x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് ലോ​ക ക​ടു​വ ദി​നം: ച​​​​രി​​​​ത്ര​​​​ത്തി​​​​ലി​​​​ടം നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​ടു​​​​വാ​ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ്

ലി​​​​ജോ ടി. ​​​​ജോ​​​​ർ​​​​ജ്
Published: July 28, 2026 11:47 PM IST | Updated: July 28, 2026 11:47 PM IST

ക​​​​ടു​​​​വ

ലോ​​​​ക​​​​ത്തു​​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ​​​​യു​​​​ള്ള വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​ടു​​​​വാ സെ​​​​ൻ​​​​സ​​​​സ്. അ​​​​ത്യാ​​​​ധു​​​​നി​​​​ക കാ​​​​മ​​​​റ​​​​ട്രാ​​​​പ്പ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ഈ ​​​​ക​​​​ടു​​​​വാ സെ​​​​ൻ​​​​സ​​​​സ് ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ​​​​താ​​​​ണ്.

1972ൽ ​​​​ബ്രി​​​​ട്ടീ​​​​ഷ് ഫോ​​​​റ​​​​സ്റ്റ​​​​റാ​​​​യ എ​​​​ഫ്.​​​​ഡ​​​​ബ്ല്യു. ചാ​​​​മ്പ്യ​​​​ൻ, ശി​​​​വാ​​​​ലി​​​​ക് മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ൽ ഒ​​​​രു ഫ്ലാ​​​​ഷ്‌​​​​ലൈ​​​​റ്റ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ആ​​​​ദ്യ​​​​മാ​​​​യി ക​​​​ടു​​​​വ​​​​യു​​​​ടെ ചി​​​​ത്രം പ​​​​ക​​​​ർ​​​​ത്തി​​​​യ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​ന്ന​​​​ത്തെ അ​​​​ത്യാ​​​​ധു​​​​നി​​​​ക നി​​​​രീ​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ​ വ​​​​ള​​​​ർ​​​​ച്ചകേ​​​​ന്ദ്ര വ​​​​നം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ദേ​​​​ശീ​​​​യ ക​​​​ടു​​​​വാ സം​​​​ര​​​​ക്ഷ​​​​ണ അ​​​​ഥോ​​​​റി​​​​റ്റി (എ​​​​ൻ​​​​ടി​​​​സി​​​​എ), വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ, സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വ​​​​നം​​​​വ​​​​കു​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ഓ​​​​രോ നാ​​​​ലു​​​​ വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ഴും ഈ ​​​​ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തെ ആ​​​​റാ​​​​മ​​​​ത്തെ ക​​​​ടു​​​​വാ​ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

2018ൽ ​​​​ന​​​​ട​​​​ന്ന നാ​​​​ലാ​​​​മ​​​​ത് അ​​​​ഖി​​​​ലേ​​​​ന്ത്യാ ക​​​​ടു​​​​വാ​ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​മ​​​​റ​​​​ട്രാ​​​​പ്പ് വ​​​​ന്യ​​​​ജീ​​​​വി സ​​​​ർ​​​​വേ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഗി​​​​ന്ന​​​​സ് ബു​​​​ക്ക് ഓ​​​​ഫ് വേ​​​​ൾ​​​​ഡ് റി​​​​ക്കാ​​​​ർ​​​​ഡിൽ ഇ​​​​ടം നേ​​​​ടി​​​​യി​​​​രു​​​​ന്നു. 2022ലെ ​​​​സ​​​​ർ​​​​വേ ഇ​​​​തി​​​​ലും വി​​​​പു​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ 19 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 175 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 32,803 കാ​​​​മ​​​​റ​​​​ക​​​​ളാ​​​​ണു സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ 97,399 ചി​​​​ത്ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ക​​​​യും 3,080 വ്യ​​​​ത്യ​​​​സ്ത ക​​​​ടു​​​​വ​​​​ക​​​​ളെ കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

എ​​​​ന്താ​​​​ണ് കാ​​​​മ​​​​റ​​​​ട്രാ​​​​പ്പ്

ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മാ​​​​യും ക്യാ​​​​പ്ച​​​​ർ-​​​​മാ​​​​ർ​​​​ക്ക്-​​​​റീ​​​​കാ​​​​പ്ച​​​​ർ എ​​​​ന്ന ശാ​​​​സ്ത്രീ​​​​യ​​​​രീ​​​​തി​​​​യാ​​​​ണ് അ​​​​വ​​​​ലം​​​​ബി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​ക്രി​​​​യ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​ത്. പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ വ​​​​നം​​​​വ​​​​കു​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കാ​​​​ട്ടി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ച് ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ കാ​​​​ൽ​​​​പ്പാ​​​​ടു​​​​ക​​​ൾ, കാ​​​​ഷ്ഠം, മ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ന​​​​ഖ​​​​പ്പാ​​​​ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഒ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി എം ​​​​സ്‌​​​​ട്രെ​​​​പി​​​​സ് എ​​​​ന്ന പ്ര​​​​ത്യേ​​​​ക മൊ​​​​ബൈ​​​​ൽ ആ​​​​പ്പാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ വ​​​​ഴി വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ ഘ​​​​ട​​​​ന​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

