x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു പ​തി​റ്റാ​ണ്ട് മു​മ്പ് മ​ഞ്ഞു​മ​ല​യി​ൽ ന​ഷ്ട​പ്പെ​ട്ട ബാ​ക്ക് ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: August 29, 2026 12:11 PM IST | Updated: August 29, 2026 12:32 PM IST

ബാഗിൽ നിന്ന് കണ്ടെടുത്ത രേഖകൾ

വി​യ​ന്ന: ആ​റു പ​തി​റ്റാ​ണ്ട് മു​മ്പ് ഓ​സ്ട്രി​യ​ൻ മ​ഞ്ഞു​മ​ല​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന ബാ​ഗും പ​ർ​വ​താ​രോ​ഹ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും 86 കാ​ര​നാ​യ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു.

ഓ​സ്ട്രി​യ​യി​ലെ ടൈ​റോ​ൾ മേ​ഖ​ല​യി​ലു​ള്ള സ​ത്‍​സ​ൽ​ഫെ​ർ​ന​ർ മ​ഞ്ഞു​മ​ല​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ മാ​സം ജൂ​ലൈ 16-നാ​ണ് ഒ​രു പ​ർ​വ​താ​രോ​ഹ​ക​ൻ ഈ ​ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. ഓ​സ്ട്രി​യ​ൻ മ​ഞ്ഞു​മ​ല ഉ​രു​കി​യ​തി​നെ തു​ട​ർ​ന്ന് 60 വ​ർ​ഷ​ത്തി​ല​ധി​കം മു​മ്പ് ഉ​പേ​ക്ഷി​ച്ച ബാ​ഗാ​ണ് തി​രി​കെ ല​ഭി​ച്ച​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 2,955 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. 1950-ക​ളി​ലേ​യോ 60-ക​ളി​ലേ​യോ എ​ന്ന് ക​രു​തു​ന്ന ഐ​സ് ആ​ക്സ്, കാ​മ​റ, പൈ​പ്പ് എ​ന്നി​വ​യും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളി​ൽ നി​ന്ന് ഉ​ട​മ​യു​ടെ പേ​ര് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

1963 ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ല​ക​യ​റു​ന്ന​തി​നി​ട​യി​ൽ മ​ഞ്ഞു​പാ​ളി​യി​ലെ വി​ള്ള​ലി​ൽ ഇ​ദ്ദേ​ഹം വീ​ണു​പോ​വു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ഹാ​യ​ത്താ​ൽ ക​യ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഭാ​രം കു​റ​ച്ച് വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ബാ​ക്ക് വി​ള്ള​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം 86 കാ​ര​നാ​യ ഉ​ട​മ​യ്ക്ക് നേ​രി​ട്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ, ഓ​ഗ​സ്റ്റ് 25-ന് ​പോ​ലീ​സ് ക​ണ്ടെ​ത്തി​യ വ​സ്തു​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന് കൈ​മാ​റി.

ആ​ഗോ​ള​താ​പ​നം മൂ​ല​മാ​ണ് യൂ​റോ​പ്യ​ൻ മ​ഞ്ഞു​മ​ല​ക​ൾ അ​തി​വേ​ഗം ഉ​രു​കു​ന്ന​തെ​ന്ന് ശ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. സ​മീ​പ പ​തി​റ്റാ​ണ്ടു​ക​ളി​ലാ​യി ഇ​ത് മൂ​ലം നി​ര​വ​ധി പ​ഴ​യ അ​വ​ശി​ഷ്ട​ങ്ങ​ളും മ​നു​ഷ്യ​ശ​രീ​ര​ഭാ​ഗ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്തെ വൈ​റ്റ് വാ​ർ പോ​രാ​ട്ട​ത്തി​നി​ട​യി​ൽ ഓ​സ്ട്രോ-​ഹം​ഗേ​റി​യ​ൻ സൈ​ന്യ​ത്തി​നെ​തി​രെ പോ​രാ​ടു​മ്പോ​ൾ ഇ​റ്റാ​ലി​യ​ൻ സൈ​നി​ക​ർ അ​ഭ​യം പ്രാ​പി​ച്ച താ​വ​ളം 2015-ൽ ​സ്റ്റെ​ൽ​വി​യോ ചു​ര​ത്തി​ന് അ​ഭി​മു​ഖ​മാ​യി സ്കോ​ർ​ലു​സ്സോ പ​ർ​വ​ത​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 20 വ​ർ​ഷ​ത്തി​നി​ടെ യൂ​ണി​ഫോം ധ​രി​ച്ച നി​ല​യി​ലു​ള്ള​വ​രു​ടേ​ത​ട​ക്കം നി​ര​വ​ധി സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മ​ഞ്ഞ് ഉ​രു​കി​യ​തി​നെ തു​ട​ർ​ന്ന് പു​റ​ത്തു​വ​ന്ന​ത്.

Tags : Deepika BreakingNews Backpack Lost Glacier

Recent News

Corehub Up