Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Communist

കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്‌ടപ്പെ​ട്ടോ?

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​ഴി​​​​​​ച്ചു​​​​​​കൂ​​​​​​ടാ​​​​​​നാ​​​​കാ​​​​​​ത്ത ര​​​​​​ണ്ട് പ​​​​​​ദ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ക​​​​​​മ്യൂ​​​​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​വ ര​​​​​​ണ്ടും ഒ​​​​​​ന്നാ​​​​​​ണോ അ​​​​​​തോ വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​ണോ എ​​​​​​ന്ന ചോ​​​​​​ദ്യം പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്രം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ എ​​​​​​ങ്ങ​​​​​​നെ സ്വാ​​​​​​ധീ​​​​​​നം ഉ​​​​​​റ​​​​​​പ്പി​​​​​​ച്ചു എ​​​​​​ന്നും ആ​​​​​​ധു​​​​​​നി​​​​​​ക​​​​കാ​​​​​​ല​​​​​​ത്ത് അ​​​​​​ത് നേ​​​​​​രി​​​​​​ടു​​​​​​ന്ന വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ എ​​​​​​ന്തൊ​​​​​​ക്കെ​​​​​​യാ​​​​​​ണെ​​​​​​ന്നും പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കാം.

1950ക​​​​​​ളി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന് ബ​​​​​​ഹു​​​​​​ജ​​​​​​ന അ​​​​​​ടി​​​​​​ത്ത​​​​​​റ പാ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ൽ ക​​​​​​ല​​​​​​യും സാ​​​​​​ഹി​​​​​​ത്യ​​​​​​വും വ​​​​​​ലി​​​​​​യ പ​​​​​​ങ്കു​​​​​​ വ​​​​​​ഹി​​​​​​ച്ചു. പ്ര​​​​​​മു​​​​​​ഖ നാ​​​​​​ട​​​​​​ക​​​​​​കൃ​​​​​​ത്ത് തോ​​​​​​പ്പി​​​​​​ൽ ഭാ​​​​​​സി ര​​​​​​ചി​​​​​​ച്ച ‘നി​​​​​​ങ്ങ​​​​​​ളെ​​​​​​ന്നെ ക​​​​മ്മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​ക്കി’ എ​​​​​​ന്ന നാ​​​​​​ട​​​​​​കം അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് പാ​​​​​​ർ​​​​​​ട്ടി കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ, നാ​​​​​​ല് പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​ശേ​​​​​​ഷം പ​​​​​​ഴ​​​​​​യ​​​​​​കാ​​​​​​ല ന​​​​​​ക്സ​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന സി​​​​​​വി​​​​​​ക് ച​​​​​​ന്ദ്ര​​​​​​ൻ ‘നി​​​​​​ങ്ങ​​​​​​ളാ​​​​​​രെ ക​​​​​​മ്മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​ക്കി?’ എ​​​​​​ന്ന നാ​​​​​​ട​​​​​​ക​​​​​​മെ​​​​​​ഴു​​​​​​തി​​​​​​യ​​​​​​ത് കേ​​​​​​ര​​​​​​ളീ​​​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​​​യ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ​​​​​​ക്കും കോ​​​​​​ളി​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ഴി​​​​​​വ​​​​​​ച്ചു.

സി​​​​​​വി​​​​​​ക് ച​​​​​​ന്ദ്ര​​​​​​ൻ വി​​​​​​വാ​​​​​​ദ​​​​​​നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് ത​​​​​​ല​​​​​​ശേ​​​​​​രി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന കെ​​​​സി​​​​വൈ​​​​എം സം​​​​​​സ്ഥാ​​​​​​ന സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​സം​​​​​​ഗം ഇ​​​​​​ന്നും പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തെ​​​​​​യും പ്രാ​​​​​​യ​​​​​​ത്തെ​​​​​​യും ബ​​​​​​ന്ധി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞു: “മു​​​​​​പ്പ​​​​​​തു വ​​​​​​യ​​​​​​സു​​​​വ​​​​​​രെ നി​​​​​​ങ്ങ​​​​​​ൾ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റാ​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഹൃ​​​​​​ദ​​​​​​യ​​​​​​മി​​​​​​ല്ല, മു​​​​​​പ്പ​​​​​​തു ക​​​​​​ഴി​​​​​​ഞ്ഞും ക​​​​​​മ്യൂ​​​​ണി​​​​​​സ്റ്റാ​​​​​​യി തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ൽ നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ത​​​​​​ല​​​​​​യി​​​​​​ൽ ത​​​​​​ല​​​​​​ച്ചോ​​​​​​റി​​​​​​ല്ല.” പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ക​​​​​​ർ​​​​​​ക്ക​​​​​​ശ​​​​​​മാ​​​​​​യ ച​​​​​​ട്ട​​​​​​ക്കൂ​​​​​​ടു​​​​​​ക​​​​​​ളെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ഈ ​​​​​​വാ​​​​ക്യം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​ത്.

ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ലി​​​​​​യൊ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തെ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ലും, ഏ​​​​​​താ​​​​​​നും പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ​​​​ത​​​​​​ന്നെ അ​​​​​​തി​​​​​​ന്‍റെ പ്രാ​​​​​​യോ​​​​​​ഗി​​​​​​ക പ​​​​​​രി​​​​​​മി​​​​​​തി​​​​​​ക​​​​​​ൾ ലോ​​​​​​കം തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞു. എ​​​​​​ങ്കി​​​​​​ലും, ഈ ​​​​​​ചി​​​​​​ന്താ​​​​​​ധാ​​​​​​ര ഇ​​​​​​പ്പോ​​​​​​ഴും സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന അ​​​​​​പൂ​​​​​​ർ​​​​​​വം ഇ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ് കേ​​​​​​ര​​​​​​ളം. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​ർ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ക്രൈ​​​​​​സ്ത​​​​​​വ-​​​​​​മു​​​​​​സ്‌ലിം-​​​​​​ഹൈ​​​​​​ന്ദ​​​​​​വ മ​​​​​​ത​​​​​​മേ​​​​​​ല​​​​​​ധ്യ​​​​​​ക്ഷ​​​​​​ന്മാ​​​​​​ർ​​​​പോ​​​​​​ലും പ​​​​​​ല​​​​​​പ്പോ​​​​​​ഴും ക​​​​​​മ്യൂ​​​​ണി​​​​​​സ്റ്റ് സ്വാ​​​​​​ധീ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. കാ​​​​​​ലം​​​​​​ചെ​​​​​​യ്ത പൗ​​​​​​ലോ​​​​​​സ് മാ​​​​​​ർ പൗ​​​​​​ലോ​​​​​​സും നി​​​​​​ര​​​​​​ണം യാ​​​​​​ക്കോ​​​​​​ബാ​​​​​​യ സ​​​​​​ഭ​​​​​​യു​​​​​​ടെ ഭ​​​​​​ദ്രാ​​​​​​സ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ൻ മാ​​​​​​ർ കൂ​​​​​​റി​​​​​​ലോ​​​​​​സും വി​​​​​​മോ​​​​​​ച​​​​​​ന ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​മു​​​​​​ഖ വക്താ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്ന ഫാ. ​​​​​​എ​​​​​​സ്. കാ​​​​​​പ്പ​​​​​​നും ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ മ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​ക​​​​​​ളി​​​​​​ൽ ക​​​​മ്യൂ​​​​ണി​​​​​​സ്റ്റ് ആ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​ഷ്ഠി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ണ്.

എ​​​​​​ന്താ​​​​​​ണ് ക​​​​മ്യൂ​​​​ണി​​​​​​സം?

ഭൂ​​​​​​മി, ഫാ​​​ക്‌​​​ട​​​​​​റി​​​​​​ക​​​​​​ൾ, യ​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന ഉ​​​​​​പാ​​​​​​ധി​​​​​​ക​​​​​​ളു​​​​​​ടെ പൊ​​​​​​തു ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ടെ വ​​​​​​ർ​​​ഗ​​​​​​ര​​​​​​ഹി​​​​​​ത​​​​​​വും ചൂ​​​​​​ഷ​​​​​​ണ​​​​​​ര​​​​​​ഹി​​​​​​ത​​​​​​വു​​​​​​മാ​​​​​​യ ഒ​​​​​​രു സാ​​​​​​മൂ​​​​​​ഹി​​​​​​ക-​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഘ​​​​​​ട​​​​​​ന സൃ​​​​​​ഷ്‌​​​ടി​​​ക്കാ​​​​​​നാ​​​​​​ണ് ക​​​​​​മ്യൂ​​​​​​ണി​​​​​​സം ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്. “ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രും സ്വ​​​​​​ന്തം ക​​​​​​ഴി​​​​​​വി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് അ​​​​​​ധ്വാ​​​​​​നി​​​​​​ക്കു​​​​​​ക, ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​ർ​​​​​​ക്കും അ​​​​​​വ​​​​​​ര​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ്യാ​​​​​​നു​​​​​​സ​​​​​​ര​​​​​​ണം വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ക”-എ​​​​​​ന്ന​​​​​​താ​​​​​​ണ് ഈ ​​​​​​വ്യ​​​​​​വ​​​​​​സ്ഥി​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​ന്തഃ​​​സ​​​​​​ത്ത. സ്വ​​​​​​കാ​​​​​​ര്യ​​​​​​സ്വ​​​​​​ത്ത് എ​​​​​​ന്ന സ​​​​​​ങ്ക​​​​​​ൽ​​​​​​പ്പ​​​​​​ത്തെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും നി​​​​​​രാ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്രം, സ​​​​​​മ്പ​​​​​​ത്ത് ഒ​​​​​​രു ചെ​​​​​​റി​​​​​​യ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ത​​​​​​ട​​​​​​യാ​​​​​​നും തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​വ​​​​​​ർ​​​ഗ സ​​​​​​ർ​​​​​​വാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലൂ​​​​​​ടെ സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ​​​​​​ത്വം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​നും ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു. കാ​​​​​​ൾ മാ​​​​​​ർ​​​​​​ക്സ്, ഫ്രെ​​​​​​ഡ​​​​​​റി​​​​​​ക് ഏം​​​​​​ഗ​​​​​​ൽ​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് ഈ ​​​​​​വി​​​​​​പ്ല​​​​​​വ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ചി​​​​​​ന്താ​​​​​​ഗ​​​​​​തി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ത്.

ക​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​പ്ര​​​​​​കാ​​​​​​രം ലോ​​​​​​ക​​​​​​ച​​​​​​രി​​​​​​ത്രം എ​​​​​​ന്ന​​​​​​ത് വ​​​​​​ർ​​​​​​ഗ​​​​​​സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ണ​​​​​​ത​​​​​​ഫ​​​​​​ല​​​​​​മാ​​​​​​ണ്. മു​​​​​​ത​​​​​​ലാ​​​​​​ളി​​​​​​ത്തം ത​​​​​​ക​​​​​​രു​​​​​​ക​​​​​​യും സോ​​​​​​ഷ്യ​​​​​​ലി​​​​​​സ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ക​​​​​​ട​​​​​​ന്ന് പൂ​​​​​​ർ​​​​​​ണ​​​മാ​​​​​​യ ക​​​മ്യൂ​​​ണി​​​​​​സ​​​​​​ത്തി​​​​​​ൽ എ​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ൾ​​​പോ​​​​​​ലും ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​ സ​​​​​​മൂ​​​​​​ഹം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​രു​​​​​​മെ​​​​​​ന്ന് ഈ ​​​​​​സി​​​​​​ദ്ധാ​​​​​​ന്തം വി​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്യു​​​​​​ന്നു.

ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​ന്‍റെ​​​​​​യും വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ച​​​​​​രി​​​​​​ത്രം

പ​​​​​​തി​​​​​​നെ​​​​​​ട്ടാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ന്ന ഫ്ര​​​​​​ഞ്ച് വി​​​​​​പ്ല​​​​​​വ​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​ണ് രാ​​​​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ ‘ഇ​​​​​​ട​​​​​​ത്-​​​​​​വ​​​​​​ല​​​​​​ത്’ വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വു​​​​​​ക​​​​​​ൾ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. 1789ലെ ​​​​​​ഫ്ര​​​​​​ഞ്ച് നാ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​സം​​​​​​ബ്ലി​​​​​​യി​​​​​​ൽ രാ​​​​​​ജാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തെ​​​​​​യും പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​ത്തെ​​​യും മ​​​​​​ത​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തെ​​​യും അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ച്ച​​​​​​വ​​​​​​ർ അ​​​​​​സം​​​​​​ബ്ലി​​​​​​യി​​​​​​ൽ വ​​​​​​ല​​​​​​തു​​​​​​വ​​​​​​ശ​​​​​​ത്തി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, വി​​​​​​പ്ല​​​​​​വ​​​​​​ത്തെ അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ച്ച​​​​​​വ​​​​​​രും മാ​​​​​​റ്റം ആ​​​​​​ഗ്ര​​​​​​ഹി​​​​​​ച്ച​​​​​​വ​​​​​​രും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം പൂ​​​​​​ർ​​​​​​ണ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ൽ വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് വാ​​​​​​ദി​​​​​​ച്ച​​​​​​വ​​​​​​രും അ​​​​​​സം​​​​​​ബ്ലിയി​​​​​​ൽ ഇ​​​​​​ട​​​​​​തു​​​​​​ഭാ​​​​​​ഗ​​​​​​ത്താ​​​യി​​​രു​​​​​​ന്നു. തി​​​​​​ക​​​​​​ച്ചും ആ​​​​​​ക​​​​​​സ്മി​​​​​​ക​​​​​​മാ​​​​​​യ ഈ ​​​​​​ഇ​​​​​​രി​​​​​​പ്പി​​​​​​ട ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് പി​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​ത്ത് ആ​​​​​​ഗോ​​​​​​ള രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര വേ​​​​​​ർ​​​​​​തി​​​​​​രി​​​​​​വി​​​​​​ന്‍റെ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യ​​​​​​ത്.

