ബ്രസീലിയ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളില്‍ ഉണ്ടാകില്ലെന്നു സൂചന.
മസിലിനു പരിക്കേറ്റ നെയ്മറിന് ചുരുങ്ങിയത് മൂന്നു ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ബ്രസീല്‍ ടീം കോച്ച് റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. ഇതോടെ നെയ്മര്‍ ലോകകപ്പില്‍ കളിക്കുമോ എന്നതും ആശങ്കയായി.
മൂന്ന് ആഴ്ചത്തെ വിശ്രമത്തിനുശേഷം ഫിറ്റ്നസ് വീണ്ടെടുത്താല്‍ മാത്രമേ ലോകകപ്പ് വേദിയില്‍ നെയ്മറിന് എത്താന്‍ സാധിക്കൂ. പരിക്കിനെത്തുടര്‍ന്ന് ഈ മാസം 17 മുതല്‍ നെയ്മര്‍ കളത്തിനു പുറത്താണ്.
ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീലിന്റെ സന്നാഹ മത്സരങ്ങളില്‍ നെയ്മര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം. 2023 ഒക്ടോബറിനുശേഷം ദേശീയ ജഴ്സിയില്‍ ഇറങ്ങിയിട്ടില്ല.
Tags : Neymar out FIFA World Cup Football brazil