ട​​​​​​ർ​​​​​​ന്നു. ദേ​​​​​​ശീ​​​​​​യ​​​​​​ത, പാ​​​​​​ര​​​​​​മ്പ​​​​​​ര്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണം, സ്വ​​​​​​കാ​​​​​​ര്യ മൂ​​​​​​ല​​​​​​ധ​​​​​​നം എ​​​​​​ന്നി​​​​​​വ വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ഖ​​​​​​മു​​​​​​ദ്ര​​​​​​ക​​​​​​ളാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ചി​​​​​​ന്താ​​​​​​ധാ​​​​​​ര​​​​​​ക​​​​​​ൾ സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ​​​​​​ത്വം, മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ​​​​​​ത, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശം, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി-​​​​​​സ്ത്രീ മു​​​​​​ന്നേ​​​​​​റ്റം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ ഊ​​​​​​ന്ന​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​ക്കൊ​​​​​​ണ്ട് വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ വി​​​​​​ക​​​​​​സി​​​​​​ച്ചു. ഇ​​​​​​പ്പോ​​​​​​ൾ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​നം, പ​​​​​​രി​​​​​​സ്ഥി​​​​​​തി സം​​​​​​ര​​​​​​ക്ഷ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ചി​​​​​​ന്ത​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​റി.

ക​​​​​​മ്യൂ​​​​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും കേ​​​​​​ര​​​​​​ള രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 1930ക​​​​​​ളി​​​​​​ലെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ നി​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ത്തെ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​ർ​​​​​​ന്ന​​​​​​ത്. ഭൂ​​​​​​പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണം, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി ക്ഷേ​​​​​​മം തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ക​​​​​​മ്യൂ​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, മാ​​​​​​ർ​​​​​​ക്സി​​​​​​യ​​​​​​ൻ സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​ച്ചേ​​​​​​ൽ​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ പ​​​​​​ല​​​​​​പ്പോ​​​​​​ഴും യ​​​​​​ഥാ​​​​​​ർ​​​ഥ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​രീ​​​​​​തി​​​​​​ക​​​​​​ൾ വി​​​​​​സ്മ​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

ഇ​ട​തു​പ​ക്ഷ ദ​ർ​ശ​ന​വും ക​മ്യൂ​ണി​സ​വും ഒ​ന്നാ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ കേ​ര​ള സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ഈ ​അ​ബ​ദ്ധ​ധാ​ര​ണ​യു​ടെ ഫ​ല​മാ​യി കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ കൈ​ക​ളി​ലെ​ത്തി. ഇ​ത് ആ​ധു​നി​ക ലോ​ക​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സ്വ​ത​ന്ത്ര​മാ​യ ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​ൾ വ​ള​രു​ന്ന​തി​നെ ത​ട​സ​പ്പെ​ടു​ത്തി. പു​രോ​ഗ​മ​ന​പ​ര​മാ​യ പ​ല ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളും മ​ല​യാ​ളി​ക​ൾ​ക്കു വേ​ണ്ട​വി​ധ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത് ഈ ​ക​മ്യൂ​ണി​സ്റ്റ് വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ലാ​ണ്.

ക​​​മ്യൂ​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും ആ​​​​​​ഗോ​​​​​​ള രാ​​​​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ

ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​യ​​​​​​ത്തി​​​​​​ന് വ​​​​​​ലി​​​​​​യ പ്രാ​​​​​​ധാ​​​​​​ന്യം ല​​​​​​ഭി​​​​​​ച്ച​​​​​​ത് കാ​​​​​​ൾ മാ​​​​​​ർ​​​​​​ക്സി​​​​​​ന്‍റെ ക​​​​​​മ്യൂ​​​ണി​​​​​​സ്റ്റ് ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ്. അ​​​​​​ധ്വാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​ക്ഷം എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ റ​​​​​​ഷ്യ​​​​​​യി​​​​​​ലും ചൈ​​​​​​ന​​​​​​യി​​​​​​ലും യൂ​​​​​​റോ​​​​​​പ്പി​​​​​​ലും ക​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ട​​​​​​ർ​​​​​​ന്നു. ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് നാ​​​​​​ല്പ​​​​​​തോ​​​​​​ളം രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ലും ഇ​​​​​​ന്ന് അ​​​​​​വ നാ​​​​​​മ​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​യി ചു​​​​​​രു​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു.

