x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക - ഇ​റാ​ൻ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ന്നു പാ​കി​സ്ഥാ​ൻ


Published: June 13, 2026 01:06 AM IST | Updated: June 13, 2026 01:06 AM IST

ഇ​സ്ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക-​ഇ​റാ​ൻ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ൽ ക​ര​ട് ധാ​ര​ണ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​വു​മാ​യി പാ​കി​സ്ഥാ​ൻ. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ല​വി​ൽ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ന്തി​മ ക​രാ​റി​ലെ​ത്തു​ന്ന​തി​നാ​യു​ള്ള ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​തെ​ന്നും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​കി​സ്ഥാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഈ ​ധാ​ര​ണ​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പാ​കി​സ്ഥാ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ രൂ​പ​പ്പെ​ട്ടു​വ​രു​ന്ന ഈ ​സ​മാ​ധാ​ന ധാ​ര​ണ​ക​ളെ ആ​ട്ടി​മ​റി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും പാ​കി​സ്ഥാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളെ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ളെ ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണ​മെ​ന്നും പാ​കി​സ്ഥാ​ൻ ഓ​ർ​മ്മി​പ്പി​ച്ചു.

Tags : US-Iran diplomatic

Recent News

Business

ചാഞ്ചാട്ടത്തിനു പിന്നാലെ നിശ്ചലമായി സ്വർണം; പവന് 1.10 ലക്ഷത്തിൽ താഴെത്തന്നെ കൊച്ചി: സംസ്ഥാനത്ത് വാരാദ്യം നിശ്ചലമായി സ്വർണവില. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,235 രൂപയാണ്. സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീഴ്ചയോടെയാണ് കഴിഞ്ഞ ശനിയാഴ്ച സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു. ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീ
Corehub Up