പ​​​​​​ത്തൊ​​​​​​മ്പ​​​​​​തും ഇ​​​​​​രു​​​​​​പ​​​​​​തും നൂ​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ൽ ഈ ​​​​​​രാ​​​ഷ്‌​​​ട്രീ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ൾ ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടും പ​​​​​​ട​​​​​​ർ​​​​​​ന്നു. ദേ​​​​​​ശീ​​​​​​യ​​​​​​ത, പാ​​​​​​ര​​​​​​മ്പ​​​​​​ര്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണം, സ്വ​​​​​​കാ​​​​​​ര്യ മൂ​​​​​​ല​​​​​​ധ​​​​​​നം എ​​​​​​ന്നി​​​​​​വ വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ഖ​​​​​​മു​​​​​​ദ്ര​​​​​​ക​​​​​​ളാ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ചി​​​​​​ന്താ​​​​​​ധാ​​​​​​ര​​​​​​ക​​​​​​ൾ സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ​​​​​​ത്വം, മ​​​​​​ത​​​​​​നി​​​​​​ര​​​​​​പേ​​​​​​ക്ഷ​​​​​​ത, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശം, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി-​​​​​​സ്ത്രീ മു​​​​​​ന്നേ​​​​​​റ്റം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ ഊ​​​​​​ന്ന​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​ക്കൊ​​​​​​ണ്ട് വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ വി​​​​​​ക​​​​​​സി​​​​​​ച്ചു. ഇ​​​​​​പ്പോ​​​​​​ൾ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​നം, പ​​​​​​രി​​​​​​സ്ഥി​​​​​​തി സം​​​​​​ര​​​​​​ക്ഷ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ചി​​​​​​ന്ത​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​റി.

ക​​​​​​മ്യൂ​​​​​​ണി​​​​​​സ​​​​​​വും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​വും കേ​​​​​​ര​​​​​​ള രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 1930ക​​​​​​ളി​​​​​​ലെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് സോ​​​​​​ഷ്യ​​​​​​ലി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ നി​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ത്തെ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​ർ​​​​​​ന്ന​​​​​​ത്. ഭൂ​​​​​​പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണം, തൊ​​​​​​ഴി​​​​​​ലാ​​​​​​ളി ക്ഷേ​​​​​​മം തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ക​​​​​​മ്യൂ​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, മാ​​​​​​ർ​​​​​​ക്സി​​​​​​യ​​​​​​ൻ സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​ച്ചേ​​​​​​ൽ​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ പ​​​​​​ല​​​​​​പ്പോ​​​​​​ഴും യ​​​​​​ഥാ​​​​​​ർ​​​ഥ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​രീ​​​​​​തി​​​​​​ക​​​​​​ൾ വി​​​​​​സ്മ​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

ഇ​ട​തു​പ​ക്ഷ ദ​ർ​ശ​ന​വും ക​മ്യൂ​ണി​സ​വും ഒ​ന്നാ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ കേ​ര​ള സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ഈ ​അ​ബ​ദ്ധ​ധാ​ര​ണ​യു​ടെ ഫ​ല​മാ​യി കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ കൈ​ക​ളി​ലെ​ത്തി. ഇ​ത് ആ​ധു​നി​ക ലോ​ക​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സ്വ​ത​ന്ത്ര​മാ​യ ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​ൾ വ​ള​രു​ന്ന​തി​നെ ത​ട​സ​പ്പെ​ടു​ത്തി. പു​രോ​ഗ​മ​ന​പ​ര​മാ​യ പ​ല ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളും മ​ല​യാ​ളി​ക​ൾ​ക്കു വേ​ണ്ട​വി​ധ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത് ഈ ​ക​മ്യൂ​ണി​സ്റ്റ് വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ലാ​ണ്.

Leader Page

21-ാം നൂ​റ്റാ​ണ്ടി​ലെ ക​മ്യൂ​ണി​സ്റ്റ് വി​സ്മ​യം

ഇ​​രു​​പ​​ത്തി​​യൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ലെ ക​​മ്യൂ​​ണി​​സ്റ്റ് വി​​സ്മ​​യ​​മാ​​ണു വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ. ഇ​​രു​​പ​​ത്തി​​യൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ലെ ര​​ണ്ടാം പാ​​ദ​​ത്തി​​ലും ജ്വ​​ലി​​ച്ചുനി​​ന്ന ലോ​​ക ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ളി​​ൽ പ്ര​​മു​​ഖ​​ൻ.

ബ്രി​​ട്ടീ​​ഷ് ആ​​ധി​​പ​​ത്യ​​ത്തി​​ൽ ഒ​​ന്ന​​ര നൂ​​റ്റാ​​ണ്ടി​​ലേ​​റെ കാ​​ലം അ​​ടി​​മ​​രാ​​ജ്യ​​മാ​​യി ക​​ഴി​​ഞ്ഞ ഇ​​ന്ത്യ​​യു​​ടെ തെ​​ക്കേയ​​റ്റ​​ത്തു​​ള്ള നാ​​ട്ടു​​രാ​​ജാ​​വി​​ന്‍റെ ഭ​​ര​​ണ​​ത്തി​​നെ​​തി​​രേ സാ​​യു​​ധ​​ക​​ലാ​​പം ന​​യി​​ച്ച ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ ഒ​​രു ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ര​​ൻ, ഇ​​രു​​പ​​ത്തി​​യൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ലെ ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ ത​​ന്‍റെ 82-ാം വ​​യ​​സി​​ൽ ബാ​​ല​​റ്റ് പേ​​പ്പ​​റി​​ലൂ​​ടെ അ​​തേ രാ​​ജ്യ​​ത്തി​​ന്‍റെ ഭ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ അ​​പൂ​​ർ​​വ ച​​രി​​ത്രനാ​​യ​​ക​​നാ​​ണ് വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ. സാ​​ർ​​വ​​ദേ​​ശീ​​യ​​മാ​​യോ ദേ​​ശീ​​യ​​മാ​​യോ പ്രാ​​ദേ​​ശി​​ക​​മാ​​യോ ഒ​​രു നേ​​താ​​വും നേ​​രി​​ട്ടിട്ടില്ലാത്ത തി​​ക്താ​​നു​​ഭ​​വ​​ങ്ങ​​ളും പ്ര​​തി​​സ​​ന്ധി​​ക​​ളും ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളും എ​​തി​​ർ​​പ്പു​​ക​​ളും നേ​​രി​​ട്ടുകൊ​​ണ്ടാ​​ണ് വി​​.എ​​സ് എ​​ന്ന അ​​തി​​സാ​​ഹ​​സി​​ക​​നാ​​യ ഒ​​റ്റ​​യാ​​ൻ ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി നേ​​തൃ​​പ​​ദ​​വി​​യി​​ലേ​​ക്കും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ലേ​​ക്കും പ​​ട​​വെ​​ട്ടി​​ക്ക​​യ​​റി​​യ​​ത്. രാ​ഷ്‌​ട്രീ​​യ​​ച​​രി​​ത്ര​​ത്തി​​ൽ ന​​യ​​ങ്ങ​​ളു​​ടെ​​യും നി​​ല​​പാ​​ടു​​ക​​ളു​​ടെ​​യും വി​​ട്ടു​​വീ​​ഴ്ചയി​​ല്ലാ​​യ്മ​​യു​​ടെ​​യും പേ​​രി​​ൽ ഇ​​ത്ര​​യേ​​റെ അ​​വ​​ഹേ​​ളി​​ക്ക​​പ്പെ​​ടു​​ക​​യും അ​​വ​​മ​​തി​​ക്ക​​പ്പെ​​ടു​​ക​​യും അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി​​ക​​ൾ​​ക്കു വി​​ധേ​​യ​​നാ​​വു​​ക​​യും ചെ​​യ്ത ഒ​​രു നേ​​താ​​വും ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യി​​ൽ കാ​​ണി​​ല്ല. പു​​ന്ന​​പ്ര​​യി​​ലും വ​​യ​​ലാ​​റി​​ലും സ​​മ​​ര​​ധീ​​ര​ന്മാ​​രു​​ടെ ര​​ക്തം വീ​​ണു പി​​ൽ​​ക്കാ​​ല​​ത്തു ചു​​വ​​ന്നു​​തു​​ടു​​ത്ത വെ​​ണ്‍​മ​​ണ​​ലി​​ൽ അ​​മ​​ർ​​ത്തി​ച്ച​വി​​ട്ടി ന​​ട​​ന്നു​ക​​യ​​റി​​യ വി.​എ​​സ് കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ജീ​​വി​​തമേ​​ഖ​​ല​​ക​​ളി​​ൽ​നി​​ന്നു സം​​ഘാ​​ട​​ക പ്ര​​തി​​ഭ​​ക​​ളെ ക​​ണ്ടെ​​ത്തി​​യ സാ​​ക്ഷാ​​ൽ പി. ​​കൃ​​ഷ്ണ​​പി​​ള്ള ക​​ണ്ടെ​​ത്തി​​യ അ​​പൂ​​ർ​​വ​​ജ​​നു​​സ് ആ​​യി​​രു​​ന്നു.

കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്, നി​​യ​​മ​​സ​​ഭാ​​ സാ​​മാ​​ജി​​ക​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ൽ കേ​​ര​​ളസ​​മൂ​​ഹ​​ത്തി​​ന് ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​കാ​​ത്ത ച​​രി​​ത്രം സൃ​​ഷ്ടി​​ച്ച നി​​ര​​വ​​ധി പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കും ന​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കും നേ​​തൃ​​ത്വം കൊ​​ടു​​ത്ത ച​​രി​​ത്ര​​പു​​രു​​ഷ​​നാ​​ണ് വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ. പ​​ത്തു പ്രാ​​വ​​ശ്യം അ​​ദ്ദേ​​ഹം നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ച്ചി​​ട്ടു​​ണ്ട്; ഏ​​ഴു ത​​വ​​ണ വി​​ജ​​യി​​ച്ചു. മൂ​​ന്നു ത​​വ​​ണ തോറ്റു.

യാ​​ന്ത്രി​​ക​​മാ​​യി പാ​​ർ​​ട്ടി ക​​മ്മി​​റ്റി​​ക​​ൾ ചേർന്ന് ഘ​​ട​​ക​​ത്തി​​ന്‍റെ മു​​ൻ​​കൂ​​ർ അ​​നു​​മ​​തി വാ​​ങ്ങി ജ​​ന​​കീ​​യ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ന്ന രീ​​തി എ​​.കെ.​​ജി​​ക്ക് എ​​ന്നപോ​​ലെ വി​​.എ​​സി​​നും വ​​ശ​​മി​​ല്ലാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് കോ​​ഴി​​ക്കോ​​ട് ഐ​​സ്ക്രീം പാ​​ർ​​ല​​ർ കേ​​സും മ​​തി​​കെ​​ട്ടാ​​ൻമ​​ല​​യും വാ​​ഗ​​മ​​ണ്‍ കൈ​​യേ​​റ്റ​​വും ഇ​​ട​​മ​​ല​​യാ​​റും കോ​​വ​​ളം കൊ​​ട്ടാ​​ര​​വും ഒ​​ക്കെ സ്വ​​ന്തം അ​​ജ​​ൻ​​ഡ​​യാ​​ക്കി സ​​മ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഈ ​​ധി​​ക്കാ​​ര​​ത്തി​​ന്‍റെ​​യും ഒ​​റ്റ​​യാ​​ൻശൈ​​ലി​​യു​​ടെ​​യും പേ​​രി​​ൽ പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​ൽ​നി​​ന്ന് ക​​ടു​​ത്ത എ​​തി​​ർ​​പ്പ് അ​​ദ്ദേ​​ഹ​​ത്തി​​നു നേ​​രി​​ടേ​​ണ്ടിവ​​ന്നു.