പ​​​​​​ടി​​​​​​ഞ്ഞാ​​​​​​റ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​മ്യൂ​​​ണി​​​​​​സ​​​​​​ത്തെ പൂ​​​​​​ർ​​​​​​ണ​​​മാ​​​​​​യി ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും അ​​​​​​വി​​​​​​ടെ ശ​​​​​​ക്ത​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ രാ​​​​​​ഷ്‌​​​ട്രീ​​​യം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ഇം​​​​​​ഗ്ല​​​​​​ണ്ടി​​​​​​ലെ ലേ​​​​​​ബ​​​​​​ർ പാ​​​​​​ർ​​​​​​ട്ടി, അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ൾ, കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ ലി​​​​​​ബ​​​​​​റ​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി, ഫ്രാ​​​​​​ൻ​​​​​​സി​​​​​​ലെ സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ല്ലാം ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​വ​​​​​​യൊ​​​​​​ന്നും ക​​​​​​മ്യൂ​​​ണി​​​​​​സ്റ്റ് ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​നി​​​​​​ന്ന് ഉ​​​​​​ണ്ടാ​​​​​​യ​​​​​​ത​​​​​​ല്ല. ക​​​മ്യൂ​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും ര​​​​​​ണ്ടാ​​​​​​ണെ​​​​​​ന്ന തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​വ് ഇ​​​​​​തി​​​​​​ൽ​​​നി​​​​​​ന്നാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​ത്. ഇ​​​​​​ട​​​​​​തു ചി​​​​​​ന്താ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ൽ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ കാ​​​​​​ണാം. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷം എ​​​​​​ന്ന​​​​​​ത് ക​​​​​​മ്യൂ​​​​​​ണി​​​​​​സ​​​​​​മ​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യി അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കേ​​​​​​ണ്ട വ​​​​​​സ്തു​​​​​​ത.

കേ​​​ന്ദ്ര​​​ത്തി​​​ലും​​​ പ​​​​​​ല സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും ഭ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത് തീ​​​​​​വ്ര വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ള്ള ബി​​​ജെ​​​​​​പി​​​​​​യാ​​​​​​ണ്. സ്വാ​​​​​​ത​​​​​​ന്ത്ര്യാ​​​​​​ന​​​​​​ന്ത​​​​​​ര കാ​​​​​​ല​​​​​​ത്ത് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ശ​​​​​​ക്ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ലും അ​​​​​​വ​​​​​​യെ​​​​​​ല്ലാം ഇ​​​​​​പ്പോ​​​​​​ൾ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​മാ​​​​​​യി​​​​​​പ്പോ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ന്ന് ബി​​​ജെ​​​പി​​​​​​യെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​ത് പ​​​​​​ല​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​മ​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ത​​​​​​ന്നെ​​​​​​യാ​​​​​​ണ്. ഇ​​​​​​ന്ത്യ​​​​​​ൻ രാ​​​​​​ഷ്‌​​​ട്രീ​​​യ​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തെ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി തെ​​​​​​റ്റി​​​​​​ദ്ധ​​​​​​രി​​​​​​ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യു​​​​​​ണ്ട്.

