ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗാരണ്ടി വനിതകള്‍ക്ക് സൗജന്യയാത്രയ്ക്കായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് 21 ബസുകള്‍ ഒരുങ്ങുന്നു. പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം 15ന് രാവിലെ ഒമ്പതിന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എ നിര്‍വഹിക്കും.
കൃഷ്ണപുരം കാവാലം റൂട്ടിലുള്ള ബസിലെ യാത്രക്കാര്‍ക്ക് എംഎല്‍എ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം. എടിഒ പി.എ. അഭിലാഷ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള കൃഷ്ണപുരം കാവാലം ലിസ്യു, കൈനടി കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, വെളിയനാട്, വടക്കന്‍വെളിയനാട്, കായല്‍പ്പുറം, ചതുര്തഥ്യാകരി തുടങ്ങിയ കുട്ടനാട്, ആലപ്പുഴ സെക്ടറുകളിലേക്കും ചെങ്ങന്നൂര്‍, കോട്ടയം, മുണ്ടക്കയം, കട്ടപ്പന, കുമളി, തെങ്ങണവഴി ഏറ്റുമാനൂര്‍ തുടങ്ങിയ സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കും.
പ്രിയദര്‍ശിനി സ്റ്റിക്കര്‍ പതിപ്പിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍, സ്ത്രീകള്‍, ട്രന്‍സ് ജന്‍ഡറുകള്‍, ഇതര സംസ്ഥാന സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സീറോ ചാര്‍ജ് ടിക്കറ്റ് നല്‍കിയാണ് യാത്ര അനുവദിക്കുന്നത്.
Tags : Local News Nattuvishesham Kottayam