പ​​ല രൂ​​പ​​ത്തി​​ലു​​ള്ള അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന് ഒ​​ന്നി​​നു പി​​റ​​കെ ഒ​​ന്നാ​​യി ചാ​​ർ​​ത്തി​​ക്കൊ​​ടു​​ത്തു​കൊ​​ണ്ടു​​മി​​രു​​ന്നു. നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​റ്റ​​പ്പെ​​ടു​​ന്പോ​​ഴും പാ​​ർ​​ട്ടി അ​​ണി​​ക​​ളു​​ടെ​​യും പു​​റ​​ത്തു ബ​​ഹു​​ജ​​ന​​ങ്ങ​​ളു​​ടെ​​യും ക​​ണ്ണി​​ലു​​ണ്ണി​​യാ​​യി അ​​ദ്ദേ​​ഹം മാ​​റി. ""ക​​ണ്ണേ ക​​ര​​ളേ വി​യെസേ, ഞ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ൾ നി​​ങ്ങ​​ൾ​​ക്കൊ​​പ്പം'' എ​​ന്ന മു​​ദ്രാ​​വാ​​ക്യം കേ​​ര​​ള​​ത്തി​​ലെ ഗ്രാ​​മ, ന​​ഗ​​ര​​ത്തെ​​രു​​വു​​ക​​ളി​​ൽ മു​​ഴ​​ങ്ങി​​ക്കേ​​ട്ടു.

ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് 2006ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വി.​​എ​​സി​​ന്‍റെ ഇ​​ട​​പെ​​ട​​ൽ മൂ​​ലം ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളി​​ൽ​നി​​ന്നു പാ​​ർ​​ട്ടി ഒ​​റ്റ​​പ്പെ​​ട്ടു എ​​ന്നും വി​​.എ​​സി​​ന്‍റെ ന​​യ​​ങ്ങ​​ൾ വി​​ക​​സ​​നവി​​രു​​ദ്ധ​​മാ​​ണെ​​ന്നും അ​​തു​​കൊ​​ണ്ടു വി.​​എ​​സി​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യാ​​ൽ മു​​ന്ന​​ണി പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നു​​മു​​ള്ള ന്യാ​​യം പ​​റ​​ഞ്ഞ് മ​​ത്സ​​ര​​രം​​ഗ​​ത്തു​നി​​ന്ന് ഒ​​ഴി​​വാ​​ക്കി. കേ​​ര​​ള​​ത്തി​​ൽ ഇ​​ട​​തു​​പ​​ക്ഷ​​ത്തെ സ്നേ​​ഹി​​ക്കു​​ന്ന നി​​ഷ്പ​​ക്ഷ​​രാ​​യ ബു​​ദ്ധി​​ജീ​​വി​​ക​​ളും യു​​വാ​​ക്ക​​ളും തൊ​​ഴി​​ലാ​​ളി​​ക​​ളും ബ​​ഹു​​ജ​​ന​​ങ്ങ​​ൾ ആ​​കെ​​യും വി​​.എ​​സി​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്ക​​ണം എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം പ്ര​​തി​​ഷേ​​ധ​​മു​​യ​​ർ​​ത്തി. പാ​​ർ​​ട്ടി അ​​ണി​​ക​​ൾ ആ​​കെ ക്ഷോ​​ഭി​​ച്ചുമ​​റി​​ഞ്ഞു. ഗ​​ത്യ​​ന്ത​​ര​​മി​​ല്ലാ​​തെ പോ​​ളി​​റ്റ് ബ്യൂ​​റോ ത​​ന്നെ ഇ​​ട​​പെ​​ട്ട് അദ്ദേഹത്തെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. വ​​ലി​​യ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി ജ​​യി​​ച്ചു.

2006 മേ​​യ് 24ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വി.എ​​സ് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. 2011ലും ​​വി.​​എ​​സി​​നു സീ​​റ്റ് നി​​ഷേ​​ധി​​ച്ചെ​​ങ്കി​​ലും ജ​​നം ഇ​​ട​​പെ​​ട്ടു തി​​രു​​ത്തി​​ച്ചു. വി​​.എ​​സ് ജ​​യി​​ച്ചെ​​ങ്കി​​ലും മു​​ന്ന​​ണി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 2016ൽ ​​വി​.എ​​സും പി​​ണ​​റാ​​യി​​യും മ​​ത്സ​​രി​​ച്ചു. ര​​ണ്ടു പേ​​രും വി​​ജ​​യി​​ച്ചു. പി​​ണ​​റാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു. ജ​​ന​​ങ്ങ​​ൾ ഏ​​റെ ആ​​ഗ്ര​​ഹി​​ച്ച ഒ​​രു ര​​ണ്ടാം വ​​ര​​വ് വി​​.എ​​സി​​നു നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടു.

പു​​ന്ന​​പ്ര​​യി​​ലെ​​യും വ​​യ​​ലാ​​റി​​ലെ​​യും ധീ​​ര​ന്മാ​ർ​​ക്കൊ​​പ്പം​ നി​​ന്നു പൊ​​രു​​തി ആ ​​മ​​ണ്ണി​​ൽ പ​​രാ​​ജ​​യം ഭ​​ക്ഷി​​ച്ചു വ​​ള​​ർ​​ന്ന വി​​.എ​​സ്, ഏ​​ത് അ​​വ​​ഹേ​​ള​​ന​​വും അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി​​ക​​ളും നേ​​രി​​ട്ട് താ​​ൻ കെ​​ട്ടി​​പ്പടു​​ത്ത പാ​​ർ​​ട്ടി​​യു​​ടെ പ​​താ​​ക സ്വ​​ന്തം നെ​​ഞ്ചോ​​ടു ചേ​​ർ​​ത്തു​കൊ​​ണ്ടു ച​​രി​​ത്ര​​ത്തി​​ലെ വി​​വി​​ധ നാ​​ൽ​​ക്ക​​വ​​ല​​ക​​ളി​​ൽ പ​​ത​​റാ​​തെ മു​​ന്നേ​​റു​​ന്ന കാ​​ഴ്ച​​യാ​​ണു കേ​​ര​​ളം സ്വ​​ന്തം ക​​ണ്‍​മു​​ന്നി​​ൽ ക​​ണ്ട​​ത്. പ്ര​​ശ്ന​​ങ്ങ​​ൾ അ​​തി​​ന്‍റെ ഉ​​റ​​വി​​ട​​ത്തി​​ൽ എ​​ത്തി ഏ​​റ്റെ​​ടു​​ക്കു​​ന്ന ഒ​​രു വി​​പ്ല​​വ​​കാ​​രി​​യു​​ടെ ആ​​ർ​​ജ​​വ​​മാ​​ണ് വി​​.എ​​സി​​ന് ആ​​ദ്യം മുതലേ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​തി​​നു പാ​​ർ​​ട്ടി ച​​ട്ട​​ക്കൂ​​ട്ടി​​ൽ​നി​​ന്ന് ഉ​​ണ്ടാ​​കാ​​വു​​ന്ന വ​​രും​വ​​രാ​​യ്മ​​ക​​ളെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ച്ചി​​രു​​ന്നേ ഇ​​ല്ല. അ​​തി​​ന്‍റെ ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് പ്രാ​​യം ശ​​രീ​​ര​​ത്തോ​​ടു ക​​ല​​ഹി​​ച്ചുതു​​ട​​ങ്ങി​​യ കാ​​ല​​ത്തും മൂ​​ന്നാ​​റി​​ലെ പെ​​ന്പി​​ളൈ ഒ​​രു​​മൈ സ​​മ​​ര​​ക്കാ​​രു​​ടെ അ​​രി​​കി​​ലെ​​ത്തി അ​​വ​​ർ​​ക്കൊ​​പ്പം കു​​ത്തി​​യി​​രു​​ന്ന​​ത്. പാ​​ർ​​ട്ടി​ ക​​മ്മി​​റ്റി കൂ​​ടി അ​​വി​​ടെ എ​​ടു​​ക്കു​​ന്ന തീ​​രു​​മാ​​ന​​ങ്ങ​​ൾ​ക്ക​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​​ച്ച​​ട​​ക്ക​​മു​​ള്ള ഒ​​രു ക​​മ്യൂ​​ണി​​സ്റ്റ് ആ​​യി​​രു​​ന്നി​​ല്ല വി​​.എ​​സ്. നാ​​ട്ടി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്ക് ഏതു പ്ര​​ശ്ന​​മുണ്ടാ​​കു​​ന്പോ​​ഴും അ​​തി​​ൽ ഇ​​ട​​പെ​​ടാ​​നും ജ​​ന​​ങ്ങ​​ളെ അ​​ണി​​നി​​ര​​ത്തി അ​​തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​നും നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന ഒ​​രു ജൈ​​വ​​വി​​പ്ല​​വ​​കാ​​രി​​യാ​​ണ് അ​​ദ്ദേ​​ഹം.

എ​​.കെ.​​ജി​​ക്കുശേ​​ഷം അ​​ത്ത​​ര​​മൊ​​രു നേ​​താ​​വ് മ​​ല​​യാ​​ളി​​ക്ക് ഉ​​ണ്ടാ​​യി​​ട്ടി​​ല്ല എ​​ന്ന​​താ​​ണു വ​​സ്തു​​ത.
വി​​രി​​ഞ്ഞ നെ​​ഞ്ചു​​മാ​​യി ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ല്ലു​​ന്ന ഒ​​രു സാ​​ധാ​​ര​​ണ​​ക്കാ​​ര​​നാ​​യ അ​​സാ​​ധാ​​ര​​ണ വി​​പ്ല​​വ​​കാ​​രി​​യാ​​ണ് വി​​.എ​​സ്. അ​​തു​​കൊ​​ണ്ട് പാ​​ർ​​ട്ടി ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ അ​​ച്ച​​ട​​ക്ക മു​​ഴ​​ക്കോ​​ലുകൊ​​ണ്ട് വി​​.എ​​സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ പ​​ല​​പ്പോ​​ഴും അ​​ള​​ന്നെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ജീ​​വി​​ത​​ത്തി​​ലൊ​​രി​​ക്ക​​ലും സ്വ​​ന്തം പാ​​ർ​​ട്ടി​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളെ അ​​ദ്ദേ​​ഹം ത​​ള്ളി​​ക്ക​​ള​​ഞ്ഞി​​ട്ടു​​മി​​ല്ല.

കേ​​ര​​ള​​ത്തി​​ലെ ക​​മ്യൂ​​ണി​​സ്റ്റ് പ്ര​​സ്ഥാ​​നം അ​​ഗ്നിവീ​​ഥി​​ക​​ളി​​ലൂ​​ടെ ന​​ട​​ന്നുക​​യ​​റു​​ന്ന​​ കാ​​ല​​ത്ത് വി​​.എ​​സി​​നു പ​​തി​​നേ​​ഴ് വ​​യ​​സാ​​യി​​രു​​ന്നു പ്രാ​​യം. അ​​ന്ന് ഉ​​ള്ളം​​കൈ​​യി​​ൽ ജീ​​വ​​നും മു​​റു​​കെ​​പ്പി​​ടി​​ച്ച് ചു​​റു​​ചു​​റു​​ക്കോ​​ടെ അ​​തി​​നൊ​​പ്പം ന​​ട​​ന്നുക​​യ​​റി​​യ ക​​മ്യൂ​​ണി​​സ്റ്റാണ് വേ​​ലി​​ക്ക​​ക​​ത്ത് ശ​​ങ്ക​​ര​​ൻ അ​​ച്യു​​താ​​ന​​ന്ദ​​ൻ. അ​​ന്ന​​ത്തെ അ​​തേ ചു​​റു​​ചു​​റു​​ക്കോ​​ടെ നി​​ര​​വ​​ധി സ​​മ​​രഭൂ​​മി​​ക​​ളും അ​​ഗ്നി​​പ​​രീ​​ക്ഷ​​ക​​ളും ക​​ട​​ന്ന് അ​​ദ്ദേ​​ഹം പ്രാ​​യ​​ത്തെ തോ​​ൽ​​പ്പി​​ച്ച് നേ​​തൃ​​നി​​ര​​യി​​ൽ ത​​ന്നെ നി​​ല​കൊ​ണ്ടു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി ഘ​​ട​​കം ഏ​​താ​​ണ് എ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​യി​​രു​​ന്നി​​ല്ല വി​​.എ​​സി​​ന്‍റെ വാ​​ക്കു​​ക​​ൾ കേ​​ട്ട​​തും നി​​ല​​പാ​​ടു​​ക​​ൾ അം​​ഗീ​​ക​​രി​​ച്ച​​തും.