യ​​​​​​ഥാ​​​​​​ർ​​​​​​ഥ​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ രാ​​​​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന് വ​​​​​​ലി​​​​​​യ സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും അ​​​​​​ധി​​​​​​കാ​​​​​​ര രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ഈ ​​​​​​സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളെ ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കു​​​​​​ന്നു. അ​​​​​​ധി​​​​​​കാ​​​​​​രം നേ​​​​​​ടാ​​​​​​നും നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തും വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ പ​​​​​​ല​​​​​​തും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തും ചേ​​​​​​ർ​​​​​​ന്നു നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​തു കാ​​​​​​ണാം.

ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ലി​​​​​​ക പ്ര​​​​​​സ​​​​​​ക്തി

 ഇ​​​​​​രു​​​​​​പ​​​​​​ത്തി​​​​​​യൊ​​​​​​ന്നാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ലെ കേ​​​​​​ര​​​​​​ളം നേ​​​​​​രി​​​​​​ടു​​​​​​ന്ന വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ പ​​​​​​ഴ​​​​​​യ വ​​​​​​ർ​​​​​​ഗ​​​സ​​​​​​മ​​​​​​ര സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ​​​കൊ​​​​​​ണ്ട് പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ല. ഇ​​​​​​ന്നു​​​​​​ള്ള എ​​​​​​ല്ലാ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റു​​​​​​ക​​​​​​ളും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യേ​​​​​​ണ്ട യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​മാ​​​​​​ണി​​​​​​ത്. ക​​​​​​മ്യൂ​​​ണി​​​​​​സ്റ്റ് പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ർ​​​​​​ക്ക​​​​​​ശ​​​​​​മാ​​​​​​യ ച​​​​​​ട്ട​​​​​​ക്കൂ​​​​​​ടി​​​​​​നേ​​​​​​ക്കാ​​​​​​ൾ ഉ​​​​​​പ​​​​​​രി​​​​​​യാ​​​​​​യി, ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലും അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​മാ​​​​​​യ ആ​​​​​​ധു​​​​​​നി​​​​​​ക ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ചി​​​​​​ന്താ​​​​​​ഗ​​​​​​തി​​​​​​യാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നാ​​​​​​വ​​​​​​ശ്യം. പ​​​​​​ഴ​​​​​​യ വ്യ​​​​​​വ​​​​​​സാ​​​​​​യ വി​​​​​​പ്ല​​​​​​വ​​​​​​കാ​​​​​​ല​​​​​​ത്ത് രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ട ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​ന്ന​​​​​​ത്തെ വി​​​​​​ജ്ഞാ​​​​​​ന​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ന​​​​​​യി​​​​​​ക്കാ​​​​​​ൻ പ​​​​​​രി​​​​​​മി​​​​​​തി​​​​​​ക​​​​​​ളു​​​​​​ണ്ട്. പ്ര​​​​​​വാ​​​​​​സി​​​​​​ക​​​​​​ളും സ്റ്റാ​​​​​​ർ​​​​​​ട്ട​​​​​​പ്പു​​​​​​ക​​​​​​ളും ഐ​​​ടി മേ​​​​​​ഖ​​​​​​ല​​​​​​യും എ​​​ഐ സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ദ്യ​​​​​​യും ഗ​​​​​​തി​​​​​​ നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കാ​​​​​​ൻ പ്രാ​​​​​​പ്ത​​​​​​രാ​​​​​​യി നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന പു​​​​​​തി​​​​​​യ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ‘തൊ​​​​​​ഴി​​​​​​ലാ​​​​​​ളി-​​​​​​മു​​​​​​ത​​​​​​ലാ​​​​​​ളി’ എ​​​​​​ന്ന പ​​​​​​ഴ​​​​​​യ വി​​​​​​ഭ​​​​​​ജ​​​​​​ന​​​​​​ത്തി​​​​​​ന് പ്ര​​​​​​സ​​​​​​ക്തി ന​​​​​​ഷ്‌​​​ട​​​​​​പ്പെ​​​​​​ട്ടു. സം​​​​​​രം​​​​​​ഭ​​​​​​ക​​​​​​രെ​​​​​​യും തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളെ​​​​​​യും സാ​​​​​​മൂ​​​​​​ഹി​​​​​​ക നീ​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ ഒ​​​​​​രു​​​​​​പോ​​​​​​ലെ ചേ​​​​​​ർ​​​​​​ത്തു​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന പു​​​​​​തി​​​​​​യൊ​​​​​​രു ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ന്നു​​​വ​​​​​​രേ​​​​​​ണ്ട​​​​​​ത്.

