നെയ്മറിനെ ആശ്വസിപ്പിക്കുന്ന സഹതാരങ്ങൾ.
ബ്രസീല്‍ ആരാധകരുടെ സുല്‍ത്താന്‍ ഇനി മഞ്ഞ ജഴ്സിയില്‍ കളത്തിലില്ല... ആറാം ഫിഫ ലോകകപ്പ് എന്ന സ്വപ്നം കാണാന്‍ കാനറികളെ പ്രേരിപ്പിച്ച നെയ്മര്‍ ജൂണിയര്‍ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു.
ഫിഫ 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ നോര്വെയോടു പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായതിനു പിന്നാലെയാണ് നെയ്മറിന്റെ വിരമിക്കല്‍. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറര്‍ സ്ഥാനം അലങ്കരിച്ചാണ് നെയ്മറിന്റെ മടക്കം; ബൈ ബൈ... സുല്‍ത്താന്‍...
പരിക്കേറ്റ കരിയര്‍
ഫുട്ബോള്‍ ചരിത്രത്തില്‍ ഇത്രമാത്രം പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്ന മറ്റൊരു സൂപ്പര്‍ താരം ഉണ്ടായേക്കില്ല. ഇതുവരെയുള്ള കരിയറിനിടെ 45ലധികം പരിക്കുകളാണ് നെയ്മറിനുണ്ടായത്. പരിക്കിന്റെ പിടിയില്‍പ്പെട്ട് രാജ്യത്തിനും ക്ലബ്ബിനുമായി 268 മത്സരങ്ങള്‍ നഷ്ടപ്പെട്ടു. ഏകദേശം 1430 ദിനങ്ങളാണ് പരിക്കിനെത്തുടര്‍ന്ന് നെയ്മറിനു ഫുട്ബോള്‍ കളത്തില്‍നിന്നു വിട്ടുനില്ക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
കാലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്. ഇടത്-വലത് ആംഗിളുകള്‍ക്ക് പത്തിലധികം തവണ പരിക്കേറ്റു. ഇതിലൂടെ മാത്രം 500 ദിനങ്ങളാണ് നെയ്മറിനു പുറത്തിരിക്കേണ്ടിവന്നത്. നെയ്മറിന്റെ കരിയറിലെ ഏറ്റവും ഗുരുതര പരിക്ക് 2023 ഒക്ടോബറിലായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ നെയ്മര്‍ 340 ദിനങ്ങള്‍ പുറത്ത്.
അതോടെ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്രസീലിലെ സാന്റോസിലേക്ക് മാറേണ്ടിവന്നു. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്മെയ്നിലായിരുന്നപ്പോള് കാലിനേറ്റ ഒടിവ് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങള്‍ നഷ്ടപ്പെടുത്തി. 2014 ലോകകപ്പിനിടെ നട്ടെല്ലിനോടു ചേര്‍ന്നുള്ള പരിക്ക്. 2026 ലോകകപ്പിനുള്ള ടീമിൽ എത്തിയതും പരിക്കിന്റെ പശ്ചാത്തലത്തിൽ. 981 ദിനങ്ങൾക്കു ശേഷമായിരുന്നു നെയ്മർ ബ്രസീലിനായി കളത്തിലെത്തിയത് (ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ സ്കോട്ലൻഡിന് എതിരേ).
എതിരാളികളുടെ ടാക്ലിംഗ്
നെയ്മറിന്റെ 75 ശതമാനം പരിക്കുകളും എതിരാളികളുടെ ടാക്ലിംഗിലൂടെയാണ് ഉണ്ടായത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2014 ലോകകപ്പില്‍ എതിര് താരം പിന്നിലൂടെ നടുവിന് ഏല്‍പ്പിച്ച പരിക്ക്. എതിര് താരങ്ങളെ ഡ്രിബ്ലിംഗ് ചെയ്ത് മുന്നേറാനുള്ള ത്വരയാണ് മിക്കപ്പോഴും ഫൗളില്‍ കലാശിച്ചതെന്നതും വാസ്തവം.
ബ്രസീല്‍ ഇതിഹാസം
ബ്രസീല്‍ ഇതാഹാസതാരം പെലെയുടെ ഗോള്‍ റിക്കാര്‍ഡ് 2023ല്‍ നെയ്മര്‍ മറികടന്നു. 130 മത്സരങ്ങളില്‍നിന്ന് 80 ഗോള്നേട്ടവുമായാണ് നെയ്മര്‍ ബ്രസീല്‍ ജഴ്സി അഴിക്കുന്നത്. 2016 റിയൊ ഒളിമ്പിക്സില്‍, ബ്രസീലിനെ സ്വര്‍ണ മണിയിച്ചു. ഒളിമ്പിക്സില്‍ ബ്രസീലിന്റെ ആദ്യ സ്വര്‍ണനേട്ടമായിരുന്നു അത്.
2013 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നെയ്മറിനായിരുന്നു. 19-ാം വയസില്‍, 2011ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം. 2017ല്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയില്‍നിന്ന് ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ റിക്കാര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്ക് (2419 കോടി രൂപ) ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍.
ഇനി നെയ്മര്‍ ബ്രസീല്‍ ജഴ്സിയില്‍ ഇല്ല. 2010ല്‍ ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ തുടങ്ങിയ രാജ്യാന്തര യാത്രയ്ക്ക്, 2016ല്‍ അതേ വേദിയില്‍ പര്യവസാനം. അതേസമയം, പ്രഫഷണല്‍ കരിയര്‍ ആരംഭിച്ച സാന്റോസ് ക്ലബ്ബിനായി കളി തുടരും...
"ഞാന്‍ ശ്രമിച്ചു, കഠിനമായി ശ്രമിച്ചു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് തുടങ്ങിയത്, ഇവിടെത്തന്നെ അവസാനിപ്പിക്കുന്നു. ആ യാത്ര (രാജ്യാന്തര കരിയര്‍) ഇവിടെ അവസാനിക്കുന്നു''- നെയ്മര്‍