എം.​​എ​​ൻ. വി​​ജ​​യ​​ൻ മാ​​ഷ് ഒ​​രി​​ക്ക​​ൽ പ​​റ​​ഞ്ഞു: ""ഇ​​ന്നു ന​​മു​​ക്കൊ​​രു ഗാ​​ന്ധി ഇ​​ല്ല. എ​​ങ്കി​​ലും അ​​ന്നു ഗാ​​ന്ധി എ​​ങ്ങ​​നെ ഇ​​ന്ത്യ​​യു​​ടെ ഹൃ​​ദ​​യ​​ത്തെ പ്ര​​തി​​ഫ​​ലി​​പ്പി​​ച്ചി​​രു​​ന്നോ അ​​തു​​പോ​​ലെ കേ​​ര​​ള​​ത്തി​​ന്‍റെ ഹൃ​​ദ​​യ​​ത്തെ പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന ഒ​​രാ​​ൾ​​ക്ക് ആ​​രോ ഏ​​തോ സ​​മ​​യ​​ത്ത് ഇ​​ട്ട പേ​​രാ​​ണ് വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ. അ​​ദ്ദേ​​ഹ​​ത്തെ ഞ​​ങ്ങ​​ൾ ഒ​​രാ​​ളാ​​യി കാ​​ണു​​ന്നി​​ല്ല. കേ​​ര​​ള​​ത്തി​​നുവേ​​ണ്ടി ഉ​​റ​​ഞ്ഞു​തു​​ള്ളു​​ന്ന ഒ​​രു കോ​​മ​​രമാ​​യി ഒ​​രു​​പ​​ക്ഷേ, കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഴു​​വ​​ൻ ശ​​ബ്ദ​​മാ​​യി രൂ​​പ​​പ്പെ​​ട്ടുക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്ന ഒ​​രു വ്യ​​ക്തി​​യാ​​യാ​​ണു കാ​​ണു​​ന്ന​​ത്.''വി​​എ​​സ് എ​​ന്ന ക​​മ്യൂ​​ണി​​സ്റ്റ് വി​​സ്മ​​യ​​ത്തെ ഇ​​തി​​ന​​പ്പു​​റം വി​​ശേ​​ഷി​​പ്പി​​ക്കാ​​ൻ ആ​​വി​​ല്ല.

(ക​​വി​​യും നാ​​ട​​ക​​കൃ​​ത്തും മു​​ൻ എം​​എ​​ൽ​​എ​​യു​​മാ​​ണ് ലേ​​ഖ​​ക​​ൻ)

Leader Page

കണ്ണേ കരളേ വിയെസേ... ; പാവപ്പെട്ടവന്‍റെ സമരാവേശം

വി​​എ​​സ് എ​​ന്ന ര​​ണ്ട​​ക്ഷ​​ര​​ത്തി​​നു സ​​മ​​രം എ​​ന്നുകൂ​​ടി അ​​ർ​​ഥ​​മു​​ണ്ട്. കേ​​ര​​ളം ക​​ണ്ട പ്ര​​ധാ​​ന​​പ്പെ​​ട്ട എ​​ല്ലാ ജ​​ന​​കീ​​യ​​പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളു​​ടെ​​യും മു​​ൻ​​നി​​ര​​യി​​ൽ വി​​.എ​​സ്. അച്യുതാനന്ദൻ ഉ​​ണ്ടാ​​യി​​രു​​ന്നു. ക​​റ​​ക​​ള​​ഞ്ഞ ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ര​​ന്‍റെ ആ​​ദ​​ർ​​ശ​​ധീ​​ര​​ത​​യും നെ​​ഞ്ചുറപ്പുമാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ ക​​ലാ​​പ​​കാ​​രി​​യാ​​ക്കി​​യ​​ത്. തീ​​യി​​ൽ കു​​രു​​ത്ത​​ത് വെ​​യി​​ല​​ത്തു വാ​​ടി​​ല്ലെ​​ന്ന ചൊ​​ല്ല് വി​​.എ​​സി​​നെ സം​​ബ​​ന്ധി​​ച്ചു തി​​ക​​ച്ചും അ​​ർ​​ഥ​​വ​​ത്താ​​ണ്.

പു​​ന്ന​​പ്ര വ​​യ​​ലാ​​റി​​ലും മ​​തി​​കെ​​ട്ടാ​​ൻമ​​ല​​യി​​ലും പ്ലാ​​ച്ചി​​മ​​ട​​യി​​ലും മൂ​​ന്നാ​​റി​​ലും കോ​​വ​​ള​​ത്തും... അ​​ങ്ങ​​നെ​​യ​​ങ്ങ​​നെ എ​​ണ്ണ​​മ​​റ്റ സ​​മ​​ര​​പ​​ഥ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് വി.​​എ​​സ് അ​​ക്ഷീ​​ണ​​നാ​​യി ന​​ട​​ന്നുക​​യ​​റി​​യ​​ത്. പി. ​​കൃ​​ഷ്ണ​​പി​​ള്ള​​യും എ.​​കെ.​​ജി​​യും ഇ.​​എം.​​എ​​സും പ​​ക​​ർ​​ന്നുകൊ​​ടു​​ത്ത പോ​​രാ​​ട്ട​​വീ​​ര്യ​​ത്തി​​ന്‍റെ​​യും ക​​മ്യൂ​​ണി​​സ്റ്റ് ബോ​​ധ​​ത്തി​​ന്‍റെ​​യും ക​​ന​​ൽ പ്രാ​​യ​​ത്തി​​ന്‍റെ അ​​വ​​ശ​​ത​​ക​​ളി​​ലും വി.​​എ​​സ് കൈ​​വി​​ടാ​​തെ കാ​​ത്തു.

രാ​ഷ്‌​ട്രീ​​യ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നും പ്ര​​തി​​ക​​ര​​ണ​​ത്തി​​നും വി​​.എ​​സി​​നു പ്രാ​​യം പ്ര​​ശ്ന​​മാ​​യി​​രു​​ന്നി​​ല്ല. പാ​​ർ​​ട്ടി​​ക്കു പു​​റ​​ത്തെപ്പോലെ പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ലും സ​​മ​​ര​​ത്തി​​ന്‍റെ വാ​​ൾ​​മു​​ന വി​​.എ​​സ് ഉ​​റ​​യി​​ലി​​ട്ടി​​ല്ല. പാ​​ർ​​ട്ടി​​യു​​ടെ അ​​ട​​വു​​ക​​ളി​​ലും ത​​ന്ത്ര​​ങ്ങ​​ളി​​ലും വ്യ​​തി​​യാ​​ന​​ങ്ങ​​ളും വ്യ​​തി​​ച​​ല​​ന​​ങ്ങ​​ളും വ​​ന്നുഭ​​വി​​ച്ച​​പ്പോ​​ൾ അ​​ദ്ദേ​​ഹം അ​​ഗാ​​ധ​​മാ​​യി ദുഃ​​ഖി​​ച്ചു. ചി​​ല​​പ്പോ​​ഴൊ​​ക്കെ നേ​​തൃ​​ത്വ​​ത്തോ​​ടു ക​​ല​​ഹി​​ച്ചു. അ​​പ്പോ​​ഴൊ​​ക്കെ​​യും ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മു​​തി​​ർ​​ന്ന ഈ ​​ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ര​​നി​​ലെ പ​​ഴ​​യ പോ​​രാ​​ളി സ​​ട​കു​​ട​​ഞ്ഞു​​ണ​​രു​​ക​​യാ​​യി​​രു​​ന്നു. സി​​പി​​എം രൂ​​പീ​​ക​​രി​​ച്ച നേ​​താ​​ക്ക​​ളി​​ൽ ഏ​​ക​​വ്യ​​ക്തി​​യാ​​യി അ​വ​ശേ​ഷി​ച്ച​പ്പോ​ഴും വി​​.എ​​സ് ഓ​​രോ ശി​​ക്ഷാ​​ന​​ട​​പ​​ടി​​യും അ​​ച്ച​​ട​​ക്ക​​ത്തോ​​ടെ ഏ​​റ്റുവാ​​ങ്ങി. അ​​പ്പോ​​ഴൊ​​ക്കെ​​യും അ​​ദ്ദേ​​ഹം കൂ​​ടു​​ത​​ൽ ഉ​​റ​​ച്ച ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ര​​നാ​​കു​​ക​​യാ​​യി​​രു​​ന്നു.

ദാരിദ്ര്യത്തിൽനിന്ന് നേതൃനിരയിലേക്ക്

പ​​ട്ടി​​ണി​​യു​​ടെ​​യും നി​​രാ​​ലം​​ബ​​ത​​യു​​ടെ​​യും ഇ​​രു​​ട്ടി​​ൽനി​​ന്നാ​​ണു വേ​​ലി​​ക്ക​​ക​​ത്ത് ശ​​ങ്ക​​ര​​ൻ അ​​ച്യു​​താ​​ന​​ന്ദ​​ൻ എ​​ന്ന വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ വ​​ള​​ർ​​ന്നുവ​​ന്ന​​ത്. പ​​തി​​നൊ​​ന്നാം വ​​യ​​സി​​ൽ അ​​മ്മ ന​​ഷ്ട​​പ്പെ​​ട്ട കു​​ട്ടി. വി​​ശ​​പ്പ​​ട​​ക്കാ​​ൻ ഭ​​ക്ഷ​​ണ​​മി​​ല്ലാ​​തെ​​യും മ​​റ്റു​​ള്ള കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം ക​​ളി​​ച്ചു​​ല്ല​​സി​​ച്ച് സ്കൂ​​ളി​​ൽ പോ​​കാ​​നാ​​വാ​​തെ​​യും വ​​ള​​ർ​​ന്ന ബാ​​ല​​ൻ. പ​​ക്ഷേ അ​​നീ​​തി​​ക​​ൾ​​ക്കെ​​തി​​രാ​​യ ധീ​​ര​​മാ​​യ മു​​ന്നേ​​റ്റം ആ ​​ബാ​​ല​​നി​​ൽ പ്ര​​ക​​ട​​മാ​​യി​​രു​​ന്നു. ക​​ള​​ർ​​കോ​​ട് അ​​ന്പ​​ല​​ത്തി​​ൽ​ക്കൂ​​ടി സ്കൂ​​ളി​​ലേ​​ക്കു ന​​ട​​ന്നുപോ​​യി​​രു​​ന്ന ക​​റു​​ത്തു മെ​​ല്ലി​​ച്ച അ​​ച്യു​​താ​​ന​​ന്ദ​​നെ ചി​​ല സ​​വ​​ർ​​ണ ബാ​​ല​ന്മാ​​ർ ത​​ട​​ഞ്ഞുനി​​ർ​​ത്തി ത​​ല്ലി. അ​​ടു​​ത്ത ദി​​വ​​സ​​വും അ​​തേ സ്ഥ​​ല​​ത്തു കാ​​ത്തുനി​​ന്ന സ​​വ​​ർ​​ണ ബാ​​ല​ന്മാ​​രെ അ​​ച്യു​​താ​​ന​​ന്ദ​​ൻ ഒ​​റ്റ​​യ്ക്കു ത​​ല്ലി​​യോ​​ടി​​ച്ചു. അ​​യി​​ത്ത​​ത്തി​​നും ജാ​​തിക്കോയ്മ​​യ്ക്കും എ​​തി​​രാ​​യുള്ള അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ ആ​​ദ്യപ്ര​​ക്ഷോ​​ഭ​​മാ​​യി​​രു​​ന്നു അ​​ത്.

ജ്യേ​​ഷ്ഠ​​ന്‍റെ ത​​യ്യ​​ൽ​​ക്ക​​ട​​യി​​ലി​​രു​​ന്നു​കൊ​​ണ്ടാ​​യി​​രു​​ന്നു അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ ആ​​ദ്യ​​കാ​​ല പാ​​ർ​​ട്ടി വി​​ദ്യാ​​ഭ്യാ​​സം. ക​​മ്യൂ​​ണി​​സ്റ്റ് മാ​​നി​​ഫെ​​സ്റ്റോ​​യും മൂ​​ല​​ധ​​ന​​വു​​മ​​ട​​ക്ക​​മു​​ള്ള ക​​മ്യൂ​​ണി​​സ്റ്റ് താ​​ത്വി​​ക​​ഗ്ര​​ന്ഥ​​ങ്ങ​​ൾ വാ​​യി​​ച്ച​​തോ​​ടെ ലോ​​കോ​​ത്ത​​ര​​മാ​​യ ​​ആ​​ശ​​യ​​ലോ​​ക​​വും സ​​മ​​ത്വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള സു​​വ​​ർ​​ണ ​​പ്ര​​തീ​​ക്ഷ​​ക​​ളും അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ മ​​ന​​സി​​ൽ കൂ​​ടു​​കെട്ടി.

കു​​ട്ട​​നാ​​ട​​ൻ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​സ​​മ​​ര​​ങ്ങ​​ളു​​ടെ മു​​ണി​​പ്പോ​​രാ​​ളി​​യാ​​യി നി​​ന്നുകൊ​​ണ്ടാ​​ണ് വി​​.എ​​സ് ത​​ന്‍റെ ജ​​ന​​കീ​​യ സ​​മ​​ര​​പ​​ര​​ന്പ​​ര​​ക​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ച​​ത്. ജ്യേ​​ഷ്ഠ​​ൻ ഗം​​ഗാ​​ധ​​ര​​ന്‍റെ ത​​യ്യ​​ൽ​​ക്ക​​ട​​യി​​ൽ സ​​ഹാ​​യി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചുവ​​ന്ന വേ​​ള​​യി​​ലാ​​ണ് അ​​ച്യു​​താ​​ന​​ന്ദ​​ൻ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ദൈ​​ന്യ​​വും വി​​ഷ​​മ​​ത​​ക​​ളും ക​​ണ്ട​​റി​​ഞ്ഞ് ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ട്ട​​ത്. ജ​ന്മി​​ത്ത​​ത്തി​​നെ​​തി​​രേ കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്ന ആ​​ദ്യ​​കാ​​ല ക​​ലാ​​പ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ് പ​​തി​​നേ​​ഴു​​കാ​​ര​​നാ​​യ അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന കു​​ട്ട​​നാ​​ട​​ൻ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി സ​​മ​​രം. കൊ​​യ്തെ​​ടു​​ക്കു​​ന്ന നെ​​ല്ലി​​ന് അ​​നു​​സ​​രി​​ച്ചു​​ള്ള ന്യാ​​യ​​മാ​​യ കൂ​​ലിപോ​​ലും ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക്കു ല​​ഭി​​ക്കാ​​തി​​രു​​ന്ന കാ​​ല​​മാ​​യി​​രു​​ന്നു അ​​ത്. തൊ​​ഴി​​ലാ​​ളി​​ക​​ളെ പ​​റ്റി​​ക്കു​​ന്ന ജ​ന്മി​​മാ​​ർ​​ക്കെ​​തി​​രേ അ​​ച്യു​​താ​​ന​​ന്ദ​​ൻ അ​​തി​​ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ച്ചു.

ചെ​​യ്യു​​ന്ന ജോ​​ലി​​ക്ക് ഉ​​ചി​​ത​​മാ​​യ കൂ​​ലി എ​​ന്ന വ്യ​​വ​​സ്ഥ മു​​ന്നോ​​ട്ടു​വ​​ച്ചു​​കൊ​​ണ്ടു ന​​ട​​ത്തി​​യ സ​​മ​​ര​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നു ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കാൻ അ​​ച്യു​​താ​​ന​​ന്ദ​​നു ക​​ഴി​​ഞ്ഞു. ആ ​​സ​​മ​​ര​​ത്തെത്തു​​ട​​ർ​​ന്നു തി​​രു​​വി​​താം​​കൂ​​ർ ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ രൂ​​പീ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി. പ​​തി​​നേ​​ഴാം വ​​യ​​സി​​ൽ ആ​​സ്പി​​ൻ​​വാ​​ൾ ക​​ന്പ​​നി​​യി​​ലെ തൊ​​ഴി​​ലാ​​ളി​​യാ​​യി മാ​​റി​​യ വി​​.എ​​സ് അ​​വി​​ടെ​​യും ധീ​​ര​​മാ​​യ സ​​മ​​ര​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം കൊ​​ടു​​ത്തു. അ​​നീ​​തി​​യും അ​​ന്യാ​​യ​​വും എ​​വി​​ടെ​​ക്ക​​ണ്ടാ​​ലും പ്ര​​തി​​ക​​രി​​ക്കു​​ന്ന​​ത് വി​​.എ​​സി​​ന്‍റെ ര​​ക്ത​​ത്തി​​ൽ അ​​ലി​​ഞ്ഞു​​ചേ​​ർ​​ന്ന സ്വ​​ഭാ​​വ സ​​വി​​ശേ​​ഷ​​ത​​യാ​​യി​​രു​ന്നു. ധൈ​​ര്യ​​മി​​ല്ലാ​​ത്ത​​വ​​ൻ ക​​മ്മ്യൂ​​ണി​​സ്റ്റാ​​ക​​രു​​ത് എന്ന​​താ​​യി​​രു​​ന്നു എ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ല​​പാ​​ട്.

പുന്ന​​പ്ര-​വ​​യ​​ലാ​​ർ സ​​മ​​രം

ഐ​​തി​​ഹാ​​സി​​ക​​മാ​​യ പു​​ന്ന​​പ്ര-​വ​​യ​​ലാ​​ർ സ​​മ​​ര​​ത്തി​​ന്‍റെ മു​​ൻ​നി​​ര​​ക്കാ​​ര​​നാ​​യി​​രു​​ന്നു വി​​.എ​​സ്. ചെ​​റി​​യ ചെ​​റി​​യ യോ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് പു​​ന്ന​​പ്ര-​വ​​യ​​ലാ​​ർ ഒ​​രു വ​​ലി​​യ ജ​​ന​​കീ​​യ സ​​മ​​ര​​മാ​​യി മാ​​റി​​യ​​ത്. അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ വീ​​ടു​ത​​ന്നെ ഒ​​രു സ​​മ​​ര​​ക്യാ​​ന്പാ​​യി​​രു​​ന്നു. 1946 ഡി​​സം​​ബ​​ർ 23ന് ​​പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട ആ ​​സ​​മ​​ര​​ത്തി​​നെ​​തി​​രാ​​യി സി​​പി​​യു​​ടെ പോ​​ലീ​​സ് അ​​തി​​ഭീ​​ക​​ര​​മാ​​യ മ​​ർ​​ദ​​ന​​മു​​റ​​ക​​ൾ അ​​ഴി​​ച്ചുവി​​ട്ടു.

തോ​​ക്കി​​ന്‍റെ​​യും ലാ​​ത്തി​​യു​​ടെ​​യും മു​​ന്നി​​ൽ നെ​​ഞ്ചു​​വി​​രി​​ച്ചു നി​​ന്ന അ​​നേ​​കം സ​​മ​​ര​​ക്കാ​​ർ​​ക്കു ജീ​​വ​​ൻ വെ​​ടി​​യേ​​ണ്ടി​​വ​​ന്നു. സി​​.പി​​യു​​ടെ കാ​​ക്കി​​പ്പ​​ട നാ​​ടൊ​​ട്ടു​​ക്കും ക​​മ്യൂ​​ണി​​സ്റ്റു​​കാ​​രെ വേ​​ട്ട​​യാ​​ടി. പു​​ന്ന​​പ്ര​​യി​​ലെ​​യും വ​​യ​​ലാ​​റി​​ലെ​​യും ക​​യ​​ർ-​​ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് അ​​ന്നു സ​​മ​​ര​​ക്കാ​​ർ​​ക്ക് അ​​ഭ​​യം ന​​ൽ​​കി​​യ​​ത്. ആ​​ല​​പ്പു​​ഴ ട്രേ​​ഡ് യൂ​​ണി​​യ​​ൻ സം​​യു​​ക്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സം​​ഗി​​ച്ചു​​കൊ​​ണ്ടു നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് വി​​.എ​​സ്, ആ​​ർ. സു​​ഗ​​ത​​ൻ, വി.​​ഐ. സൈ​​മ​​ണ്‍, കെ.​​എ​ൻ. പ​​ത്രോ​​സ്, എ​​ൻ. ശ്രീ​​ക​​ണ്ഠ​​ൻ നാ​​യ​​ർ എ​​ന്നി​​വ​​രെ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ചു​​മ​​ത്തി അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ നീ​​ക്ക​​മു​​ണ്ടാ​​യ​​ത്. സു​​ഗ​​ത​​നും സൈ​​മ​​ണും പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. വി​​.എ​​സി​​ന് ഒ​​ളി​​വി​​ൽ പോ​​കേ​​ണ്ടിവ​​ന്നു.

പൂ​​ഞ്ഞാ​​റി​​ൽ ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞു​​കൊ​​ണ്ടാ​​ണ് തു​​ട​​ർ​​ന്ന് അ​​ദ്ദേ​​ഹം സ​​മ​​ര​​ത്തി​​നു നേ​​തൃ​​ത്വം കൊ​​ടു​​ത്ത​​ത്. അ​​വി​​ടെ​​വ​​ച്ച് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ഇ​​ടി​​യ​​ൻ നാ​​രാ​​യ​​ണ​​പി​​ള്ള എ​ന്ന പോ​​ലീ​​സു​​കാ​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വി​​.എ​​സി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലും പാ​​ലാ സ​​ബ്ജ​​യി​​ലി​​ലും​വ​​ച്ചു വി​​.എ​​സ് ഏ​​റ്റു​​വാ​​ങ്ങി​​യ കൊ​​ടി​​യ​​ മ​​ർ​​ദ​​ന​​ത്തി​​ന്‍റെ അ​​ട​​യാ​​ളം അ​​വ​​സാ​​നം വ​​രെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കാ​​ൽ​​വെ​​ള്ള​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.

നി​​ർ​​ഭ​​യ​​നും സാ​​ഹ​​സി​​ക​​നു​​മാ​​യ പോ​​രാ​​ളി​​യാ​​യി​​രു​​ന്നു വി​​.എ​​സ്. അ​​വ​​ശ​​രു​​ടെ​​യും ആ​​ർ​​ത്ത​ന്മാ​​രു​​ടെ​​യും നി​​ല​​വി​​ളി​​ക​​ൾ​​ക്കു കാ​​തുകൊ​​ടു​​ത്ത ആ​​ദ​​ർ​​ശ​​ശു​​ദ്ധി​​യു​​ള്ള ക​​മ്യൂ​​ണി​​സ്റ്റ്. സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​ര കാ​​ല​​ഘ​​ട്ട​​ത്തി​​ൽ അ​​ദ്ദേ​​ഹം നേ​​തൃ​​ത്വം കൊ​​ടു​​ത്ത സ​​മ​​ര​​ങ്ങ​​ളി​​ലും ഈ ​​ആ​​ത്മാ​​ർ​​പ്പ​​ണം പ്ര​​ക​​ട​​മാ​​ണ്. പ്രാ​​യ​​ത്തി​​ന്‍റെ അ​​വ​​ശ​​ത​​ക​​ളും അ​​നാ​​രോ​​ഗ്യ​​വും മ​​റ​​ന്നു ജ​​ന​​ങ്ങ​​ളോ​​ടൊ​​പ്പം സ​​മ​​ര​​മു​​ഖ​​ങ്ങ​​ളി​​ലൂ​​ടെ മു​​ന്നേ​​റാ​​ൻ വി​​.എ​​സി​​നു ക​​ഴി​​ഞ്ഞ​​ത് ക​​ട​​ന്നുവ​​ന്ന ക​​ന​​ൽ​​പ്പാ​​ത​​ക​​ളെ മ​​റ​​ക്കാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ്. മ​​തി​​കെ​​ട്ടാ​​ൻമ​​ല​​യി​​ലെ കൈ​​യേ​​റ്റം കാ​​ണാ​​ൻ എ​ൺ​​പ​​തു​​ക​​ളു​​ടെ ക്ഷീ​​ണാ​​വ​​സ്ഥ​​യി​​ൽ കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ കാ​​ൽന​​ട​​യാ​​യി​​ പോ​​യ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യ വി​​.എ​​സി​​നെ മ​​ല​​യാ​​ളി​​ക്ക് ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​വി​​ല്ല. കൊ​​ക്ക​​കോ​​ള ക​​ന്പ​​നി പ്ലാ​​ച്ചി​​മ​​ട​​യി​​ൽനി​​ന്നു കെ​​ട്ടു​​കെ​​ട്ടി​പ്പോ​യ​​തി​​നു പി​​ന്നി​​ൽ വി​​.എ​​സി​​ന്‍റെ ധീ​​ര​​മാ​​യ സാ​​ന്നി​​ധ്യ​​വും ഉ​​ണ്ടാ​​യി​​രു​​ന്നു. ജ​​ന​​പ്ര​​തി​​നി​​ധി എ​​ന്ന നി​​ല​​യി​​ൽ അ​​ദ്ദേ​​ഹം ന​​ൽ​​കി​​യ പി​​ന്തു​​ണ അ​​വി​​ട​​ത്തെ സ​​മ​​ര​​ക്കാ​​ർ​​ക്കു വ​​ലി​​യ ആ​​വേ​​ശ​​മാ​​യി​​രു​​ന്നു.

എന്നും സമരമുഖത്ത്

മൂ​​ന്നാ​​റി​​ലെ കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്കും അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രാ​​യി വി.​​എ​​സ് എ​​ടു​​ത്ത നി​​ല​​പാ​​ട് കേ​​ര​​ള​​ത്തി​​ന്‍റെ രാ​ഷ്‌​ട്രീ​​യ​​ച​​രി​​ത്ര​​ത്തി​​ലെ ധീ​​ര​​മാ​​യ മു​​ന്നേ​​റ്റ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. സ​​മ​​ര​​ങ്ങ​​ളി​​ൽ പ​​ല​​പ്പോ​​ഴും പാ​​ർ​​ട്ടി​​യും വി​​.എ​​സും ര​​ണ്ടു വ​​ഴി​​ക്കാ​​യി​​രു​​ന്നെ​​ങ്കി​​ലും കൈ​​യേ​​റ്റ​​ക്കാ​​രു​​ടെ സ്വ​​ച്ഛ​​ന്ദ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് കാ​​ര്യ​​മാ​​യി ത​​ട​​യി​​ടാ​​ൻ വി.​​എ​​സി​​നു ക​​ഴി​​ഞ്ഞു.

