കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് നോയിഡ തൃലോക്പുരി സ്വദേശി സൗരവ് കുമാറാണ് (22) അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൽഹിയിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോൺ ആപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ ഹരിയാന സ്വദേശി ജയ്പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി.പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ് പി. ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്ഐ മധുസൂദനൻ, എഎസ്ഐ പി.പി. പ്രമോദ് എന്നിവരുമുണ്ടായിരുന്നു.
Tags : Nithin Raj Death Case BDS Student Loan App