x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ 24 മ​ണി​ക്കൂ​റും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ണ്‍

വെബ്ഡെസ്ക്
Published: July 28, 2026 11:19 PM IST | Updated: July 28, 2026 11:19 PM IST

മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​മി​​​​ത​​​​വേ​​​​ഗ​​​​വും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഉ​​​​ണ്ടാ​​​​കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്ത് ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ൽ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും 24 മ​​​​ണി​​​​ക്കൂ​​​​റും എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തുകൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യെ 100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വീ​​​​ത​​​​മു​​​​ള്ള ആ​​​​റ് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​യി വി​​​​ഭ​​​​ജി​​​​ച്ച് ഓ​​​​രോ മേ​​​​ഖ​​​​ല​​​​യി​​​​ലും പ്ര​​​​ത്യേ​​​​ക എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് സം​​​​ഘ​​​​ങ്ങ​​​​ളെ വി​​​​ന്യ​​​​സി​​​​ക്കും.

അ​​​​മി​​​​ത​​​​വേ​​​​ഗം ത​​​​ട​​​​യ​​​​ൽ, അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്ക​​​​ൽ, ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്ത​​​​ൽ, ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ലെ ദൃ​​​​ശ്യ സാ​​​​ന്നി​​​​ധ്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം. റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം അ​​​​മി​​​​ത​​​​വേ​​​​ഗ​​​​മാ​​​​ണെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ ന​​​​ട​​​​പ​​​​ടി.

ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ൽ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് സം​​​​ഘ​​​​ങ്ങ​​​​ളെ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും വി​​​​ന്യ​​​​സി​​​​ച്ച് നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​പ​​​​ക​​​​ട മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​മി​​​​ത​​​​വേ​​​​ഗം, അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ഡ്രൈ​​​​വിം​​​​ഗ്, മ​​​​ദ്യ​​​​പി​​​​ച്ച് വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്ക​​​​ൽ, വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ൽ, സീ​​​​റ്റ് ബെ​​​​ൽ​​​​റ്റും ഹെ​​​​ൽ​​​​മ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ത്ത​​​​ത്, അ​​​​മി​​​​ത​​​​ഭാ​​​​രം ക​​​​യ​​​​റ്റി​​​​യ ച​​​​ര​​​​ക്ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, അ​​​​ന​​​​ധി​​​​കൃ​​​​ത വാ​​​​ഹ​​​​ന രൂ​​​​പ​​​​മാ​​​​റ്റം, ഫി​​​​റ്റ്ന​​​​സ്, പെ​​​​ർ​​​​മി​​​​റ്റ്, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ്, നി​​​​കു​​​​തി ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ, അ​​​​ന​​​​ധി​​​​കൃ​​​​ത യാ​​​​ത്രാ ഗ​​​​താ​​​​ഗ​​​​തം എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് മു​​​​ൻ​​​​ഗ​​​​ണ​​​​ന.

വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യാ​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തു​​​​ക​​​​യും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​തോ ഗ​​​​താ​​​​ഗ​​​​ത ത​​​​ട​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തോ ആ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും ദേ​​​​ശീ​​​​യ​​​​പാ​​​​ത അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യും അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യേ​​​​റി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Tags : Minister CPJohn Inspection NationalHighways Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up