മൂ​​ന്നാ​​റി​​ലെ എ​​സ്റ്റേ​​റ്റ് തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ പെ​​ന്പി​​ളൈ ഒ​​രു​​മ​​യു​​ടെ സ​​മ​​ര​​ത്തി​​ൽ ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ക​​ടി​​പ്പി​​ക്കാ​​നെ​​ത്തി​​യ നേ​​താ​​ക്ക​​ളി​​ൽ വി​​.എ​​സി​​നു ല​​ഭി​​ച്ച സ്വീ​​കാ​​ര്യ​​ത വേ​​റൊ​​രു രാ​ഷ്‌​ട്രീ​​യ നേ​​താ​​വി​​നും കി​​ട്ടി​​യി​​ല്ലെ​​ന്ന​​തു പ്ര​​ത്യേ​​കം ഓ​​ർ​​മി​​ക്ക​​ണം. അ​​തി​​നു കാ​​ര​​ണം ത​​ങ്ങ​​ളി​​ൽ ഒ​​രാ​​ൾത​​ന്നെ​​യാ​​ണ് അ​​ച്യു​​താ​​ന​​ന്ദ​​ൻ എ​​ന്ന തൊ​​ഴി​​ലാ​​ളിവ​​ർ​​ഗ​​ത്തി​​ന്‍റെ തി​​രി​​ച്ച​​റി​​വു ത​​ന്നെ​​യാ​​ണ്.

Leader Page

ത​​ള​​രാ​​ത്ത പോ​​രാ​​ളി; ജ​​ന​​പ്രി​​യ നേ​​താ​​വ്

ജ​​​​നി​​​​ച്ചു വ​​​​ള​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾകൊ​​​​ണ്ടാ​​​​കാം വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍റെ മു​​​​ഖ​​​​ത്ത് ചി​​​​രി വി​​​​ട​​​​രു​​​​ന്ന​​​​ത് അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു. മു​​​​ഖം നോ​​​​ക്കാ​​​​ത്ത സം​​​​സാ​​​​ര​​​​വും ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും മൂ​​​​ലം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ളേ​​​​ക്കാ​​​​ൾ കൂ​​​ടു​​​ത​​​ൽ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സാ​​​​യാ​​​​ഹ്ന​​​​ത്തി​​​​ൽ കേ​​​​ര​​​​ളം ക​​​​ണ്ട ഏ​​​​റ്റ​​​​വും ജ​​​​ന​​​​കീ​​​​യ​​​​നാ​​​​യ നേ​​​​താ​​​​വാ​​​​യി മാ​​​​റി​​​യ​​​തി​​​നും കേ​​​ര​​​ളം സാ​​​ക്ഷി​​​യാ​​​യി. എ​​​​ല്ലാ അ​​​​ർ​​​​ഥ​​​​ത്തി​​​​ലും കേ​​​​ര​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലെ ഒ​​​​രു അ​​​​ദ്ഭു​​​​ത പ്ര​​​​തി​​​​ഭാ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു വി.​​​​എ​​​​സ് എ​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് നേ​​​​താ​​​​വ്.

ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ത​​​​ല​​​​മു​​​​തി​​​​ർ​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഇ​​​​ത്ര ദീ​​​​ർ​​​​ഘ​​​​മാ​​​​യ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പാ​​​​ര​​​​ന്പ​​​​ര്യ​​​​മു​​​​ള്ള മ​​​​റ്റൊ​​​​രു രാ​​​​ഷ്‌​​​ട്രീ​​​​യ​​​​നേ​​​​താ​​​​വ് രാ​​​​ജ്യ​​​​ത്തെ ഏ​​​​തെ​​​​ങ്കി​​​​ലു​​​മൊ​​​രു രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

കു​​​​റേ ​​​​നാ​​​​ളു​​​​ക​​​​ളാ​​​​യി പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നും രാ​​​​ഷ്‌​​​ട്രീ​​​​യ​​​​സം​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​മൊ​​​​ഴി​​​​ഞ്ഞ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ബാ​​​​ർ​​​​ട്ട​​​​ണ്‍ ഹി​​​​ല്ലി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്ക് ഒ​​​​തു​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴും കേ​​​​ര​​​​ളീ​​​​യ​​​​ർ ഏ​​​​താ​​​​ണ്ടെ​​​​ല്ലാ ദി​​​​വ​​​​സ​​​​വും വി.​​​​എ​​​​സി​​​​നെ ക്കു​​​​റി​​​​ച്ചു ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​രു​​​​ന്നു. ഏ​​​​തു രാ​​​​ഷ്‌​​​ട്രീ​​​​യച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലും സം​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ലും വി​.​​​എ​​​​സി​​​​ന്‍റെ പേ​​​​രു നി​​​​റ​​​​ഞ്ഞു നി​​​​ന്നു. അ​​​​ദ്ദേ​​​​ഹം കേ​​​​ര​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ ചെ​​​​ലു​​​​ത്തി​​​​യ സ്വാ​​​​ധീ​​​​നം അ​​​​ത്ര​​​​മേ​​​​ൽ വ​​​​ലു​​​​താ​​​​യി​​​​രു​​​​ന്നു. വി.​​​​എ​​​​സ് സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ എ​​​​ന്നു കേ​​​​ര​​​​ളീ​​​​യ​​​​ർ ആ​​​​ലോ​​​​ചി​​​​ച്ചു പോ​​​​യ എ​​​​ത്ര​​​​യോ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഇ​​​ക്കാ​​​ല​​​ത്തു​​​ണ്ടാ​​​യി.

കൊ​​​​ടി​​​​യ ദാ​​​​രി​​​​ദ്ര്യത്തി​​​​ൽ ജ​​​​നി​​​​ച്ചു വ​​​​ള​​​​ർ​​​​ന്ന, ഏ​​​​ഴാം ക്ലാ​​​​സി​​​​ൽ പ​​​​ഠ​​​​നം നി​​​​ർ​​​​ത്തി​​​​യ വി.​​​എ​​​സ്, 1938ൽ ​​​​സ്റ്റേ​​​​റ്റ് കോ​​​​ണ്‍ഗ്ര​​​​സി​​​​ലൂ​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​മ​​​​ന്ത്രിപ​​​​ദ​​​​വി വ​​​​രെ എ​​​​ത്തി​. എ​​​​ണ്‍പ​​​​ത്തി​​​​യെ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രിപ​​​​ദ​​​​ത്തി​​​​ൽ നി​​​​ന്നി​​​​റ​​​​ങ്ങു​​​​ന്പോ​​​​ഴും കേ​​​​ര​​​​ള​​​​ത്തി​​​​ലെ യു​​​​വാ​​​​ക്ക​​​​ളെ ഏ​​​​റ്റ​​​​വും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. വി​​​​സ്മ​​​​യം എ​​​​ന്ന​​​​ല്ലാ​​​​തെ ഏ​​​​തു വാ​​​​ക്കു​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ദ്ദേ​​​​ഹ​​​​ത്തെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാ​​​​ൻ പ​​​​റ്റും.

തെ​​​​ന്നിമാ​​​​റി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രിപ​​​​ദം

പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ അ​​​​തി​​​​ശ​​​​ക്ത​​​​നാ​​​​യി ഉ​​​​യ​​​​ർ​​​​ന്നുവ​​​​ന്ന​​​​പ്പോ​​​​ഴും ഉ​​​​റ​​​​പ്പാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രിപ​​​​ദം വി.​​​​എ​​​​സി​​​​ൽ​​​നി​​​​ന്നു തെ​​​​ന്നിമാ​​​​റി പൊ​​​​യ്ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ഒ​​​​രു പ​​​​ക്ഷം ഇ​​​​തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു എ​​​​ന്ന​​​​തു ര​​​​ഹ​​​​സ്യ​​​​മല്ലാ​​​​യി​​​​രു​​​​ന്നു. പ​​​​ല​​​​പ്പോ​​​​ഴും കേ​​​​ര​​​​ള​​​​ത്തി​​​​ലെ സി​​​​പി​​​​എ​​​​മ്മി​​​​ൽ ഇ​​​​തി​​​​ന്‍റെ അ​​​​ല​​​​യൊ​​​​ലി​​​​ക​​​​ളും പ്ര​​​​തി​​​​ധ്വ​​​​നി​​​​ച്ചുകൊ​​​​ണ്ടി​​​​രു​​​​ന്നു.

1987ലെ ​​​​നാ​​​​യ​​​​നാ​​​​ർ സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ലാ​​​​വ​​​​ധി തി​​​​ക​​​​യു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ രാ​​​​ജി​​​​വ​​​​ച്ചു ജ​​​​ന​​​​വി​​​​ധി തേ​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത് തു​​​​ട​​​​ർ​​​​ഭ​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്ന ധാ​​​​ര​​​​ണ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. 1990 ലെ ​​​​ആ​​​​ദ്യ ജി​​​​ല്ലാ കൗ​​​​ണ്‍സി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു ആ ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ. 1991ൽ ​​​​നി​​​​യ​​​​മ​​​​സ​​​​ഭ പി​​​​രി​​​​ച്ചുവി​​​​ട്ട് ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​ന്പോ​​​​ൾ അ​​​​ടു​​​​ത്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ് ആ​​​​കും എ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, രാ​​​​ജീ​​​​വ്ഗാ​​​​ന്ധി വ​​​​ധ​​​​ത്തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ല​​​​യ​​​​ടി​​​​ച്ച സ​​​​ഹ​​​​താ​​​​പ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ കേ​​​​ര​​​​ളം യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മാ​​​​യി. അ​​​​ങ്ങ​​​​നെ വി.​​​​എ​​​​സ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​യി.

1996ൽ ​​​​വി​.​​​എ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​ണ് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ മു​​​​ന്ന​​​​ണി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ട​​​​ത്. മു​​​​ന്ന​​​​ണി ജ​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും രാ​​​​ഷ്‌​​​ട്രീ​​​​യ കേ​​​​ര​​​​ള​​​​ത്തെ ഞെ​​​​ട്ടി​​​​ച്ചുകൊ​​​​ണ്ട് സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​മാ​​​​യ മാ​​​​രാ​​​​രി​​​​ക്കു​​​​ള​​​​ത്ത് വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. കേ​​​​ര​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​ട്ടി​​​​മ​​​​റി​​​​ക​​​​ളി​​​​ലൊ​​​​ന്ന്. ഇ.​​​​കെ. നാ​​​​യ​​​​നാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി. വി.​​​​എ​​​​സി​​​​ന്‍റെ കാ​​​​ത്തി​​​​രി​​​​പ്പ് വീ​​​​ണ്ടും ​​​നീ​​​​ണ്ടു. അ​​​​ടു​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​ട്ട​​​​കം മാ​​​​റി മ​​​​ല​​​​ന്പു​​​​ഴ​​​​യി​​​​ൽ​​​നി​​​​ന്നു വ​​​​ൻ​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പ​​​ക്ഷേ ഇ​​​ട​​​തുമു​​​​ന്ന​​​​ണി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. 2006 ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ആ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും വി.​​​​എ​​​​സ് കേ​​​​ര​​​​ളം ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​ന​​​​കീ​​​​യ നേ​​​​താ​​​​വാ​​​​യി മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു.

അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ജ​​​​ന​​​​കീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​​ന​​​​പ്രീ​​​​തി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ആ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം നി​​​​ഷേ​​​​ധി​​​​ക്കപ്പെട്ടു. കേ​​​​ര​​​​ള​​​​ത്തി​​​​ല​​​​ങ്ങോ​​​​ള​​​​മി​​​​ങ്ങോ​​​​ളം വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ് ഇ​​​​തി​​​​നെ​​​​തി​​​​രേ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ഒ​​​​ടു​​​​വി​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്കു വ​​​​ഴ​​​​ങ്ങേ​​​​ണ്ടിവ​​​​ന്നു. അ​​​​ങ്ങ​​​​നെ വി​.​​​എ​​​​സ് മ​​​​ത്സ​​​​രി​​​​ച്ചു ജ​​​​യി​​​​ച്ച് 82-ാം വ​​​​യ​​​​സി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി. അ​​​​ങ്ങ​​​​നെ 1991 ൽ ​​​​ഉ​​​​റ​​​​പ്പി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​പ​​​​ദം മൂ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും പ​​​​തി​​​​ന​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നും ശേ​​​​ഷം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി. വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ എ​​​​ന്ന പോ​​​​രാ​​​​ളി​​​​യു​​​​ടെ അ​​​​ച​​​​ഞ്ച​​​​ല​​​​മാ​​​​യ പോ​​​​രാ​​​​ട്ട വീ​​​​ര്യ​​​​മാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലും കേ​​​​ര​​​​ളം ക​​​​ണ്ട​​​​ത്.

