x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നാ​റു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വ​തി​ക്കെ​തി​രേ പോ​ക്സോ കേ​സ്


Published: June 13, 2026 05:45 AM IST | Updated: June 13, 2026 05:45 AM IST

കാ​സ​ർ​ഗോ​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന് യു​വ​തി​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് പു​ളി​മ്പ​റ​മ്പ് സ്വ​ദേ​ശി സ്നേ​ഹ മെ​ർ​ലി​നെ​തി​രേ (25) യാ​ണ് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്കൂ​ളി​ൽ കൗ​ൺ​സ​ലിം​ഗി​നി​ട​യി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്തെ​ന്ന നി​ല​യി​ലാ​ണ് സ്നേ​ഹ കാ​സ​ർ​ഗോ​ഡ് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​ത്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​ക​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ൽ കൗ​ൺ​സ​ലിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യ​തോ​ടെ​യാ​ണ് സ്നേ​ഹ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ര​ണ്ടു കേ​സു​ക​ളി​ൽ സ്നേ​ഹ പ്ര​തി​യാ​ണ്. 2025 മാ​ർ​ച്ചി​ൽ 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും സ​ഹോ​ദ​ര​നാ​യ പ​തി​നാ​ലു​കാ​ര​നെ​യും പീ​ഡി​പ്പി​ച്ച​തി​നാ​ണ് സ്‌​നേ​ഹ അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്.

ഏ​താ​നും വ​ർ​ഷം മു​മ്പ് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ മു​ൻ സി​പി​എം കൗ​ൺ​സി​ല​റും ഇ​പ്പോ​ൾ സി​പി​ഐ നേ​താ​വു​മാ​യ കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലും സ്നേ​ഹ പ്ര​തി​യാ​യി​രു​ന്നു.സ്നേ​ഹ​യും മ​റ്റൊ​രു സ്ത്രീ​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ന്ന് കൗ​ൺ​സി​ല​റാ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ ആ​ക്ര​മി​ച്ച​ത്.

Tags : POCSO Case Woman

Recent News

Corehub Up