കേരള ഹൈക്കോടതി
കൊച്ചി: ഭാര്യക്കും കുഞ്ഞിനും ജീവനാംശം നല്‍കാത്തത് ഭര്‍തൃവീട്ടില്‍ സ്ത്രീ ഗാര്‍ഹിക പീഡനത്തിനിരയായി എന്നതിന് ഏറ്റവും വലിയ തെളിവെന്നു ഹൈക്കോടതി. നടപടി സാമ്പത്തിക പീഡനമായതിനാല്‍ ഗാര്‍ഹികപീഡന പരിധിയില്‍ വരുമെന്നും ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യക്കും മകള്‍ക്കും പ്രതിമാസം 10,000 രൂപവീതം ജീവനാംശവും ഭാര്യക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന ചിറ്റൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്തു പാലക്കാട് പുതുശേരി സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് പാലക്കാട് സെഷന്‍സ് കോടതിയും നേരത്തേ ശരിവച്ചിരുന്നു.
ഭാര്യ സ്വകാര്യ കോളജില്‍ അധ്യാപികയാണെന്നും ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ജീവനാംശം നല്‍കാനുള്ള സാമ്പത്തികശേഷിയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, എട്ടു മാസം മാത്രം താത്കാലിക ജോലി ചെയ്തത് ജീവനാംശം നിഷേധിക്കാന്‍ മതിയായ കാരണമല്ലെന്നു കോടതി വ്യക്തമാക്കി.
സാമ്പത്തികശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണം. ഭര്‍ത്താവിന് ആരോഗ്യപ്രശ്നങ്ങളില്ല. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോള്‍ അനുവദിച്ച തുക അമിതമല്ലെന്നും ജീവനാംശം നല്കാന് ഭര്‍ത്താവിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
Tags : Wife Child DomesticVolence KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash