x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​ഗി​രി​യെ അ​ന്താ​രാ​ഷ്‌ട്ര തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും:​ മു​ഖ്യ​മ​ന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 13, 2026 05:37 AM IST | Updated: June 13, 2026 05:46 AM IST

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സാ​ന്നി​ധ്യം​കൊ​ണ്ടു പ​വി​ത്ര​മാ​യ ശി​വ​ഗി​രി​യെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ സ​ഹാ​യ​വും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ ആ​ദ്യ​മാ​യി ശി​വ​ഗി​രി മ​ഹാ​സ​മാ​ധി​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ പ്ര​ശ​സ്ത​ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ശി​വ​ഗി​രി അ​തി​ന്‍റെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സ​ഹാ​യ​വു​മു​ണ്ടാ​കും. ഗു​രു സ്വ​പ്നം ക​ണ്ട കേ​ര​ള​മാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ന​സി​ലു​ള്ള​ത്. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി മ​ത​സൗ​ഹാ​ർ​ദത്തോ​ടെ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യാ​ണ് ഗു​രു​സ​മാ​ധി​യി​ൽ വ​ച്ച് പു​തു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ ശി​വ​ഗി​രി മ​ഠം ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​ക​ണ​മെ​ന്നു ശി​വ​ഗി​രി​മ​ഠം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ മു​ൻ​തൂ​ക്കം ന​ൽ​ക​ണ​മെ​ന്ന് ശി​വ​ഗി​രി​മ​ഠം. മ​ഠ​ത്തി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ​യെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശി​വ​ഗി​രി​മ​ഠം സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നോ​ട് സ​ന്യാ​സി​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ഭ​ക്ത​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​പു​ലീ​ക​ര​ണ​ത്തി​ന് ആ​റ് ഏ​ക്ക​ർ ഭൂ​മി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​ത് അ​ട​ക്ക​മു​ള്ള നി​വേ​ദ​നം ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ട്ര​ഷ​റ​ർ സ്വാ​മി ശാ​ര​ദാ​ന​ന്ദ ഉ​ൾ​പ്പ​ടെ​യു​ള്ള സ​ന്യാ​സി​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ചു.

ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​റ​പ്പു ന​ൽ​കി.

Tags : Sivagiri v.d. satheesan Pilgrimage Centre

Recent News

Corehub Up