തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിൽ സ്മാർട് ക്രിയേഷൻസിന്റെ അഭിഭാഷകൻ കെ.ബി. പ്രദീപിനെ ഗവണ്മെന്റ് പ്ലീഡറാക്കിയതിൽ എസ്ഐടിക്ക് ആശങ്ക. കോടതിയിൽ കേസുകളെത്തുമ്പോൾ എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടുകള്‍ ആദ്യം പരിശോധിക്കുന്നത് സർക്കാർ അഭിഭാഷകനായതിനാൽ വിവരങ്ങള്‍ ചോർന്നു പോകുമെന്ന് സംശയം.
കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു. ശബരിമല സ്പെഷൽ കമ്മീഷണറെ കണ്ട് എസ്ഐടി ആശങ്ക അറിയിക്കും.
Tags : Smart Creations advocate government pleader SIT concerned