പ​​​​രു​​​​ക്ക​​​​ൻ ക​​​​മ്യൂ​​​​ണി​​​​സ്റ്റി​​​​ൽ​​​നി​​​​ന്നു ജ​​​​ന​​​​പ്രി​​​​യ നേ​​​​താ​​​​വി​​​​ലേ​​​​ക്ക്

സ്റ്റാ​​​​ലി​​​​നി​​​​സ്റ്റ് നേ​​​​താ​​​​വ് എ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പാ​​​​ർ​​​​ട്ടി ചി​​​​ട്ട​​​​വ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ​​​നി​​​​ന്നു മാ​​​​ത്രം ഏ​​​​തു വി​​​​ഷ​​​​യ​​​​ത്തെ​​​​യും നോ​​​​ക്കി​​​​ക്ക​​​​ണ്ടി​​​​രു​​​​ന്ന വി​.​​​എ​​​​സ് എ​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് നേ​​​​താ​​​​വ് പാ​​​​ർ​​​​ട്ടി അ​​​​ണി​​​​ക​​​​ളു​​​​ടെ ക​​​​ണ്ണി​​​​ലു​​​​ണ്ണി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​തി​​​​നു വെ​​​​ളി​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ അ​​​ത്ര പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള വി​.​​​എ​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക്കു വെ​​​​ളി​​​​യി​​​​ലേ​​​​ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​വ​​​​ല​​​​യം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യാ​​​​ക്കി.

ജ​​​​ന​​​​ങ്ങ​​​​ൾ ക​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു നേ​​​​രി​​​​ട്ടെ​​​​ത്തി അ​​​​വ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന വി​.​​​എ​​​​സി​​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ശൈ​​​​ലി​​​​യാ​​​​ണ് ജ​​​​ന​​​​പ്രീ​​​​തി വ​​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. പ​​​​രി​​​​സ്ഥി​​​​തി അ​​​​നു​​​​കൂ​​​​ല, സ്ത്രീ​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും വി.​​​​എ​​​​സി​​​​നെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​ക്കി. അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളും മു​​​​ഖം നോ​​​​ക്കാ​​​​തെ​​​​യു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ൽ വി​.​​​എ​​​​സി​​​​ന് ഒ​​​​രു ര​​​​ക്ഷ​​​​ക​​​​ന്‍റെ പ്ര​​​​തി​​​​ച്ഛാ​​​​യ സ​​​​മ്മാ​​​​നി​​​​ച്ചു. മ​​​​തി​​​​കെ​​​​ട്ടാ​​​​ൻ​​​ചോ​​​​ല​​​​യി​​​​ലും മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ലും വാ​​​​ഗ​​​​മ​​​​ണ്‍ കൈ​​​​യേ​​​​റ്റഭൂ​​​​മി​​​​യി​​​​ലു​​​​മെ​​​​ല്ലാം നേ​​​​രി​​​​ട്ടെ​​​​ത്തി​​​​യാ​​​​ണ് പോ​​​​ർ​​​​മു​​​​ഖം തു​​​​റ​​​​ന്ന​​​​ത്. ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ കേ​​​​സി​​​​ലെ ഇ​​​​ട​​​​പെ​​​​ട​​​​ലും മ​​​​റ്റും അ​​​​ഴി​​​​മ​​​​തി​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ളി​​​​യെ​​​​ന്ന വി​​​​എ.​​​​സി​​​​ന്‍റെ പേ​​​​ര് ഉ​​​​റ​​​​പ്പി​​​​ച്ചു. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ​​​​ത്തി അ​​​​വ​​​​രു​​​​ടെ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തും കോ​​​​ട​​​​തി​​​​ക​​​​ൾ വ​​​​ഴി​​​​യു​​​​ള്ള നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യും വി​.​​​എ​​​​സ് ഇ​​​​ക്കാ​​​​ല​​​​മ​​​​ത്ര​​​​യും നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി പോ​​​​ര്

പാ​​​​ർ​​​​ട്ടി​​​​ക്കു പു​​​​റ​​​​ത്ത് വി​.​​​എ​​​​സി​​​​ന്‍റെ ജ​​​​ന​​​​പ്രീ​​​​തി വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ​​​​ത്രു​​​​പ​​​​ക്ഷം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​വും ഓ​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് പാ​​​​ർ​​​​ട്ടി​​​​യും വി​.​​​എ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണ്. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ദു​​​​ർ​​​​ബ​​​​ല​​​​നാ​​​​യി തീ​​​​രു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വി​.​​​എ​​​​സ് എ​​​​ന്ന രാ​​​​ഷ്‌​​​ട്രീ​​​​യ നേ​​​​താ​​​​വ് ശ​​​​ക്ത​​​​നാ​​​​യി മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​കാ​​​​ഴ്ച​​​​യാ​​​​ണ് കേ​​​​ര​​​​ളം ക​​​​ണ്ട​​​​ത്.

പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ര​​​​സ്യ വാ​​​​ക്പോ​​​​ര് പാ​​​​ർ​​​​ട്ടി അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​വ​​​​സീ​​​​മ​​​​ക​​​​ളും ക​​​​ട​​​​ന്നു. ഇ​​​​രു​​​​വ​​​​രും പാ​​​​ർ​​​​ട്ടി പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ​​​​യി​​​​ൽ നി​​​​ന്നു പു​​​​റ​​​​ത്താ​​​​യി. പി​​​​ണ​​​​റാ​​​​യി വീ​​​​ണ്ടും പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും വി.​​​​എ​​​​സ്. പു​​​​റ​​​​ത്തു ത​​​​ന്നെ തു​​​​ട​​​​ർ​​​​ന്നു. അ​​​​പ്പോ​​​​ഴും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ജ​​​​ന​​​​പ്രി​​​​യ നേ​​​​താ​​​​വാ​​​​യി വി.​​​​എ​​​​സ് തു​​​​ട​​​​ർ​​​​ന്നു എ​​​​ന്ന​​​​തു ച​​​​രി​​​​ത്രം.

തെ​​​​ന്നിമാ​​​​റി​​​​യ ര​​​​ണ്ടാ​​​​മൂ​​​​ഴം

എ​​​​ണ്‍പ​​​​ത്തി​​​​യെ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രിപ​​​​ദ​​​​മൊ​​​​ഴി​​​​ഞ്ഞ വി.​​​​എ​​​​സ് അ​​​​തു​​​​ക​​​​ഴി​​​​ഞ്ഞ് അ​​​​ഞ്ചു വ​​​​ർ​​​​ഷം ക​​​​രു​​​​ത്ത​​​​നാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​റ​​​​ഞ്ഞു നി​​​​ന്നു. 2016 ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി.​​​​എ​​​​സും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മ​​​​ത്സ​​​​രി​​​​ച്ചു. ഒ​​​​ടു​​​​വി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രിസ്ഥാ​​​​ന​​​​ത്തേ​​​​ക്കു ന​​​​റു​​​​ക്കു വീ​​​​ണ​​​​ത് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നാ​​​​ണ്. അ​​​​തോ​​​​ടെ കേ​​​​ര​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു പ​​​​രി​​​​ധി വ​​​​രെ വി.​​​​എ​​​​സ് യു​​​​ഗം അ​​​​വ​​​​സാ​​​​നി​​​​ച്ചു. അ​​​​പ്പോ​​​​ഴും വി.​​​​എ​​​​സി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ​​​​ക്കു കേ​​​​ര​​​​ളം ചെ​​​​വി​​​​യോ​​​​ർ​​​​ത്തി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഒ​​​​റ്റവ​​​​രി പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്ക് കേ​​​​ര​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തെ മാ​​​​റ്റി മ​​​​റി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​.​​​എ​​​​സ് എ​​​​ന്നും ഒ​​​​രു പോ​​​​രാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​ഷ്‌​​​ട്രീ​​​​യജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ച്ച നാ​​​​ൾ മു​​​​ത​​​​ൽ ഏ​​​​താ​​​​ണ്ട് അ​​​​വ​​​​സാ​​​​ന​​​​നാ​​​​ളു​​​​ക​​​​ൾ വ​​​​രെ. പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലും പു​​​​റ​​​​ത്തും ഒ​​​​രേ സ​​​​മ​​​​യം പോ​​​​രാ​​​​ടി ഇ​​​​ത്ര ദീ​​​​ർ​​​​ഘ​​​​കാ​​​​ലം കേ​​​​ര​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ഉ​​​​ന്ന​​​​ത​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ന്ന​​​​തു ത​​​​ന്നെ അ​​​​ദ്ഭു​​​​തം. ഇ​​​​നി ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നേ​​​​താ​​​​വ് ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്ന​​​തു സം​​​​ശ​​​യം.

Editorial

ര​ണ്ട​ക്ഷ​രം മ​തി വീ​ര്യ​മ​റി​യാ​ൻ

താ​​​​​ള​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും പ​​​​​രു​​​​​ക്ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​എ​​​​​സി​​​​​ന്‍റെ ഭാ​​​​​ഷ​​​​​യും പെ​​​​​രു​​​​​മാ​​​​​റ്റ​​​​​വും. അ​​​​​തി​​​​​നു കാ​​​​​ര​​​​​ണം, തു​​​​​ന്ന​​​​​ൽ​​​​​ക്ക​​​​​ട​​​​​യി​​​​​ൽ​​​​​നി​​​​​ന്നു നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണസ​​​​​ഭ​​​​​യി​​​​​ലെ​​​​​ത്തു​​​​​വോ​​​​​ളം ച​​​​​വി​​​​​ട്ടി​​​​​ക്ക​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്ന ക​​​​​ല്ലും മു​​​​​ള്ളും നി​​​​​റ​​​​​ഞ്ഞ വ​​​​​ഴി​​​​​ക​​​​​ളാ​​​​​കാം.

ഒ​രു സ​മ​രം ക​ഴി​ഞ്ഞെ​ന്നു കേ​ര​ളം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. എ​ന്നി​ട്ടും ത​ള​ർ​ന്നു​റ​ങ്ങാ​ത്ത ര​ണ്ട​ക്ഷ​ര​ങ്ങ​ളാ​യി വി​എ​സ് ച​രി​ത്ര​ത്തി​ലേ​ക്ക് ഉ​ണ​ർ​ന്നെ​ണീ​ൽ​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ക​ണ്ണി​ൽ​നി​ന്നു മ​റ​യു​ന്ന​ത് ഒ​രു മ​നു​ഷ്യ​ന​ല്ല, ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​സ്ഥാ​ന​വ​ത്ക​രി​ച്ച​തും ഒ​ത്തു​തീ​ർ​പ്പി​ലോ അ​പ​ച​യ​ത്തി​ലോ താ​ഴാ​തി​രു​ന്ന​തു​മാ​യ പ്ര​ക​ന്പ​ന​മാ​ണ്. അ​ത് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ന്ന പേ​രി​ലാ​യി​രു​ന്നു.

പ​ക്ഷേ, വി​എ​സ് എ​ന്ന ര​ണ്ട​ക്ഷ​രം മ​തി ആ ​സ​മ​ര​കാ​ല​ത്തി​ന്‍റെ വീ​ര്യ​മ​റി​യാ​ൻ. ഇ​നി​യ​ത്, കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​നി​ച്ചു​നി​ൽ​ക്കു​ന്നൊ​രു ന​ക്ഷ​ത്ര​ച്ചു​വ​പ്പാ​യി​രി​ക്കും. വി​ട. 2006 മേ​യ് 18ന് ​വി​എ​സ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ മ​ല​യാ​ളി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക് അ​തൊ​രു അ​തി​ശ​യ​മാ​യി​രു​ന്നു. കാ​ര​ണം 82-ാം വ​യ​സി​ൽ ഒ​രാ​ൾ ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്നു. അ​തി​നു​മു​ന്പ് ഒ​രി​ക്ക​ൽ​പോ​ലും ഒ​രു മ​ന്ത്രി​പോ​ലും ആ​യി​ട്ടു​മി​ല്ല.

പ​ക്ഷേ, യു​വാ​ക്ക​ളെ പി​ന്നി​ലാ​ക്കി നാ​ടും ന​ഗ​ര​വും കാ​ടും മ​ല​യും ക‍​യ​റി​യി​റ​ങ്ങി​യ വി​എ​സ് ചു​ളി​ഞ്ഞ നെ​റ്റി​ക​ളെ​യെ​ല്ലാം വെ​ട്ടി​നി​ര​പ്പാ​ക്കി​ക്ക​ള​ഞ്ഞു. അ​തി​നും എ​ട്ടു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​മ​യു​ള്ള ആ​ല​പ്പു​ഴ​യി​ലെ പു​ന്ന​പ്ര​യി​ലെ​ത്ത​ണം, വി​എ​സി​ന്‍റെ സ​മ​രം അ​ഥ​വാ ജീ​വി​തം തു​ട​ങ്ങു​ന്ന​തു കാ​ണാ​ൻ. വേ​ലി​ക്ക​ക​ത്ത് ശ​ങ്ക​ര​ന്‍റെ​യും അ​ക്ക​മ്മ​യു​ടെ​യും മ​ക​നാ​യി 1923 ഒ​ക്ടോ​ബ​ർ 20ന് ​ജ​നി​ച്ചു. നാ​ലാം വ​യ​സി​ൽ വ​സൂ​രി പി​ടി​ച്ച് അ​മ്മ​യും 11-ാം വ​യ​സി​ൽ അ​ച്ഛ​നും മ​രി​ച്ചു.

ഏ​ഴാം ക്ലാ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ പ​ഠ​നം നി​ർ​ത്തി​യ​ത് കൈ​യി​ൽ ഒ​ര​ണ​യും ബാ​ക്കി​യി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ്. ആ​ലോ​ചി​ച്ചു നി​ൽ​ക്കാ​ൻ സ​മ​യ​മി​ല്ല... നാ​ട്ടു​ന്പു​റ​ത്തെ ത​യ്യ​ൽ​ക്ക​ട​യി​ൽ ജ്യേ​ഷ്ഠ​ൻ ഗം​ഗാ​ധ​ര​നൊ​പ്പം തു​ന്ന​ൽ​ക്കാ​ര​നാ​യി. പി​ന്നെ, ആ​സ്പി​ൻ​വാ​ൾ ക​യ​ർ ഫാ​ക്ട​റി​യി​ൽ തൊ​ഴി​ലാ​ളി​യാ​യ​പ്പോ​ൾ വ​യ​സ് 15. പ​ണി​യെ​ടു​ത്തു മ​ടു​ത്തെ​ങ്കി​ലും സ​ന്തോ​ഷി​ക്കാ​ൻ മാ​ത്രം കൂ​ലി​യി​ല്ല. 16-ാം വ​യ​സി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ടി​പ്പി​ച്ച് കൂ​ലി കൂ​ട്ടി​ച്ചോ​ദി​ച്ചു.

ഒ​രു നേ​താ​വ് പി​റ​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സി​ൽ അം​ഗ​മാ​യി​രു​ന്ന അ​ച്യു​താ​ന​ന്ദ​ൻ 17-ാം വ​യ​സി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. അ​യാ​ളു​ടെ വി​പ്ല​വ വീ​ര്യം തി​രി​ച്ച​റി​ഞ്ഞ പാ​ർ​ട്ടി നേ​താ​വ് പി. ​കൃ​ഷ്ണ​പി​ള്ള ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലേ​ക്കു പോ​കാ​ൻ പ​റ​ഞ്ഞു. 20-ാം വ​യ​സി​ൽ, 1943ലെ ​ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​ല്‍ അ​ച്യു​താ​ന​ന്ദ​ൻ പ്ര​തി​നി​ധി​യാ​യി. നേ​താ​വ് വ​ള​ർ​ന്ന​പ്പോ​ൾ പേ​രു ചു​രു​ങ്ങി വി​എ​സാ​യി.

തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച​തോ​ടെ ജ​ന്മി​മാ​ർ നേ​താ​വി​നെ നോ​ട്ട​മി​ട്ടു. കൊ​ടി​യ മ​ര്‍​ദ​ന​ങ്ങ​ള്‍, ചെ​റു​ത്തു​നി​ല്‍​പ്പു​ക​ള്‍, സ​മ​ര​ങ്ങ​ള്‍, പു​ന്ന​പ്ര വ​യ​ലാ​ര്‍ സ​മ​രം, ഒ​ളി​വു​ജീ​വി​തം, അ​റ​സ്റ്റ്, കൊ​ടി​യ മ​ർ​ദ​ന​ങ്ങ​ൾ...! പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ 1946ൽ ​പോ​ലീ​സ് പി​ടി​യി​ലാ​യി. പൂ​ഞ്ഞാ​ർ ലോ​ക്ക​പ്പി​ൽ​വ​ച്ച് പോ​ലീ​സു​കാ​ർ തോ​ക്കി​ന്‍റെ ബ​യ​ണ​റ്റ് കാ​ൽ​വെ​ള്ള​യി​ൽ കു​ത്തി​യി​റ​ക്കി. കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചു. മ​രി​ച്ചെ​ന്നു ക​രു​തി കു​റ്റി​ക്കാ​ട്ടി​ലെ​റി​ഞ്ഞു.

പ​ക്ഷേ, ജീ​വി​തം കൈ​കൊ​ടു​ത്ത​പ്പോ​ൾ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​ച്ച​സ്ഥാ​യി​യി​ലാ​കു​ക​യാ​യി​രു​ന്നു. 1975ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് 20 മാ​സം ജ​യി​ലി​ലാ​യി​രു​ന്നു. അ​ഗ്നി​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ എ​രി​ഞ്ഞൊ​ടു​ങ്ങാ​തി​രു​ന്ന വി​എ​സ് പാ​ർ​ട്ടി​യി​ലും പൊ​രു​തി​ക്ക​യ​റി. 1954ല്‍ ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി. 1980 മു​ത​ല്‍ 1992 വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി. പ്രാ​യോ​ഗി​ക​വാ​ദി​യാ​കാ​ൻ മ​ടി​ച്ച​തി​നാ​ൽ സ​മ​രം പു​റ​ത്തൊ​തു​ങ്ങി​യി​ല്ല, സ്വ​ന്തം പാ​ർ​ട്ടി​യു​ടെ ദു​ഷ്ക​ര​മാ​യ വേ​ലി​ക്ക​ക​ത്തേ​ക്കും വ്യാ​പി​ച്ചു.

അ​ടി​യു​റ​ച്ച ക​മ്യൂ​ണി​സ്റ്റ് പ്ര​തി​ബ​ദ്ധ​ത അ​പ​ച​യ​ങ്ങ​ളെ​ന്നു തോ​ന്നി​യ​തി​നെ​യൊ​ക്കെ ചോ​ദ്യം ചെ​യ്തു. 2009ൽ ​പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. 1965 മു​ത​ൽ 2016 വ​രെ 10 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​എ​സ് മ​ത്സ​രി​ച്ചു. 65ൽ ​അ​ന്പ​ല​പ്പു​ഴ​യി​ലാ​യി​രു​ന്നു തു​ട​ക്കം. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ കെ.​എ​സ്. കൃ​ഷ്ണ​ക്കു​റു​പ്പി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. പ​ക്ഷേ, 67ലും 70​ലും അ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ചു.

77ൽ ​ആ​ർ​എ​സ്പി​യു​ടെ കു​മാ​ര​പി​ള്ള​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. 91ൽ ​മാ​രാ​രി​ക്കു​ള​ത്ത് വി​ജ​യി​ച്ചെ​ങ്കി​ലും 96ൽ ​പ​രാ​ജ​യ​പ്പെ​ട്ടു. 2001ൽ ​മ​ല​ന്പു​ഴ​യി​ൽ​നി​ന്നു വി​ജ​യി​ച്ച വി​എ​സ് പ്ര​തി​പ​ക്ഷ നേ​താ​വാ​യി. 2006ൽ ​മ​ല​ന്പു​ഴ​യി​ൽ​നി​ന്നു ജ​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​യി. പി​ന്നീ​ട് 2011ലും 2016​ലും മ​ല​ന്പു​ഴ​യി​ൽ​നി​ന്നു ത​ന്നെ വി​ജ​യി​ച്ചു. 2016 മു​ത​ൽ 2021 ജ​നു​വ​രി 31 വ​രെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യു​ടെ​യും സൈ​ദ്ധാ​ന്തി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ചി​ന്ത​യു​ടെ​യും പ​ത്രാ​ധി​പ​രാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തും ഇ​തി​ലേ​റെ​യും അ​ട​യാ​ള​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ച്ചാ​ണ്, വി​എ​സ് പോ​കു​ന്ന​ത്; 1964ൽ ​അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി സി​പി​എം രൂ​പീ​ക​രി​ച്ച 32 പേ​രി​ൽ അ​വ​സാ​ന​ത്തെ​യാ​ൾ.

പാ​ർ​ട്ടി​വി​രു​ദ്ധ​മോ ജ​ന​കീ​യ​വി​രു​ദ്ധ​മോ ആ​കു​മെ​ന്ന​റി​ഞ്ഞി​ട്ടും ശ​രി​യെ​ന്നു തോ​ന്നി​യ കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട വി​എ​സി​നു പ​ല​പ്പോ​ഴും തി​രി​ച്ചു ന​ട​ക്കേ​ണ്ടി​വ​ന്നി​ട്ടു​മു​ണ്ട്. 1996-97ൽ ​മ​ങ്കൊ​ന്പി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച നെ​ൽ​വ​യ​ൽ​നി​ക​ത്ത​ലി​നെ​തി​രേ​യു​ള്ള സ​മ​രം കൃ​ഷി വെ​ട്ടി​നി​ര​ത്ത​ലി​ലേ​ക്ക് വ​ഴി​മാ​റി​യ​തോ​ടെ വി​എ​സി​നു തി​രു​ത്തേ​ണ്ടി​വ​ന്നു.

2007ൽ ​മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളൊ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സി​പി​ഐ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ വി​എ​സി​ന്‍റെ ദൗ​ത്യ​സം​ഘ​ത്തി​നു മ​ട​ങ്ങേ​ണ്ടി​വ​ന്നു. താ​ള​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും പ​രു​ക്ക​നാ​യി​രു​ന്നു വി​എ​സി​ന്‍റെ ഭാ​ഷ​യും പെ​രു​മാ​റ്റ​വും. അ​തി​നു കാ​ര​ണം, തു​ന്ന​ൽ​ക്ക​ട​യി​ൽ​നി​ന്നു നി​യ​മ​നി​ർ​മാ​ണ​സ​ഭ​യി​ലെ​ത്തു​വോ​ളം ച​വി​ട്ടി​ക്ക​ട​ക്കേ​ണ്ടി​വ​ന്ന ക​ല്ലും മു​ള്ളും നി​റ​ഞ്ഞ വ​ഴി​ക​ളാ​കാം.

പ​ക്ഷേ, ക​ണ്ണീ​രി​നോ​ളം എ​ത്താ​തെ ഒ​തു​ക്കി​വ​ച്ച വൈ​കാ​രി​ക​ത​ക​ൾ ചി​ല​പ്പോ​ഴെ​ങ്കി​ലും വി​ങ്ങി​പ്പൊ​ട്ടി. 2012 ജൂ​ണി​ൽ കൊ​ല്ല​പ്പെ​ട്ട ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഒ​ഞ്ചി​യ​ത്തെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ര​മ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന വി​എ​സി​ന്‍റെ ചി​ത്രം അ​ത്ത​ര​മൊ​ന്നാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സം​ത​ന്നെ അ​ദ്ദേ​ഹം ന​ട​ത്തി​യ ആ ​സ​ന്ദ​ർ​ശ​നം പാ​ർ​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ചെ​ങ്കി​ലും കൊ​ല​പാ​ത​ക​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​ഹ​ന്ത​യെ, ര​ക്ത​സാ​ക്ഷി​ബാ​ക്കി​യാ​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ ക​ണ്ണീ​രാ​റ്റി​യ നി​ശ​ബ്ദ​ത​കൊ​ണ്ട് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ന് വി​എ​സി​നോ​ട് യോ​ജി​ക്കു​ക​യോ വി​യോ​ജി​ക്കു​ക​യോ ആ​വാം. പ​ക്ഷേ, അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. ""പ​രാ​ജ​യം ഭ​ക്ഷി​ച്ചു ജീ​വി​ക്കു​ന്ന​വ​ൻ’’ എ​ന്നാ​ണ് എം.​എ​ൻ. വി​ജ​യ​ൻ വി​എ​സി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. അ​തേ​ക്കു​റി​ച്ചു പ​റ​യു​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ പൂ​ർ​ത്തി​യാ​ക്കാ​ൻ വി​എ​സി​നു വേ​ണ്ടി​വ​ന്ന​ത് വെ​റും 31 പേ​ജ്. പ​ക്ഷേ, വി​എ​സ് ആ​രാ​യി​രു​ന്നെ​ന്ന് അ​റി​യാ​ൻ അ​തി​ന്‍റെ ശീ​ർ​ഷ​കം ത​ന്നെ ധാ​രാ​ളം "സ​മ​രം ത​ന്നെ ജീ​വി​തം’.

Latest News

Corehub Up