കാ​​​​മ​​​​റ​ സ്ഥാ​​​​പി​​​​ക്ക​​​​ൽ

കാ​​​​മ​​​​റ സ്ഥാ​​​​പി​​​​ക്ക​​​​ലാ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സ​​​​ർ​​​​വേ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യെ ര​​​​ണ്ടു ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള ചെ​​​​റി​​​​യ ഗ്രി​​​​ഡു​​​​ക​​​​ളാ​​​​യി തി​​​​രി​​​​ക്കും. ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​പ​​​​ഥം കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​ശേ​​​​ഷം ഓ​​​​രോ ഗ്രി​​​​ഡി​​​​ലും കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു​​​​ ജോ​​​​ഡി കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും. ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ല​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. 25 മു​​​​ത​​​​ൽ 45 ദി​​​​വ​​​​സം വ​​​​രെ ഈ ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ വ​​​​ന​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രി​​​​ക്കും.

ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ വ​​​​ര​​​​ക​​​​ൾ മ​​​​നു​​​​ഷ്യ​​​​ന്‍റെ വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം​​​പോ​​​​ലെ ഓ​​​​രോ​​​​ന്നി​​​​നും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്. ഇ​​​​വ കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഇ​​​​തി​​​​നാ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചി​​​​ല മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​റു​​​​ണ്ട്. വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ത്രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കാ​​​​മ​​​​റ​​​​ക​​​​ൾ എ​​​​പ്പോ​​​​ഴും ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ മു​​​​ട്ടു​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഫ്‌​​​​ളാ​​​​ഷു​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഫ​​​​ല​​​​നം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും ചി​​​​ത്ര​​​​ങ്ങ​​​​ൾ മ​​​​ങ്ങു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നും കാ​​​​മ​​​​റ​​​​ക​​​​ൾ നേ​​​​ർ​​​​ക്കു​​​​നേ​​​​ർ വ​​​യ്​​​​ക്കാ​​​​തെ നേ​​​​രി​​​​യ കോ​​​​ണു​​​​ക​​​​ൾ (ആംഗി​​​​ൾ)​​​​ ചെ​​​​രി​​​​ച്ചാ​​​​ണു സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ടു​​​​വ​​​​ക​​​​ൾ കാ​​​​മ​​​​റ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​മ്പോ​​​​ൾ 15 മു​​​​ത​​​​ൽ 30 സെ​​​​ക്ക​​​​ൻ​​​ഡു​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്ക​​​​ത്ത​​​​ക്ക രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​വ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ദി​​​​വ​​​​സേ​​​​ന ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​റു​​​​ണ്ട്. എ​​​​ന്നാ​​​​ൽ സാ​​​​ധാ​​​​ര​​​​ണ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പു​​​വേ​​​​ള​​​​ക​​​​ളി​​​​ൽ 15 മു​​​​ത​​​​ൽ 30 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ് കാ​​​​മ​​​​റ​​​​ക​​​​ളു​​​​ടെ മെ​​​​മ്മ​​​​റി കാ​​​​ർ​​​​ഡു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​പ​​​​ഗ്ര​​​​ഥ​​​​നം

മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ൽ, ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ളും ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വ​​​​നം വ​​​​കു​​​​പ്പ് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കു കൈ​​​​മാ​​​​റും. ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ൾ ആ​​​​ധു​​​നി​​​​ക സോ​​​​ഫ്റ്റ്‌​​​​വേ​​​​​റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​ശ​​​​ക​​​​ല​​​​നം ന​​​​ട​​​​ത്തി ദേ​​​​ശീ​​​​യ ക​​​​ടു​​​​വാ സം​​​​ര​​​​ക്ഷ​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ ശേ​​​​ഖ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റും. കൂ​​​​ടാ​​​​തെ ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കി ഇ​​​​വ​​​​യു​​​​ടെ എ​​​​ണ്ണം കൃ​​​​ത്യ​​​​മാ​​​​യി ത​​​​രം​​​​തി​​​​രി​​​​ക്കും. ഓ​​​​രോ നാ​​​​ലു​​​​ വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ഴും രാ​​​​ജ്യ​​​​ത്തെ ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലാ​​​​ണ്.

Tags : WorldTigerDay India Mustard Accountability Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up