Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out

ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്ന് ജോ​ക്കോ​വി​ച്ച് പു​റ​ത്ത്

പാ​രീ​സ്: 2026 ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ വ​ന്‍ വീ​ഴ്ച തു​ട​രു​ന്നു. പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍, അ​ഞ്ചാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍, ആ​റാം സീ​ഡ് റ​ഷ്യ​യു​ടെ ഡാ​നി മെ​ദ്‌വ​ദേ​വ്, ഏ​ഴാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ ടെ​യ്‌‌​ല​ര്‍ ഫ്രി​റ്റ്‌​സ്, എ​ട്ടാം സീ​ഡ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ അ​ല​ക്‌​സ് ഡി ​മി​നൗ​ര്‍, ഒ​മ്പ​താം സീ​ഡ് ക​സാ​ക്കി​സ്ഥാ​ന്‍റെ അ​ല​ക്‌​സാ​ണ്ട​ര്‍ ബ​ബ്ലി​ക് തു​ട​ങ്ങി​യ​വ​ര്‍​ക്കു പി​ന്നാ​ലെ, മൂ​ന്നാം സീ​ഡാ​യ സെ​ര്‍​ബ് സൂ​പ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചും പു​റ​ത്ത്.

മൂ​ന്നാം റൗ​ണ്ടി​ല്‍ ബ്ര​സീ​ലി​ന്‍റെ ജോ​വോ ഫോ​ണ്‍​സെ​ക്ക​യോ​ട് അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ തോ​ല്‍​വി. ആ​ദ്യ ര​ണ്ട് സെ​റ്റ് നേ​ടി​യ​ ശേ​ഷ​മാ​ണ് ജോ​ക്കോ വീ​ണ​ത്. സ്‌​കോ​ര്‍: 4-6, 4-6, 6-3, 7-5, 7-5.

ആ​ദ്യ അ​ഞ്ച് സീ​ഡി​നു​ള്ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക താ​ര​മാ​യ, ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ര​ണ്ടാം സീ​ഡാ​യ സ്വ​രേ​വ് ഫ്രാ​ന്‍​സി​ന്‍റെ കെ​ന്‍റി​ന്‍ ഹാ​ലി​സി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യാ​ണ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യ​ത്. സ്‌​കോ​ര്‍: 6-4, 6-3, 5-7, 6-2. ഇ​റ്റ​ലി​യു​ടെ ഫ്‌​ളാ​വി​യൊ കൊ​ബോ​ലി​യും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ടം​ നേ​ടി. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഡാ​രി​യ ക​സ​ത്കി​ന​യെ (6-0, 7-5) കീ​ഴ​ട​ക്കി​യാ​ണ് സ​ബ​ലെ​ങ്ക​യു​ടെ മു​ന്നേ​റ്റം.

ജാ​പ്പ​നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക അ​മേ​രി​ക്ക​യു​ടെ ഇ​വ ജോ​വി​ക്കി​നെ തോ​ല്‍​പ്പി​ച്ച് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. സ്‌​കോ​ര്‍: 7-6 (7-5), 6-7 (3-7), 6-4. ഗ്രീ​സി​ന്‍റെ മ​രി​യ ഷാ​ക്കി​രി​യെ മ​റി​ക​ട​ന്ന് പോ​ള​ണ്ടി​ന്‍റെ ച്വാ​ലി​ന്‍​സ്‌​ക​യു​ടെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി.

Sports

ചെ​​ല്‍​സി മാ​​നേ​​ജ​​ര്‍ പു​​റ​​ത്ത്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ ചെ​​ല്‍​സി എ​​ഫ്‌​​സി​​യു​​ടെ മാ​​നേ​​ജ​​ര്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് എ​​ന്‍​സോ മ​​രെ​​സ്‌​​ക പ​​ടി​​യി​​റ​​ങ്ങി. പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ ക്ല​​ബ്ബി​​ന്‍റെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തെ​​ത്തു​​ട​​ര്‍​ന്നാ​​ണി​​ത്. ലീ​​ഗി​​ലെ അ​​വ​​സാ​​ന ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഒ​​രു ജ​​യം മാ​​ത്ര​​മാ​​ണ് ചെ​​ല്‍​സി​​ക്കു നേ​​ടാ​​ന്‍ സാ​​ധി​​ച്ച​​ത്.

പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ 30 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ചെ​​ല്‍​സി. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 13-ാമ​​തും. 45കാ​​ര​​നാ​​യ മ​​രെ​​ക്‌​​സ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ 92 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ചെ​​ല്‍​സി ഇ​​റ​​ങ്ങി. 55 ജ​​യം സ്വ​​ന്ത​​മാ​​ക്കി, 21 എ​​ണ്ണ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

Kerala

അ​ല​ൻ നേ​ര​ത്തേയും ചി​ത്ര​പ്രി​യ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ലെ ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ്ര​തി അ​ല​ൻ പെ​ൺ​കു​ട്ടി​യെ കൊ​ന്ന​ത് ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു ത​ന്നെ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. 22 കി​ലോ​യു​ള്ള ക​ല്ല് ത​ല​യി​ലി​ട്ടാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി അ​ല​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം വേ​ഷം മാ​റി​യാ​ണ് അ​ല​ൻ ര​ക്ഷ​പ്പെ​ട്ട​ത്. വ​സ്ത്ര​ങ്ങ​ളും‌ ഷൂ​സു​മെ​ല്ലാം മാ​റി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​ല​ൻ നേ​ര​ത്തേയും പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു. കാ​ല​ടി പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ല; 1709 പേ​ജു​ള്ള വി​ധി പ​ക​ർ​പ്പ് പു​റ​ത്ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി പ​ക​ർ​പ്പ് പു​റ​ത്ത്. 1709 പേ​ജു​ള്ള വി​ധി​പ​ക​ർ​പ്പാ​ണ് പു​റ​ത്തു​വ​ന്ന​ത്. ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ണാ​ലും നീ​തി ന​ട​പ്പാ​ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് വി​ധി പ​ക​ര്‍​പ്പി​ല്‍ പ​റ​യു​ന്നു.

എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ദി​ലീ​പി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞി​ല്ലെ​ന്ന് വി​ധി പ​ക​ര്‍​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. വി​ചാ​ര​ണ കോ​ട​തി​യ്‌​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​നും ദീ​ലി​പും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത് കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് വി​ധി​യി​ല്‍ പ​റ​യു​ന്നു.

ദി​ലീ​പ് പ​ണം ന​ല്‍​കി​യ​തി​ന് തെ​ളി​വി​ല്ലെ​ന്നും വി​ധി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ജ​യി​ലി​നു​ള്ളി​ലെ ഫോ​ൺ വി​ളി​യി​ലും കോ​ട​തി സം​ശ​യം ഉ​ന്ന​യി​ക്കു​ന്നു. തെ​ളി​വ് ഇ​ല്ലെ​ങ്കി​ലും അ​റ​സ്റ്റ് അ​ന്യാ​യ​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ തെ​റ്റി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ്.

ദി​ലീ​പി​നെ വെ​റു​തെ വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്നൂ​റോ​ളം പേ​ജു​ക​ളി​ലാ​ണ് വി​ധി പ​ക​ര്‍​പ്പി​ല്‍ പ​റ​യു​ന്ന​ത്. കേ​സി​ൽ‌ ആ​റ് പ്ര​തി​ക​ളെ ശി​ക്ഷി​ച്ചും നാ​ല് പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചി​രു​ന്നു. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ​ത്.

തെ​ളി​വു​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി എ​ന്നും സ​മൂ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ൾ വി​ധി​യെ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നും പ്ര​തി​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ പ​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ശി​ക്ഷ വി​ധി​ച്ച​തെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 376 ഡി. ​കൂ​ട്ട​ബ​ലാ​ത്സം​ഗം, ഐ​പി​സി 366 സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ഐ​പി​സി 342 അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​യ്ക്ക​ല്‍, ഐ​പി​സി 354 സ്ത്രീ​യു​ടെ മാ​ന്യ​ത​ക്ക് ഭം​ഗം വ​രു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള ബ​ല​പ്ര​യോ​ഗം, ഐ​പി​സി 354(B) സ്ത്രീ​യെ ന​ഗ്ന​യാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള കു​റ്റ​കൃ​ത്യം, ഐ​പി​സി 357 ക്രി​മി​ന​ല്‍ ബ​ല​പ്ര​യോ​ഗം, ഇ​തി​ന് പു​റ​മെ ഐ​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളും പ്ര​തി​ക​ൾ​ക്കെ​തി​രെ തെ​ളി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up