ക​​​മ്യൂ​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി ഭ​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ഴും ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ മു​​​​​​ത​​​​​​ലാ​​​​​​ളി​​​​​​ത്ത വി​​​​​​പ​​​​​​ണി​​​​​​യാ​​​​​​യി മാ​​​​​​റാ​​​​​​ൻ ചൈ​​​​​​ന​​​​​​യ്ക്ക് സാ​​​​​​ധി​​​​​​ച്ചു. 1978ൽ ​​​​​​ഡെ​​​​​​ങ് സി​​​​​​യാ​​​​​​വോ​​​ പി​​​​​​ങ് കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ ചൈ​​​​​​നീ​​​​​​സ് സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യെ വ​​​​​​ലി​​​​​​യ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ലേ​​​​​​ക്ക് ന​​​​​​യി​​​​​​ച്ചു. “പൂ​​​​​​ച്ച​​​​​​യു​​​​​​ടെ നി​​​​​​റ​​​​​​മ​​​​​​ല്ല, അ​​​​​​ത് എ​​​​​​ലി​​​​​​യെ പി​​​​​​ടി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടോ എ​​​​​​ന്ന​​​​​​താ​​​​​​ണ് പ്ര​​​​​​ധാ​​​​​​നം” എ​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് വി​​​​​​ദേ​​​​​​ശ നി​​​​​​ക്ഷേ​​​​​​പ​​​​​​ത്തെ​​​​​​യും സ്വ​​​​​​കാ​​​​​​ര്യ സ്വ​​​​​​ത്തി​​​​​​നെ​​​​​​യും പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ച്ചു.

ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളി​​​​​​ലെ ‘ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് സെ​​​​​​ൻ​​​​​​ട്ര​​​​​​ലി​​​​​​സം’ (Democratic centralism) പ​​​​​​ല​​​​​​പ്പോ​​​​​​ഴും സ്വ​​​​​​ത​​​​​​ന്ത്ര ചി​​​​​​ന്ത​​​​​​ക​​​​​​ളെ ത​​​​​​ട​​​​​​യു​​​​​​ന്നു. ചോ​​​​​​ദ്യം ചോ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യും തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യും പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു പു​​​​​​റ​​​​​​ത്താ​​​​​​ക്കു​​​​​​ന്ന രീ​​​​​​തി ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ​​​​​​ര​​​​​​മ​​​​​​ല്ല. ക​​​​​​ഴി​​​​​​ഞ്ഞ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​യ്യ​​​​​​ന്നൂ​​​​​​രി​​​​​​ലും ത​​​​​​ളി​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ലും അ​​​​​​മ്പ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ലു​​​​​​മെ​​​​​​ല്ലാം ക​​​​​​ണ്ട വി​​​​​​മ​​​​​​ത​​​സ്വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ത്ത​​​​​​രം അ​​​​​​സ​​​​​​ഹി​​​​​​ഷ്ണു​​​​​​ത​​​​​​യു​​​​​​ടെ ഫ​​​​​​ല​​​​​​മാ​​​​​​ണ്. ലോ​​​​​​ക​​​​​​ത്തെ ഇ​​​​​​ട​​​​​​തു രാ​​​​​​ഷ്‌​​​ട്രീ​​​​​​യം കൂ​​​​​​ടു​​​​​​ത​​​​​​ൽ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യി മാ​​​​​​റു​​​​​​മ്പോ​​​​​​ഴും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ളി​​​​​​ൽ ​​​മാ​​​​​​ത്രം തൂ​​​​​​ങ്ങി​​​​​​ക്കി​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത് വ​​​​​​ലി​​​​​​യൊ​​​​​​രു പ്ര​​​​​​ശ്ന​​​​​​മാ​​​​​​ണ്.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത ശൈ​​​​​​ലി പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​മ്പോ​​​​​​ഴും സ്ത്രീ​​​​​​സ​​​​​​മ​​​​​​ത്വം, കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​നം, എ​​​​​​ക്കോ സോ​​​​​​ഷ്യ​​​​​​ലി​​​​​​സം (Ecosocialism), യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സ​​​​​​ൽ ബേ​​​​​​സി​​​​​​ക് ഇ​​​​​​ൻ​​​​​​കം (Universal Basic Income -UBI), ക്വീ​​​​​​ർ പൊ​​​​​​ളി​​​​​​റ്റി​​​​​​ക്സ് (Queer politics) തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​ധു​​​​​​നി​​​​​​ക വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യാ​​​​​​ൻ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ത​​​​​​യാ​​​​​​റാ​​​​​​കു​​​​​​ന്നി​​​​​​ല്ല. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​നം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ‘ഗ്രീ​​​​​​ൻ ലെ​​​​​​ഫ്റ്റ്’ (The Green Left) ചി​​​​​​ന്ത​​​​​​ക​​​​​​ൾ​​​​​​ക്ക് വ​​​​​​ലി​​​​​​യ പ്രാ​​​​​​ധാ​​​​​​ന്യ​​​​​​മു​​​​​​ണ്ട്. വി​​​​​​ക​​​​​​സ​​​​​​ന​​​​​​വും പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള സം​​​​​​തു​​​​​​ലി​​​​​​താ​​​​​​വ​​​​​​സ്ഥ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​ൻ പു​​​​​​തി​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് ഇ​​​​​​നി വേ​​​​​​ണ്ട​​​​​​ത് ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ കീ​​​​​​ഴി​​​​​​ൽ അ​​​​​​ന്ധ​​​​​​മാ​​​​​​യി അ​​​​​​നു​​​​​​സ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യ​​​​​​ല്ല; മ​​​​​​റി​​​​​​ച്ച്, സാ​​​​​​മൂ​​​​​​ഹി​​​​​​ക​​​നീ​​​​​​തി​​​​​​യും പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​ബോ​​​​​​ധ​​​​​​വും ലി​​​​​​ബ​​​​​​റ​​​​​​ൽ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു സ്വ​​​​​​ത​​​​​​ന്ത്ര ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണ്. നി​​​​​​രീ​​​​​​ശ്വ​​​​​​ര​​​​​​വാ​​​​​​ദം, യു​​​​​​ക്തി​​​​​​വാ​​​​​​ദം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്ന വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ശ​​​​​​രി​​​​​​യാ​​​​​​യ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടാ​​​​​​ണ് ന​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​യി ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ സ്വ​​​​​​യം പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യോ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പു​​​​​​തി​​​​​​യ രാ​​​​​​ഷ്‌​​​ട്രീ​​​​​​യ​​​ധാ​​​​​​ര​​​​​​ക​​​​​​ൾ​​​​​​ക്ക് വ​​​​​​ഴി​​​​​​മാ​​​​​​റി​​​​​​ക്കൊ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യോ വേ​​​​​​ണം. മാ​​​​​​റി​​​​​​യ ലോ​​​​​​കസാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​യേ​​​​​​ക്കാ​​​​​​ൾ ഉ​​​​​​പ​​​​​​രി​​​​​​യാ​​​​​​യി ജ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നാ​​​​​​ണ് പ്രാ​​​​​​ധാ​​​​​​ന്യ​​​​​​മെ​​​​​​ന്ന യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യം തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട​​​​​​ണം.

Tags : popularity Kerala Left Party lost Communist marxist party

Recent News

Corehub Up